Monday, September 24th, 2018

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന 25ാമത് ദേശീയ ഇന്റര്‍സോണ്‍ അത്‌ലറ്റിക് മീറ്റിന് ഇന്നലെ തിരശീല വീണപ്പോള്‍ 440.5 പോയിന്റുമായി തമിഴ്‌നാട് ഓവറോള്‍ കിരീടം നേടി. 378 പോയിന്റുമായാണ് കേരളം റണ്ണേഴ്‌സ് അപ്പായത്. അവസാന ദിനമായ ഇന്നലെ 12 സ്വര്‍ണവും 13 വെള്ളിയും എട്ടു വെങ്കലവും വാരിക്കൂട്ടിയാണ് നിലവിലെ ചാമ്പ്യന്മാരായ മഹാരാഷ്ട്രയെ പിന്തള്ളി കേരളം രണ്ടാമതെത്തിയത്. കേരളത്തിനു 24 സ്വര്‍ണം, 18 വെള്ളി, എട്ടു വെങ്കലവും ലഭിച്ചു. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 … Continue reading "ഓവറോള്‍ കിരീടം തമിഴ്‌നാടിന് ; പെണ്‍കരുത്തില്‍ കേരളം രണ്ടാമത്"

READ MORE
കൊച്ചി: ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ 25 ന് അഖിലേന്ത്യ പണിമുടക്ക് നടത്തും. ബാങ്ക് ലയനം റദ്ദാക്കുക, കോര്‍പ്പറേറ്റുകള്‍ക്കും ബാങ്കിതര ധനസ്ഥാപനങ്ങള്‍ക്കും ബാങ്കിംഗ് ലൈസന്‍സ് നല്‍കുവാനുള്ള നീക്കം ഉപേക്ഷിക്കുക, അസോസിയേറ്റ് ബാങ്കുകള്‍ക്ക് സ്വയംഭരണ അവകാശം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. സമര പരിപാടികളുടെ ഭാഗമായി 23 ന് ജില്ലാ ടൗണ്‍ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും 25 ന് റാലികളും ധര്‍ണകളും പൊതുയോഗങ്ങളും നടക്കും.
കൊച്ചി: വിവാദമായ സോളാര്‍ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരുടെ വിഷയങ്ങളില്‍ മാറ്റം. ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാരും അവര്‍ പരിഗണിക്കുന്ന വിഷയങ്ങളില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് സോളാര്‍ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരും ചുമതലയില്‍ നിന്ന് മാറുന്നത്. അവധിക്ക് ശേഷം ജഡ്ജിമാരുടെ ചുമതല മാറുന്നത് സാധാരണ നടപടിയാണ്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാന കേസുകള്‍ ഹൈക്കോടതിയില്‍ ഇതുവരെ പരിഗണിച്ചിരുന്നത് ജസ്റ്റിസ് സതീശ് ചന്ദ്രന്‍, ജസ്റ്റിസ് വി കെ മോഹനന്‍ എന്നിവരായിരുന്നു. ഇതില്‍ ജസ്റ്റിസ് സതീശ് ചന്ദ്രന്‍ സിവില്‍കേസുകള്‍ പരിഗണിക്കുന്ന ബഞ്ചിലേക്കാണ് മാറുന്നത്. … Continue reading "സോളാര്‍ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് മാറ്റം"
കൊച്ചി: വൈദ്യുതി പോസ്റ്റുകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടേക്കാം. കെഎസ്ഇബിയുടെ പോസ്റ്റുകളില്‍ അനധികൃതമായി ബോര്‍ഡ് സ്ഥാപിക്കുകയും അനുവാദമില്ലാതെ കേബിളുകള്‍ വലിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യാനാണ് ഏതാനും ദിവസം മുന്‍പു ചേര്‍ന്ന ജില്ലാതല ആക്‌സിഡന്റ് പ്രിവന്‍ഷന്‍ കമ്മിറ്റിയുടെ തീരുമാനം. കുരുങ്ങിയ പോസ്റ്റ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കും അധികൃതര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ് പോസ്റ്റുകളിലെ അനധികൃത പരസ്യബോര്‍ഡുകളും കേബിളുകളും. കെഎസ്ഇബിയുടെ പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകളും മറ്റും സ്ഥാപിക്കാന്‍ … Continue reading "പോസ്റ്റില്‍ പരസ്യം പതിച്ചാല്‍ ക്രിമിനല്‍ കേസ്"
    കൊച്ചി: മെട്രോക്കു വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ അവലോകനത്തിനായി ഫ്രഞ്ച് ധനകാര്യ ഏജന്‍സിയുടെ അന്തിമ വിലയിരുത്തല്‍ സംഘം ഇന്ന് കൊച്ചിയിലെത്തും. പാരീസിലെ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് എനര്‍ജി ഡിവിഷന്‍ മേധാവി അലെയ്ന്‍ റീസ്, പ്രൊജക്ട് മാനേജര്‍ സാവിയര്‍ ഹൊയാംഗ്, പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഗൗതര്‍ കോളര്‍ എന്നിവരടങ്ങുന്ന സംഘം മൂന്നു ദിവസം കൊച്ചിയില്‍ തങ്ങി വിശദമായ വിലയിരുത്തലും വിവരശേഖരണവും നടത്തും. ബന്ധപ്പെട്ട ഏജന്‍സികളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷം 19നാണ് സംഘം മടങ്ങുക. പദ്ധതിയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളും … Continue reading "മെട്രോ ; ഫ്രഞ്ച് സംഘം കൊച്ചിയില്‍"
    കൊച്ചി: പൊലീസ് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും മൊഴിയെടുത്തെന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്നുവരെ പൊലീസ് ഭീഷണിപ്പെടുത്തിയതായും ബിസിസിഐയുടെ അച്ചടക്കസമിതിക്ക അയച്ച കത്തില്‍ ശ്രീശാന്ത് വിശദീകരിച്ചു. ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത ഒരു കാര്യവും ചെയ്തിട്ടില്ലെന്നും കാലിലെ പരുക്ക് മാറാന്‍ ആറ് ശസ്ത്രക്രിയ നടത്തിയതായും കത്തില്‍ ശ്രീശാന്ത് പറയുന്നു. രാജ്യത്തിനായി ക്രിക്കറ്റ് കളിക്കണമെന്നും വിജയങ്ങള്‍ നേടണമെന്നുമാണ് തന്റെ ആഗ്രഹമെന്നും കോഴവാങ്ങിയെന്നതിനു പൊലീസിനു തെളിവു ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ശബ്ദരേഖയുണ്ടെന്ന വാദം കള്ളമാണെന്നും പൊലീസ് … Continue reading "മൊഴിയെടുക്കാന്‍ പോലീസ് ഭീഷണിപ്പെടുത്തി : ശ്രീശാന്ത്"
കൊച്ചി: ബ്രാണ്ടി ഷോപ്പില്‍ നിന്നും മദ്യം വാങ്ങിയിറങ്ങിയ മധ്യവയസ്‌കന്‍ രക്തം ഛര്‍ദ്ദിച്ചു മരിച്ചു. കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജിനടുത്ത പെരിങ്ങാടന്‍ ശിവനാ(46) ണ് മരണപ്പെട്ടത്. ബിവറേജസ് കോര്‍പ്പറേഷന്റെ ഞാറക്കലുള്ള ബ്രാണ്ടി ഷോപ്പില്‍ നിന്നും മദ്യം വാങ്ങിയിറങ്ങിവെയാണ് സംഭവം. ഈ ഭാഗത്ത് പടിഞ്ഞാറുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഇയാള്‍.  
കൊച്ചി: ഈ വര്‍ഷം സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. പൂക്കോട്ടുംപാടത്ത് രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ യോജനയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 36 കോടിയുടെ പദ്ധതി അവസാന ഘട്ടത്തിലാണ്. ഇതില്‍ 26 കോടിയുടെ പദ്ധതിയാണ് നിലമ്പൂര്‍ ഡിവിഷനു കീഴില്‍ നടപ്പാക്കുന്നത്. 130 കിലോ മീറ്റര്‍ ഹൈടെന്‍ഷന്‍ ലൈനും 94 ട്രാന്‍സ്‌ഫോര്‍മറുകളും 300 കിലോ മീറ്റര്‍ എല്‍ടി ലൈനുമാണുള്ളതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

 • 1
  3 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 2
  5 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 3
  6 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 4
  10 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 5
  10 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 6
  11 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 7
  12 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  12 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 9
  12 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു