Wednesday, July 17th, 2019

        കൊച്ചി:  കോതമംഗലം പെണ്‍വാണിഭക്കേസിലെ പ്രതിയെ ആശുപത്രിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പോത്താനിക്കാട് പുളിന്താനം വെണ്ണിച്ചിറ സ്മിനു (32) വിനെയാണ് ഇന്ന് പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചിന് വൈകുന്നേരം മൂത്രത്തില്‍ കല്ലിന് ചികിത്സ തേടിയാണ് ഇയാള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിയത്. പുലര്‍ച്ചെ നാലോടെ നഴ്‌സുമാര്‍ പരിശോധനക്കെത്തിയപ്പോള്‍ സ്മിനുവിനെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓപ്പറേഷന്‍ തീയറ്ററിന്റെ ജനല്‍ ചില്ല് തകര്‍ത്ത് ബെഡ് ഷീറ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. … Continue reading "കോതമംഗലം പെണ്‍വാണിഭക്കേസ് പ്രതി ആശുപത്രിയില്‍ തൂങ്ങി മരിച്ചു"

READ MORE
      കൊച്ചി: എയര്‍ഇന്ത്യയുടെ റിയാദ് – കോഴിക്കോട്, കോഴിക്കോട് – റിയാദ് വിമാനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കൊച്ചിയില്‍ നിന്നായിരിക്കുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു. എ.ഐ 922, 923 വിമാനങ്ങളാണ് കോഴിക്കോട് റണ്‍വേയിലെ അറ്റകുറ്റപ്പണിയത്തെുടര്‍ന്ന് കൊച്ചിയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച മുതല്‍ ജൂണ്‍ നാലുവരെയാണ് അറ്റകുറ്റപ്പണിക്കായി കോഴിക്കോട് വിമാനത്താവളം രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ മൂന്നുവരെ അടക്കുന്നത്. സാധാരണ നാല് വര്‍ഷത്തിലൊരിക്കലാണ് റണ്‍വേ റീകാര്‍പ്പെറ്റിങ് നടത്താറുള്ളത്. കോഴിക്കോട് വിമാനത്താവളത്തില്‍ ഈ സമയപരിധി കഴിഞ്ഞിട്ടില്ലെങ്കിലും റണ്‍വേയില്‍ പ്രത്യക്ഷപ്പെട്ട കുഴികളും കാലിബറേഷന്‍ … Continue reading "എയര്‍ഇന്ത്യ റിയാദ്-കോഴിക്കോട് വിമാനം ചൊവ്വാഴ്ച മുതല്‍ കൊച്ചിയില്‍ നിന്ന്"
      കൊച്ചി : കൊച്ചി മെട്രോ റെയില്‍ നിര്‍മാണം എറണാകുളം നഗരത്തിലെ ഗതാഗതം താറുമാറാക്കിയ സാഹചര്യത്തില്‍ പ്രതിഷേധവുമായി സിപിഎം രംഗത്തേക്ക്. മെട്രോയുടെ നിര്‍മാണം തടഞ്ഞ് കലൂരില്‍ സിപിഎം പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് രാവിലെ പത്തോടെയാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമരം ആരംഭിച്ചിരിക്കുന്നത്. നേരത്തേ ഗതാഗതക്കുരുക്കുള്ള നഗരത്തില്‍ മെട്രോ നിര്‍മാണം ആരംഭിച്ചതോടെ ഗതാഗത സതംഭനം ഇരട്ടിക്കുകയാണുണ്ടായത്. ഇനി നാലുവരി പാത സൗകര്യം ഏര്‍പ്പെടുത്തിയ ശേഷം നിര്‍മാണം ആരംഭിച്ചാല്‍ മതിയെന്ന നിലപാടിലാണ് സിപിഎം എറണാകുളം … Continue reading "കൊച്ചി മെട്രോ നിര്‍മാണം തടഞ്ഞ് സിപിഎം പ്രതിഷേധം"
      കൊച്ചി: ഉദയംപേരൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റില്‍ ബുള്ളറ്റ് ടാങ്കറില്‍ നിന്ന് നേരിയ വാതകച്ചോര്‍ച്ച. ടാങ്കറിലുണ്ടായിരുന്ന വാതകത്തിന്റെ അമിത മര്‍ദം മൂലം ടാങ്കറിന്റെ എമര്‍ജന്‍സി വാല്‍വ് തുറന്നുപോയതാണ് വാതകം ചോരാന്‍ ഇടയാക്കിയതെന്നാണ് സൂചന. മുന്‍കരുതലെന്നവണ്ണം പ്ലാന്റിലെ തൊഴിലാളികളെയും സമീപ പ്രദേശങ്ങളിലുള്ളവരെയും അധികൃതര്‍ ഒഴിപ്പിച്ചു. വാതകചോര്‍ച്ച നിയന്ത്രണ വിധേയമാണെന്നും യാതൊരു തരത്തിലുള്ള അപകടസാധ്യതയും സ്ഥലത്തില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും ഐ.ഒ.സി അധികൃതര്‍ അറിയിച്ചു.
കൊച്ചി: ദേശീയപാതയിലൂടെ ആഡംബര കാറില്‍ കൊണ്ടുവന്ന 350 ലീറ്റര്‍ സ്പിരിറ്റ് പിടിച്ചു. കാറിലുണ്ടായിരുന്നവരെ പിടികൂടാനായില്ല. ദേശീയപാത ബൈപാസില്‍ കുമ്പളം ടോള്‍പ്ലാസയില്‍ എക്‌സൈസ് സംഘത്തെ കണ്ടു തിരിച്ചുപാഞ്ഞ ആഡംബര കാര്‍ മാടവനയിലെ ട്രാഫിക് സിഗ്നലില്‍ കുടുങ്ങിയതോടെ എക്‌സൈസിന്റെ പിടിയില്‍ ആകുകയായിരുന്നു. കാറില്‍ 35 ലീറ്റര്‍ വീതം കൊള്ളുന്ന 10 കന്നാസുകളിലായി കറുത്ത മുണ്ടുകൊണ്ടു മൂടി പിന്‍സീറ്റിലും സീറ്റിന്റെ അടിയിലുമായി നിരത്തിവച്ച നിലയിലായിരുന്നു സ്പിരിറ്റ്. കാര്‍ ഉപേക്ഷിച്ച് ഓടിയ ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും ഫിഷറീസ് കോളജിന്റെ സമീപത്തു കാത്തുകിടന്നിരുന്ന മറ്റൊരു കാറില്‍ … Continue reading "കാറില്‍ കടത്തുകയായിരുന്ന 350 ലീറ്റര്‍ സ്പിരിറ്റ് പിടികൂടി"
      കൊച്ചി : സംസ്ഥാനത്തെ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിന് ബാര്‍ ഉടമകളുടെ പ്രശ്‌നം പരിഹരിക്കാന്‍ മാത്രമാണ് താത്പര്യമുള്ളതെന്നും സംസ്ഥാനത്തെ ബാറുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തയില്ല എന്നും ഹൈക്കോടതി വിമര്‍ശിച്ചു. ചില്ലറ മദ്യവില്‍പന കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനേക്കാള്‍ സര്‍ക്കാരിന് താല്‍പര്യം ബാര്‍ ലൈസന്‍സ് വിഷയത്തിലാണെന്നു ഹൈക്കോടതി. മദ്യവില്‍പന കേന്ദ്രങ്ങള്‍ നവീകരിക്കാന്‍ കമ്മിഷനെ നിയോഗിക്കണമെന്ന നിര്‍ദേശത്തോട് പ്രതികരിക്കാത്തതിനെയും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിശിതമായി വിമര്‍ശിച്ചു. ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോള്‍ എ. … Continue reading "മദ്യനയം : സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം"
      കൊച്ചി: സംസ്ഥാനത്ത് എല്‍ പി ജി ട്രക്ക് ജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാചക വാതക വിതരണം സ്തംഭിച്ചു. സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രക്ക് ജീവനക്കാര്‍ സമരം നടത്തുന്നത്. വിവിധ എല്‍ പി ജി ബോട്ടിലിംഗ് പഌന്റുകളിലെ സിലിണ്ടര്‍ ട്രക്ക് ജീവനക്കാര്‍, കേരള സ്‌റ്റേറ്റ് ടാങ്കര്‍ ലോറി വര്‍ക്കേഴ്‌സ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. ഇരുമ്പനം, ചേളാരി, കഴക്കൂട്ടം, ഉദയംപേരൂര്‍, കരിമുഗള്‍, കഞ്ചിക്കോട് … Continue reading "എല്‍പിജി ട്രക്ക് ജീവനക്കാരുടെ പണിമുടക്ക്; പാചകവാതകവിതരണം അവതാളത്തില്‍"
      ആലുവ: മദ്യനയത്തിന്റെ കാര്യത്തില്‍ മെയ് 15-നകം സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. താനും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ചില ഫോര്‍മുലകള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്്. അത് ഫലംകാണുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല വ്യക്തമാക്കി.    

LIVE NEWS - ONLINE

 • 1
  8 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  10 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  12 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  13 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  14 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  15 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  16 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  16 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  16 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ