Saturday, February 23rd, 2019

കൊച്ചി: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ കൊല്ലം തുളസി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. കൊല്ലം തുളസിയുടേത് ഒരു രാഷ്ട്രീയ പ്രസംഗം മാത്രമായി കാണാനാകില്ലെന്നും തെറ്റായ സന്ദേശമാണത് നല്‍കുന്നതെന്നും കോടതി നിരീക്ഷിച്ചു. ശബരിമല യുവതീപ്രവേശനത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാനുള്ള പ്രസംഗമാണ് നടന്‍ നടത്തിയതെന്നും കോടതി വിമര്‍ശിച്ചു. ഒക്ടോബര്‍ 12 ന് കൊല്ലം ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ … Continue reading "വിവാദ പരാമര്‍ശം; നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി"

READ MORE
അക്രമത്തിനെ നേരിടേണ്ടത് സര്‍ക്കാരാണ് പാര്‍ട്ടിയല്ല.
കൊച്ചി:  നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് സൗബിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി പിന്നീടു ജാമ്യത്തില്‍ വിട്ടു. കൊച്ചി തേവരയിലുള്ള ചാക്കോളാസ് ഫഌറ്റ് സമുച്ചയത്തിന് മുന്നില്‍ സൗബിന്‍ തന്റെ കാര്‍ ഗതാഗത തടസ്സമുണ്ടാക്കി പാര്‍ക്ക് ചെയ്തിരുന്നു. ഇത് മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. തുടര്‍ന്ന് മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  
കൊച്ചി: അമ്പലപ്പുഴ അയ്യപ്പഭക്തസംഘത്തിന്റെ പേട്ടതുള്ളല്‍ തടസപ്പെടരുതെന്ന് ഹൈക്കോടതി. പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ രേഖ പത്തനംതിട്ട ജില്ലാ പോലിസ് സൂപ്രണ്ടിന് സമര്‍പ്പിക്കണം. രേഖ പരിശോധിച്ച് പോലീസ് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണം. ഈ മാസം ആറിനാണ് പേട്ടതുള്ളല്‍ തുടങ്ങുക.  
കൊച്ചി: എറണാകുളം നോര്‍ത്ത് സെന്റ് ബെനഡിക്ട് റോഡിലെ സരോജാദേവിയുടെ വീട്ടില്‍ നിന്ന് 7 സ്വര്‍ണനാണയം ഉള്‍പ്പെടെ 22 പവന്‍ സ്വര്‍ണവും 1,54,000 രൂപയും മോഷ്ടിച്ച കേസില്‍ വീട്ടിലെ ജോലിക്കാരി തൃശൂര്‍ മുരിയാട് കുമ്പളത്തറ വീട്ടില്‍ രാധ ഡിവിനെ(40) നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം കാണാതായതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ആഭരണങ്ങളും നഷ്ടമായ വിവരം അറിഞ്ഞത്. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വേലക്കാരിയെ അറസ്റ്റ് ചെയ്തത്. ഇവരുടെ ബാഗില്‍ നിന്ന് … Continue reading "സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍"
കൊച്ചി: രാജ്യാന്തര ലഹരി മരുന്ന് മാഫിയാ സംഘം കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. മാലിദ്വീപ് സ്വദേശികളായ അസീം ഹബീബ്(33), ഷിഫാഫ് ഇബ്രാഹിം(30), മുഹമ്മദ് സഫോഫ്(35), തമിഴ്‌നാട് കുളമാണിക്കം സ്വദേശി ആന്റണി സാമി(30) എന്നിവരാണു പിടിയിലായത്. ഹോങ്കോങ്ങ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഡ്രഗ് കാര്‍ട്ടണില്‍ ‘കോനാ ഗോള്‍ഡ്’ എന്ന പേരില്‍ അറിയപെടുന്ന മയക്കുമരുന്ന് മാഫിയാ സംഘത്തില്‍പ്പെട്ട മാലിദ്വീപ് സ്വദേശികളായ മൂന്നു പേരും തമിഴ്‌നാട് സ്വദേശിയായ ഒരാളുമാണു വലയിലായത്. ഷാംപൂ ബോട്ടിലുകളില്‍ നിറച്ചു കടത്താന്‍ തയാറാക്കിയ നിലയിലുള്ള ഒന്നര … Continue reading "രാജ്യാന്തര ലഹരി മരുന്ന് മാഫിയാ സംഘം പിടിയില്‍"
കൊച്ചി: നഗരത്തില്‍ പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്ന യുവാക്കള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച ലഹരിമരുന്നുമായി മൂന്നുപേര്‍ പോലീസ് പിടിയിലായി. എല്‍എസ്ഡി, എംഡിഎംഎ. എന്നിവയുമായാണ് ഗ്ലെന്‍, വിഷ്ണു, യാഷന്‍ എന്നിവര്‍ പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. സ്‌റ്റേഡിയംകാരണക്കോടം റോഡില്‍നിന്നാണ് പാലാരിവട്ടം എസ്.ഐ. സനല്‍, എ.എസ്.ഐമാരായ സുരേഷ്, അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ. ശ്രീജി, സി.പി.ഒമാരായ മാഹിന്‍, ശ്രീകാന്ത്, ജയന്‍ എന്നിവര്‍ ചേര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

 • 1
  10 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  11 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  13 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  15 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  16 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  17 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  18 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  19 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  20 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം