Tuesday, April 23rd, 2019

        കൊച്ചി : മട്ടന്നൂര്‍ പെണ്‍വാണിഭക്കേസില്‍ എട്ട് പേര്‍ കുറ്റക്കാരെന്ന് കോടതി. 11 പേര്‍ക്കെതിരെ കുറ്റം തെളിഞ്ഞില്ല. കേസിലെ ഇടനിലക്കാരിയും ഒന്നാം പ്രതിയുമായ കല്ലൂര്‍ക്കാട് എടവട്ടയില്‍ സോജ ജയിംസ് അഞ്ചു കേസുകളിലും രണ്ടാം പ്രതി പൊറ്റക്കുഴിയില്‍ പുളിയനേഴത്ത് ദീപക് (ദീപു) നാലു കേസുകളില്‍ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. ആലുവ ചൂണ്ടിയില്‍ സക്കറിയ, ആന്‍ഡമാന്‍ സ്വദേശി ശേഖര്‍, എടത്തട്ടയില്‍ ജെയിംസ്, ചന്തിരൂര്‍ ഇരവത്ത് വീട്ടില്‍ സിറാജ്, ആലുവ കണ്ണമ്പുഴ സ്വദേശിനി ലില്ലി ജെയിംസ്, ആലുവ … Continue reading "മട്ടന്നൂര്‍ പെണ്‍വാണിഭക്കേസില്‍ എട്ട് പേര്‍ കുറ്റക്കാരെന്ന് കോടതി"

READ MORE
      കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ തെളിവ് നശിപ്പിച്ചെന്ന ആരോപണം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. 1992 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നത്. ബിസിഎം കോളേജില്‍ പ്രീ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്ന അഭയയുടെ ജഡം കോണ്‍വെന്റിലെ അടുക്കളയ്ക്കടുത്തുള്ള കിണറ്റിലാണ് കണ്ടെത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് … Continue reading "അഭയ കേസ്: ആരോപണം അന്വേഷിക്കണമെന്ന് ഹൈക്കോടതി"
          എറണാകുളം: കുട്ടിക്രിമിനലുകള്‍ നാടിന്റെ ചോദ്യചിഹ്നമാവുന്നു. ലഹരി ഉല്‍പന്നങ്ങളും മാരക ആയുധങ്ങളുമായി വിദ്യാലയങ്ങളിലേക്കും മറ്റു പൊതുസ്ഥലങ്ങളിലേക്കും ഇറങ്ങുന്ന ഇവര്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും പ്രശ്‌നമാവുകയാണ്. കഴിഞ്ഞ ദിവസം കൂനമ്മാവ് മേഖലയിലെ യുപി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗില്‍ നിന്ന് ഇരുമ്പു വളയത്തില്‍ മൂര്‍ച്ചയേറിയ ആണികള്‍ ഘടിപ്പിച്ചതും സൈക്കിള്‍ ചെയിന്‍ കൊണ്ടുണ്ടാക്കിയതുമായ ഇടികട്ടകള്‍ ലഭിച്ചത് അധ്യാപകരെയും നാട്ടുകാരെയും ഞെട്ടിച്ചു. രണ്ടു ദിവസമായി ബസ് സ്‌റ്റോപ്പിനടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വിദ്യാര്‍ഥികളെ നാട്ടുകാരില്‍ ചിലര്‍ ചോദ്യം … Continue reading "സമൂഹത്തിന് ചോദ്യചിഹ്നമായി കുട്ടിക്രിമിനലുകള്‍"
  കൊച്ചി: ഐ പി എല്‍ ഏഴാം സീസണ്‍ മത്സരങ്ങള്‍ക്ക് കൊച്ചിയും വേദിയാകും. മത്സരങ്ങള്‍ കൊച്ചിയില്‍ നടത്താന്‍ തയ്യാറാണെന്ന് ഐ പി എല്‍ ഗവേണിങ് കൗണ്‍സിലിനെയും ബി സി സി ഐയെയും കെ സി എ അറിയിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ടി സി മാത്യു മാധ്യമങ്ങളോട് പറഞ്ഞു. മത്സരങ്ങള്‍ക്ക് സുരക്ഷ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് അനുകൂല പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും മാത്യു അറിയി
എറണാകുളം: ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ നിന്നു സുഹൃത്തുക്കളെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു. വെറ്റിലപ്പാറ ആലുംചുവട് ചെങ്ങമനാട്ട് എബ്രഹാമിന്റെ മകന്‍ ബിബിന്‍ (26) ആണു കൊല്ലപ്പെട്ടത്. വെട്ടും കുത്തുമേറ്റ ചേലാട് 78 കോളനിയില്‍ ജ•ംകുളം ഷാജിയുടെ മകന്‍ വിഷ്ണു(16)വിനെ സാരമായ പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു മാസം മുന്‍പ് മാലിപ്പാറയില്‍ നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റിനിടയില്‍ ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചേലാട് കവലയില്‍ നടത്തിയ ഗാനമേള കഴിഞ്ഞ് … Continue reading "സുഹൃത്തുക്കളെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റു മരിച്ചു"
        ആലുവ: ആലുവയില്‍ ട്രെയിനിടിച്ച് നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കട്ടപ്പന സ്വദേശിയായ സുധീര്‍ (56) ഭാര്യ ബിന്ദു (46) മകള്‍ നിഖില (15), ആലുവ ചൂര്‍ണിക്കര കമ്പനിപ്പടിക്ക് സമീപം താമസിക്കുന്ന നിധിന്‍ (19) എന്നിവരാണ് മരിച്ചത്. ആലുവക്ക് സമീപം രണ്ട് സ്ഥലങ്ങളിലായാണ് അപകടം നടന്നത്. നിധിന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്നവരാണ് മരിച്ച മറ്റ് മൂന്നുപേര്‍. പുലര്‍ച്ചെ റയില്‍വേ ഗ്യാരേജിന് പുറക് വശത്താണ് യുവാവ് ട്രെയിന്‍ തട്ടി മരിച്ചത്. രാവിലെ 8.45നാണ് സുധീരനും കുടുംബവും … Continue reading "ആലുവയില്‍ ട്രെയിനിടിച്ച് നാല് പേര്‍ മരിച്ചു, ആത്മഹത്യയെന്ന് സംശയം"
      കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 40 രൂപ വര്‍ധിച്ച് 22,680 രൂപയായി. ഗ്രാമിന് അഞ്ചു രൂപ വര്‍ധിച്ച് 2835 രൂപയായി. കഴിഞ്ഞ കുറേ ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടാകുന്നു. തിരഞ്ഞെടുപ്പ് ആഗതമാകുന്നത് വിപണിയെ ബാധിക്കുന്നതാണ് വിലവര്‍ധനവിനു കാരണമാകുന്നതെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
      കൊച്ചി: അന്തര്‍ സംസ്ഥാന ബസില്‍ നിന്നും കള്ളപ്പണം പിടികൂടി. ബാംഗലുരു – കേരള ബസില്‍ നിന്നാണ് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയത്. സംഭവത്തില്‍ മലയാളി സ്വര്‍ണ വ്യാപാരി ബഷീര്‍ അറസ്റ്റിലായി. തമിഴ്‌നാട് തെരഞ്ഞെടുപ്പ് സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കാന്‍ ഇടയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് സ്‌ക്വാഡ് വ്യാപക പരിശോധന നടത്തിവരികയാണ്.

LIVE NEWS - ONLINE

 • 1
  2 hours ago

  കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

 • 2
  3 hours ago

  കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

 • 3
  3 hours ago

  സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

 • 4
  4 hours ago

  രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

 • 5
  5 hours ago

  ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

 • 6
  6 hours ago

  പൊരിവെയിലത്തും കനത്ത പോളിംഗ്

 • 7
  6 hours ago

  യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

 • 8
  6 hours ago

  വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

 • 9
  6 hours ago

  ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു