Wednesday, November 21st, 2018

കൊച്ചി: യാത്രക്കാരിയെ കടന്നുപിടിക്കുകയും കരണത്തടിക്കുകയും ചെയ്ത ക്രൈംബ്രാഞ്ച് സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ആലപ്പുഴ മാരാരിക്കുളം സ്വദേശിയും ആലപ്പുഴ ക്രൈം ബ്രാഞ്ച് സി.പി.ഒയുമായ സി.പി. സുരേഷാ(41)ണ് അറസ്റ്റിലായത്. ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പെരുമാറിയ ഇയാളെ മരട് പോലീസെത്തി അറസ്റ്റ് ചെയ്തു. ആലപ്പുഴ റിട്ട. എസ്.പി.യുടെ മകളായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ വൈറ്റില മൊബിലിറ്റി ഹബ്ബിലാണ് സംഭവം. എറണാകുളത്ത് കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന ചേര്‍ത്തല സ്വദേശിയായ … Continue reading "യാത്രക്കാരിയെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍"

READ MORE
കൊച്ചി : കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചില സംഘടനകള്‍ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, എം.ജി, കാലിക്കറ്റ്, കാലടി സര്‍വ്വകലാശാലകളുടെ ഇന്ന് (28 തിങ്കള്‍) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
കൊച്ചി: സംസ്ഥാനത്ത് ദേശീയ പാത വികസനത്തിനായി ആരും താല്‍പര്യം കാട്ടുന്നില്ലെന്ന് ഹൈക്കോടതി. ഓട്ടോ ടാക്‌സിയുടെ പാര്‍ക്കിംഗ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം. നിലവില്‍ 30 മീറ്റര്‍ മാത്രം വീതിയാണ് പരിഗണിക്കുന്നത്. അതിനുപിന്നില്‍ രാഷ്ട്രീയ, വ്യക്തി താല്‍പര്യങ്ങളുണ്ട്. ദേശീയപാതയുടെ വീതി നൂറ് മീറ്ററാക്കണമെന്നാണ് ജസ്റ്റിസ് എസ്. സിരിജഗനും ജസ്റ്റിസ് കെ. രാമകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടത്.
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഇന്ന് കാലത്ത് കൊച്ചിയിലാണ് സംഭവം. മെട്രോ റെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്താനെത്തിയ മുഖ്യമന്ത്രിയെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപത്ത് നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
      കൊച്ചി: കൊച്ചി നഗരത്തില്‍ കുടുംബശ്രീയുടെ ഓട്ടോ ടാക്‌സി സര്‍വീസ് . നവംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞു മൂന്നിന് എറണാകുളം ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ അഞ്ച് ഓട്ടോ ടാക്‌സികളാണ് സര്‍വീസ് നടത്തുക. ഭാഗ്യശ്രീ എന്നാണു കുടുംബശ്രീയുടെ ഓട്ടോ ടാക്‌സി സര്‍വീസിന്റെ പേര്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഭാഗ്യശ്രീയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും യാത്രചെയ്യാം. ഭാഗ്യശ്രീക്കു പ്രത്യേക ഓട്ടോ സ്റ്റാന്റ്് അനുവദിച്ചിട്ടില്ല. സര്‍വീസ് ആരംഭിച്ചതിനു ശേഷം നഗരത്തിലെ സ്ഥല … Continue reading "ഭാഗ്യശ്രീ ഓട്ടോ ടാക്‌സി സര്‍വീസ്"
  കൊച്ചി : കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. കലക്ടറേറ്റില്‍ നടക്കുന്ന പരിപാടി ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 10 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി വിതരണം ചെയ്തു. ജനസമ്പര്‍ക്ക പരിപാടി ദുരിതാശ്വാസ ഫണ്ട് വിതരണം മാത്രമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫിസറും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നത് ചട്ടങ്ങളുടെ തകരാറ് കൊണ്ടാണ്. ഈ നിയമങ്ങള്‍ മാറ്റണം. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളും ആനുകൂല്യങ്ങളും എളുപ്പത്തില്‍ ലഭിക്കുന്നതിന് സൗകര്യമൊരുക്കലാണ് ജനസമ്പര്‍ക്ക പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നും … Continue reading "ജനസമ്പര്‍ക്ക പരിപാടി ദുരിതാശ്വാസ ഫണ്ട് വിതരണമല്ല : മുഖ്യമന്ത്രി"
എറണാകുളം: കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ ബാഗില്‍ നിന്നും ഇരുപതിനായിരം രൂപ കവര്‍ന്നു. മാറാടി തെക്കനേത്ത് ലീല വര്‍ഗീസിന്റെ ബാഗില്‍ നിന്നാണ് പണം കവര്‍ന്നത്. മകന്റെ പഠനാവശ്യത്തിനായി ബാങ്കിലടക്കാന്‍ കൊണ്ടുവന്ന തുകയാണ് നഷ്ടപ്പെട്ടത്. മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. അന്യസംസ്ഥാന തൊഴിലാളികളടക്കം ബസില്‍ യാത്രക്കാരായി ഉണ്ടായിരുന്നു. ടിക്കറ്റ് എടുക്കാന്‍ ബസില്‍ വച്ച് ബാഗ് തുറന്ന് പണമെടുത്തിരുന്നു. ഈ സമയം ബാഗില്‍ നഷ്ടപ്പെട്ട … Continue reading "ബസില്‍ വീട്ടമ്മയുടെ പണം കവര്‍ന്നു"
കൊച്ചി : ഓടുന്ന ബസില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും ബസ് കണ്ടക്ടറുമായ മാടവന പള്ളിനട വീട്ടില്‍ അപ്പു (അമ്പട്ടന്‍) വിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊച്ചിയില്‍ നിന്ന് ഇയാള്‍ കടന്നുകളഞ്ഞതായാണ് പോലീസ് കരുതുന്നത്. നഗരത്തിന്റെ സമീപപ്രദേശങ്ങളിലും ഇയാളുടെ സ്വദേശമായ അടിമാലി ഉള്‍പ്പെടെ ഇടുക്കി ജില്ലയുടെ വിവിധഭാഗങ്ങളിലും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ബസുടമയുടെ മകന്‍ എളമക്കര ശൂരനാട് വീട്ടില്‍ ദിലീപിനെ (32) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആലുവപനങ്ങാട് റൂട്ടിലോടുന്ന ‘സിറ്റിസണ്‍’ ബസ്സില്‍ ചൊവ്വാഴ്ച ഉച്ചക്ക് … Continue reading "ബസില്‍ മാനഭംഗ ശ്രമം; കണ്ടക്ടര്‍ക്കായി തെരച്ചില്‍ തുടരുന്നു"

LIVE NEWS - ONLINE

 • 1
  55 mins ago

  സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

 • 2
  4 hours ago

  അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

 • 3
  5 hours ago

  ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

 • 4
  5 hours ago

  പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

 • 5
  5 hours ago

  എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

 • 6
  6 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 7
  6 hours ago

  ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

 • 8
  7 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 9
  7 hours ago

  പെറുവില്‍ ശക്തമായ ഭൂചലനം