Monday, November 19th, 2018

  ആലുവ: സരിത, ശാലു മേനോന്‍, ബിജു രാധാകൃഷ്ണന്‍, ജോപ്പന്‍ തുടങ്ങിയ മാന്യന്‍മാരാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വളയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സോളാര്‍ കഥകള്‍ പുറത്തു വന്നതു പോലെ കവിതാ പിള്ളയുടെ കാര്യവും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും വി.എസ് ആവശ്യപ്പെട്ടു. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.

READ MORE
കൊച്ചി: ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എച്ച്.ഒ.സി. ഉദ്യോഗസ്ഥന്‍ മരിച്ചു. അമ്പലമുകള്‍ ഹിന്ദുസ്ഥാനി ഓര്‍ഗാനിക് കെമിക്കല്‍സിലെ കെമിസ്റ്റ് കഴക്കൂട്ടം വെട്ടുറോഡ് പനയില്‍ വീട്ടില്‍ പി. സുരേഷ്‌കുമാറാ (43) ണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.45ന് ഇരുമ്പനം റിഫൈനറി റോഡില്‍ ചിത്രപ്പുഴ പെട്രോള്‍ പമ്പിനു മുമ്പിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ടിപ്പര്‍ ബൈക്കിന്റെ പിന്നിലിടിച്ച് റോഡിലേക്കു തെറിച്ചുവീണ സുരേഷിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവസ്ഥലത്തു തന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് ടിപ്പര്‍ ലോറി ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു.
കൊച്ചി: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പോലും കോടതിക്ക് ഭയമാണെന്ന വി.എസിന്റെ പ്രസ്താവനയെയാണ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ജനങ്ങളുടെ കയ്യടി നേടാന്‍ കോടതിയെ കരുവാക്കേണ്ട. അതിന് വേറെ വഴിനോക്കണമെന്നും കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കവേ ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് പറഞ്ഞു. പരാതിക്കാരന്റെ അഭിഭാഷകനാണ് വി.എസിന്റെ പ്രസ്താവനയെക്കുറിച്ച് കോടതിയില്‍ സൂചിപ്പിച്ചത്. ഇതെത്തുടര്‍ന്നായിരുന്നു വാക്കാലുള്ള കോടതിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയോടെന്നല്ല മറ്റാരോടും ഭയമോ വിധേയത്തമോ ഇല്ലെന്നും … Continue reading "വി എസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം"
കൊച്ചി : കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചില സംഘടനകള്‍ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, എം.ജി, കാലിക്കറ്റ്, കാലടി സര്‍വ്വകലാശാലകളുടെ ഇന്ന് (28 തിങ്കള്‍) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
കൊച്ചി: സംസ്ഥാനത്ത് ദേശീയ പാത വികസനത്തിനായി ആരും താല്‍പര്യം കാട്ടുന്നില്ലെന്ന് ഹൈക്കോടതി. ഓട്ടോ ടാക്‌സിയുടെ പാര്‍ക്കിംഗ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം. നിലവില്‍ 30 മീറ്റര്‍ മാത്രം വീതിയാണ് പരിഗണിക്കുന്നത്. അതിനുപിന്നില്‍ രാഷ്ട്രീയ, വ്യക്തി താല്‍പര്യങ്ങളുണ്ട്. ദേശീയപാതയുടെ വീതി നൂറ് മീറ്ററാക്കണമെന്നാണ് ജസ്റ്റിസ് എസ്. സിരിജഗനും ജസ്റ്റിസ് കെ. രാമകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടത്.
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഇന്ന് കാലത്ത് കൊച്ചിയിലാണ് സംഭവം. മെട്രോ റെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്താനെത്തിയ മുഖ്യമന്ത്രിയെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപത്ത് നിര്‍മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
      കൊച്ചി: കൊച്ചി നഗരത്തില്‍ കുടുംബശ്രീയുടെ ഓട്ടോ ടാക്‌സി സര്‍വീസ് . നവംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞു മൂന്നിന് എറണാകുളം ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ അഞ്ച് ഓട്ടോ ടാക്‌സികളാണ് സര്‍വീസ് നടത്തുക. ഭാഗ്യശ്രീ എന്നാണു കുടുംബശ്രീയുടെ ഓട്ടോ ടാക്‌സി സര്‍വീസിന്റെ പേര്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഭാഗ്യശ്രീയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും യാത്രചെയ്യാം. ഭാഗ്യശ്രീക്കു പ്രത്യേക ഓട്ടോ സ്റ്റാന്റ്് അനുവദിച്ചിട്ടില്ല. സര്‍വീസ് ആരംഭിച്ചതിനു ശേഷം നഗരത്തിലെ സ്ഥല … Continue reading "ഭാഗ്യശ്രീ ഓട്ടോ ടാക്‌സി സര്‍വീസ്"
  കൊച്ചി : കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. കലക്ടറേറ്റില്‍ നടക്കുന്ന പരിപാടി ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 10 ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി വിതരണം ചെയ്തു. ജനസമ്പര്‍ക്ക പരിപാടി ദുരിതാശ്വാസ ഫണ്ട് വിതരണം മാത്രമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫിസറും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നത് ചട്ടങ്ങളുടെ തകരാറ് കൊണ്ടാണ്. ഈ നിയമങ്ങള്‍ മാറ്റണം. ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളും ആനുകൂല്യങ്ങളും എളുപ്പത്തില്‍ ലഭിക്കുന്നതിന് സൗകര്യമൊരുക്കലാണ് ജനസമ്പര്‍ക്ക പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നും … Continue reading "ജനസമ്പര്‍ക്ക പരിപാടി ദുരിതാശ്വാസ ഫണ്ട് വിതരണമല്ല : മുഖ്യമന്ത്രി"

LIVE NEWS - ONLINE

 • 1
  14 hours ago

  അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

 • 2
  17 hours ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 3
  22 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 4
  23 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 5
  23 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 6
  24 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 7
  2 days ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 8
  2 days ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 9
  2 days ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി