Wednesday, July 24th, 2019

എറണാകുളം : അങ്കമാലി നഗരസഭയില്‍ യു ഡി എഫിന് ഭരണം നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് കോണ്‍ഗ്രസിലെ ഐ വിഭാഗം കൗണ്‍സിലര്‍മാര്‍ വോട്ട് രെഖപ്പെടുത്തിയതോടെയാണ് യു ഡി എഫിന് ഭരണം നഷ്ടമായത്. ഗ്രൂപ്പ് പോര് രൂക്ഷമായതിന് ശേഷം ഇതാദ്യമായാണ് സ്വന്തം പാളയത്തിലെ പാരകൊണ്ട് കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുന്നത്.

READ MORE
കൊച്ചി: എംജി സര്‍വകലാശാല രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഉണ്ണിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് പറഞ്ഞായിരുന്നു സര്‍വകലാശാല അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ ഉണ്ണി ഹൈക്കോടതിയെ സമീപിക്കുകയും സിംഗിള്‍ബെഞ്ച് സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തു. സര്‍വകലാശാല ഇതിനെതിരെ നല്‍കിയ അപ്പീലും കോടതി തള്ളി.  
കൊച്ചി: കേരള മദ്യനിരോധനസമിതി മധ്യമേഖല നേതൃസമ്മേളനം ജൂലൈ 27ന് ആലുവ വൈ എം സി എ ക്യാമ്പ് സെന്ററില്‍ നടക്കും. രാവിലെ 11നു സംസ്ഥാന പ്രസിഡന്റ് റവ.ഡോ ജേക്കബ് മണ്ണാറ പ്രായില്‍ കോറെപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യുമെന്നു സമിതി ഭാരവാഹികള്‍ അറിയിച്ചു.  
കൊച്ചി: ദുബായിയില്‍ നിന്നുമെത്തിയ യാത്രക്കാരനില്‍ നിന്ന് 55.98 ലക്ഷം രൂപ വിലവരുന്ന 2 കിലോ സ്വര്‍ണവും 3.75 ലക്ഷം രൂപ മൂല്യമുള്ള 25,000 യു എ ഇ ദിര്‍ഹവും പിടിച്ചു. എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ രാവിലെ 9.30ന് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കണ്ണൂര്‍ പറമ്പത്ത് മുഹമ്മദ് സഹിന്‍ സോക്‌സിനകത്ത് ആംഗിള്‍ ക്യാപ്പിട്ട് അതില്‍ സ്വര്‍ണ ബാറുകള്‍ വച്ചിരിക്കുകയായിരുന്നു. നടപ്പില്‍ പന്തികേടു തോന്നി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം ദേഹപരിശോധന നടത്തി, പരിശോധനയില്‍ 2 കിലോ സ്വര്‍ണം രൂപയും ദിര്‍ഹവും … Continue reading "നെടുമ്പാശേരി 2 കിലോ സ്വര്‍ണം പിടിച്ചു"
കൊച്ചി : ദുബായില്‍ നിന്നെത്തിയ കാസര്‍കോചട് സ്വദേശികളില്‍ നിന്ന് 84 ലക്ഷം രൂപ വിലവരുന്ന മൂന്നു കിലോ സ്വര്‍ണവും 4,500 അമേരിക്കന്‍ ഡോളറും പിടികൂടി. കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് കള്ളക്കടത്ത് വേട്ട നടത്തിയത്. കാസര്‍കോട് സ്വദേശികളായ അബ്ബാസ് അബ്ദുള്‍ റൗഫ്, സെയ്ത് മുഹമ്മദ് ജംഷീര്‍ എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്നു വെള്ളിയാഴ്ച രാവിലെ 8.30ന് എത്തിയ ഫ്‌ളൈറ്റിലാണ് അബ്ദുള്‍ റൗഫ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. പുലര്‍ച്ചെ 4.30നാണ് ജംഷീര്‍ എത്തിയത്. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു … Continue reading "കാസര്‍കോട് സ്വദേശികളില്‍ നിന്ന് 4 കിലോ സ്വര്‍ണവും ഡോളറും പിടികൂടി"
കൊച്ചി : ആലുവയിലെ പമ്പ് ഹൗസില്‍ വൈദ്യുതി തകരാറിനെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലേക്കുമുള്ള ജലവിതരണം തടസ്സപ്പെട്ടു. രാവിലെ 5.30 ന് പമ്പിങ് നടത്താന്‍ തുടങ്ങിയപ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. ഉച്ചയോടെ പമ്പിങ് പുനസ്ഥാപിക്കാനാകുമെന്ന് ജല അതോറിറ്റി അറിയിച്ചു.
കൊച്ചി: കൊച്ചി മെട്രോയ്‌ക്ക്‌ വായ്‌പ നല്‍കാനും ധനസമാഹരണത്തിനുള്ള കണ്‍സോര്‍ഷ്യത്തിന്‌ നേതൃത്വം നല്‍കാനും യൂണിയന്‍ ബാങ്ക്‌ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ ജില്ലാതല ബാങ്കിംഗ്‌ അവലോകന സമിതി യോഗത്തില്‍ സംബന്ധിച്ച്‌ സംസാരിക്കവെ ബാങ്ക്‌ ജനറല്‍ മാനേജര്‍ ടി. സി. ജോണ്‍ അറിയിച്ചു. 
കൊച്ചി: ഡി എം ആര്‍ സിക്കും ഇ. ശ്രീധരനുമെതിരെ കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ്‌ മുന്‍ എംഡി ടോം ജോസ്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിനയച്ച കത്ത്‌ വിവാദമായി. 2013 ഓഗസ്‌റ്റില്‍ ടോം ജോസിനെ കെ എം ആര്‍ എല്‍ എംഡി സ്‌ഥാനത്തുനിന്നു നീക്കി മൂന്നാം ദിവസം അയച്ച കത്തില്‍ കൊച്ചി മെട്രോ റയില്‍ നിര്‍മാണം ഡി എം ആര്‍ സിക്കു ലഭിക്കാന്‍ ഇ.ശ്രീധരന്‍ സമ്മര്‍ദം ചെലുത്തിയതായി ആരോപണമുണ്ട്‌. 2013 ഓഗസ്‌റ്റ്‌ 20 നായിരുന്നു ടോം ജോസ്‌ … Continue reading "കൊച്ചി മെട്രോ: ടോം ജോസിന്റെ കത്ത്‌ വീണ്ടും വിവാദം"

LIVE NEWS - ONLINE

 • 1
  3 mins ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 2
  43 mins ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 3
  2 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 4
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 5
  2 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

 • 6
  2 hours ago

  പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

 • 7
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 8
  2 hours ago

  ഡി.എം.കെ. നേതാവും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ടു

 • 9
  2 hours ago

  കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും