Sunday, September 23rd, 2018
കൊല്ലം: കൊട്ടിയത്ത് തമിഴ്‌നാട്ടില്‍നിന്നും കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയിലായി. അയത്തില്‍ കാഞ്ഞിരത്തുംമൂട് കടുക്കാശ്ശേരി സുജിത്ഭവനില്‍ സുജിത്ത്(29), ഡീസന്റ്മുക്ക് രമ്യാ ഭവനില്‍ പന്തളം കണ്ണന്‍ എന്നുവിളിക്കുന്ന വിഷ്ണു(25) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍പോയി കഞ്ചാവ് വാങ്ങിക്കൊണ്ടുവന്നയാളും കഞ്ചാവിനായി ഇവരെ തമിഴ്‌നാട്ടിലേക്ക് അയച്ചയാളുമാണ് പിടിയിലായത്. സ്വകാര്യ ബസ് കണ്ടക്ടറായ വിഷ്ണുവാണ് തമിഴ്‌നാട്ടില്‍പോയി കഞ്ചാവ് വാങ്ങിക്കൊണ്ടുവരുന്നത്. കഞ്ചാവ് വ്യാപാരിയായ സുജിത്തിനുവേണ്ടി കഞ്ചാവ് വാങ്ങുന്നതിനായി വിഷ്ണു തമിഴ്‌നാട്ടിലെ ദിണ്ഡിക്കലിലേക്ക് പോയിട്ടുണ്ടെന്നും അവിടെനിന്ന് കഞ്ചാവുംവാങ്ങി ഇയാള്‍ തിരികെവരുന്നുണ്ടെന്നും എക്‌സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ … Continue reading "കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍"
ലിജുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ പുനലൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയുമാണ്.
കൊല്ലം: ഓച്ചിറ കാവനാട് കൈരളി നഗറില്‍ തടഞ്ഞ് നിര്‍ത്തി അച്ഛനെയും മകനെയും അക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. വരവിള പെരുമാന്തഴ പെരുമ്പഴതറയില്‍ രാജന്റെ മകന്‍ രജികുമാര്‍(28) ആണ് അറസ്റ്റിലായത്. ഇയാളെ ക്ലാപ്പന പുത്തന്‍പുരമുക്കിന് സമീപത്തുനിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് പറഞ്ഞു. നിഷാന്തില്‍ രാജീവ്(57), മകന്‍ ശ്രീനാഥ്(24) എന്നിവരെ വാഹനം തടഞ്ഞ് ക്രൂരമായി മര്‍ദിച്ച സംഭവത്തിലാണ് ഇയാളെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രജികുമാറിനെ കോടതിയില്‍ ഹാജരാക്കും. ചങ്ങന്‍കുളങ്ങര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിലെ അഞ്ചുപേര്‍ ചേര്‍ന്നാണ് … Continue reading "അച്ഛനെയും മകനെയും അക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍"
കൊല്ലം: പത്തനാപുരത്ത് കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോള്‍ വയോധികനു സൂര്യാതപമേറ്റു. കോട്ടവട്ടം നിരപ്പില്‍ ശിവ മന്ദിരത്തില്‍ വിജയന്‍ പിള്ളക്കാണ്(71) സൂര്യാതപമേറ്റത്. ജോലി ചെയ്യുമ്പോള്‍ പുറത്ത് അനുഭവപ്പെട്ട പൊള്ളല്‍ ഏറെ നേരെ കഴിയും മുന്‍പേ തൊലി അടര്‍ന്നു മാറുന്ന അവസ്ഥയില്‍ എത്തി. സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.
ശക്തികുളങ്ങര കുരിശടിക്ക് സമീപമാണ് അപകടം നടന്നത്
കൊല്ലം: കുണ്ടറയില്‍ ബസ് യാത്രക്കിടെ അദ്ധ്യാപികയുടെ ബാഗില്‍ നിന്ന് പണം കവരാന്‍ ശ്രമിച്ച യുവതികള്‍ പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ സ്‌നേഹമ്മ, പ്രിയ എന്നിവരാണ് പിടിയിലായത്. ചെങ്ങന്നൂരില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു സംഭവം. കുണ്ടറ പള്ളിമുക്കില്‍ എത്താറായപ്പോള്‍ മൈനാഗപ്പള്ളി സ്വദേശിനിയും ഇടവട്ടം ഗവ. യുപി സ്‌കൂള്‍ അദ്ധ്യാപികയുമായ സുഷമയുടെ ബാഗ് തുറന്ന് പണമെടുക്കുന്നത് പിന്നില്‍ നിന്ന പെണ്‍കുട്ടി കാണുകയും ഇത് അടുത്തുനിന്ന യാത്രക്കാരോട് പറയുകയും തുടര്‍ന്ന് ഇവരെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
കൊല്ലം: തലശ്ശേരിയില്‍ നിന്ന് കൊല്ലത്തേക്ക് ജീപ്പില്‍ യാത്ര ചെയ്യുകയായിരുന്ന അച്ഛനെയും മകനെയും ഓച്ചിറയില്‍ വെച്ച് മറ്റൊരു കാറിലെത്തിയ അഞ്ചംഗസംഘം തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു. അച്ഛനും മകനും ഗുരുതര പരിക്ക്. കൊല്ലം കാവനാട് കൈരളി നഗറില്‍ നിഷാന്തില്‍ രാജീവ്(57), മകന്‍ ശ്രീനാഥ്(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഹൈവേ പോലീസാണ് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ ചങ്ങന്‍കുളങ്ങരയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ ഇവരുടെ പുറകില്‍ കാറിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി … Continue reading "ജീപ്പ് തടഞ്ഞ് ആക്രമണം; അച്ഛനും മകനും പരിക്ക്"

LIVE NEWS - ONLINE

 • 1
  18 mins ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  30 mins ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 3
  13 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 4
  14 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 5
  16 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 6
  19 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 7
  19 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 8
  19 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 9
  21 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും