Wednesday, April 24th, 2019

    എറണാകുളം: ആര്‍ എസ് പി മുന്നണി വിട്ടുപോയതിനു കാരണം ആ പാര്‍ട്ടിയടക്കം മുന്നണിയിലെ എല്ലാവരുടെയും കുഴപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ദേശീയതലത്തില്‍ ഇടതു മതേതര ശക്തികള്‍ ഒന്നിക്കുന്ന ഈ ഘട്ടത്തില്‍ കേരളത്തില്‍ ആര്‍എസ്പി വിട്ടുപോയതു ദൗര്‍ഭാഗ്യകരമായെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഎസ്.  

READ MORE
  കൊച്ചി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി സിനിമാതാരങ്ങളുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും വീടുകള്‍ കയറി ഇറങ്ങുകയാണെന്ന് മന്ത്രി അനൂപ് ജേക്കബ്. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുപിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന സി.പി.എം. കണ്ടെത്തല്‍ ജനങ്ങളെ മണ്ടന്മാരാക്കാനുള്ള ശ്രമമാണ്. ഏക കക്ഷി ഭരണത്തിന്റെ കാലം കേന്ദ്രത്തിലും കേരളത്തിലും അവസാനിച്ചു. മലയോര, തീരദേശ ജനതയെ മറന്നു കൊണ്ടുള്ള പ്രവര്‍ത്തനം പാര്‍ട്ടിയില്‍ നിന്നുണ്ടാവില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പു ഫലം യു.ഡി.എഫ്. … Continue reading "ഇടതുമുന്നണി സിനിമാതാരങ്ങള്‍ക്ക് പിറകെ: മന്ത്രി അനൂപ് ജേക്കബ്"
  കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും കഴിഞ്ഞ വര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കാന്‍ യു.ഡി.എഫിന് സാധിക്കില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊച്ചിയില്‍ സഹോദരന്‍ അയ്യപ്പന്‍ ജന്മ ശതോത്തര രജത ജൂബിലി ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. സരിത വിവാദത്തോടെ യുഡിഎഫ് നിലത്തിഴയുന്ന അവസ്ഥയിലായിരുന്നു. ഇപ്പോള്‍ നില അല്‍പ്പം മെച്ചപ്പെട്ടു. എങ്കിലും കഴിഞ്ഞ തവണത്തേത് പോലെ ഒരു മുന്നേറ്റം യു.ഡി.എഫിന് സാധ്യമാകില്ല. ബി.ജി.പി.ക്ക് കൂടുതല്‍ വോട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. … Continue reading "ഫൂലന്‍ദേവിയെ പോലും ജയിപ്പിച്ച രാജ്യമാണ് നമ്മുടേത്: വെള്ളാപ്പള്ളി"
കൊച്ചി: ഫസല്‍ വധക്കേസില്‍ സിപിഎം പ്രാദേശിക നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നല്‍കിയ വിടുതല്‍ ഹര്‍ജി പ്രത്യേക സിബിഐ കോടതി തള്ളി. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും ഹര്‍ജി നല്കിയിരുന്നത്. എന്നാല്‍ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ 18-നു കോടതി കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ക്കെതിരായി സാക്ഷിമൊഴികളോ തെളിവുകളോ ഇതുവരെ ഹാജരാക്കാനായില്ലെന്ന് കാണിച്ചാണ് ഇരുവരും വിടുതല്‍ ഹര്‍ജി നല്കിയത്. തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ വധിച്ച കേസിലെ ഏഴും എട്ടും … Continue reading "ഫസല്‍ വധം; കാരായിമാരുടെ വിടുതല്‍ ഹര്‍ജി തള്ളി"
    കൊച്ചി: കൊച്ചി മെട്രോ റെയില്‍ ആദ്യഘട്ടത്തില്‍തന്നെ പേട്ടയില്‍നിന്ന് തൃപ്പൂണിത്തുറ വരെ നീട്ടുന്നതിന് തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി 323 കോടി രൂപ അനുവദിക്കുന്നതിനും അനുമതി നല്‍കി. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
      കൊച്ചി: എ.പി അബ്ദുല്ലക്കുട്ടി എംഎല്‍എക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍. അബ്ദുല്ലക്കുട്ടിക്കെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സരിത പറഞ്ഞു. അബ്ദുല്ലക്കുട്ടി തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും മൊബൈല്‍ ഫോണില്‍ മോശം സന്ദേശങ്ങള്‍ അയച്ചെന്നും സരിത ദിവസങ്ങള്‍ക്കു മുന്‍പ് ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അബ്ദുല്ലക്കുട്ടി നിഷേധിച്ചു. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  
      കൊച്ചി: ദേശീയപാതയില്‍ എരമല്ലൂരില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. നാല് പേര്‍ക്കു പരുക്കേറ്റു. ഏറെ നേരം വാഹന ഗതാഗതം സ്തംഭിച്ചു. പെരുമ്പാവൂരില്‍ നിന്നും ആലപ്പുഴയിലേക്കു പോകുകയായിരുന്ന മിനിലോറിയുടെ പിന്നില്‍ കാറിടിച്ചതിനെ തുടര്‍ന്നു ലോറി നിയന്ത്രണം തെറ്റി നടുറോഡില്‍ മറിഞ്ഞു. മറ്റൊരു ഇന്‍സുലേറ്റഡ് വാന്‍ കാറില്‍ ഇടിച്ചതിനെ തുടര്‍ന്നു നിയന്ത്രണം തെറ്റിയാണു കാര്‍ മിനിലോറിയില്‍ ഇടിച്ചത്. ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി ഡീസല്‍ റോഡില്‍ പരന്നു. ചേര്‍ത്തലയില്‍ നിന്നും അഗ്നിശമന സേനയെത്തി ഡീസല്‍ ഒഴുകിയ ഭാഗത്ത് … Continue reading "വാഹനാപകടം നാലുപാര്‍ക്ക് പരിക്ക്"
    കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ റെയില്‍ പദ്ധതിവൈകുമെന്ന് ഡി എം ആര്‍ സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ . സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നതാണ് തടസം. അതുകൊണ്ട്പ്രതീക്ഷിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരില്‍നിന്ന് പദ്ധതിക്ക് പൂര്‍ണ സഹകരണം ലഭിക്കുന്നുണ്ട്. എങ്കിലും ഉദ്ദേശിച്ച സമയത്ത് നിര്‍മ്മാണം പൂര്‍ണമായും പൂര്‍ത്തിയാകില്ല. ഭാഗികമായെങ്കിലും മൂന്നു വര്‍ഷത്തിനകം കമ്മീഷന്‍ ചെയ്യാനുള്ള കഠിന പരിശ്രമമാണ് നടത്തുന്നത്. അതിവേഗ റെയില്‍പ്പാത … Continue reading "കൊച്ചി മെട്രോ; സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ല: ഇ ശ്രീധരന്‍"

LIVE NEWS - ONLINE

 • 1
  39 mins ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 2
  1 hour ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 3
  1 hour ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 4
  4 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 5
  5 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 6
  5 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

 • 7
  5 hours ago

  ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

 • 8
  6 hours ago

  തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

 • 9
  6 hours ago

  ഗംഭീറിന്റെ ആസ്തി 147