Monday, November 19th, 2018

ആലുവ: വീട്ടുവേലക്കാരിയെ ചിരവകൊണ്ട് അടിച്ചുവീഴ്ത്തി സ്വര്‍ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ ഓട്ടോ ഡ്രൈവര്‍മാര്‍ പിടികൂടി പോലീസിനു കൈമാറി. എറണാകുളം പെരുമാനൂര്‍ കെ. സി. ജോസഫ് റോഡില്‍ പറമ്പിത്തറ ആശാന്‍ പറമ്പില്‍ വീട്ടില്‍ മേഴ്‌സിയെന്നു വിളിക്കുന്ന സോണിയ ( 27 ) യാണ് പിടിയിലായത്. പരിക്കേറ്റ വീട്ടു വേലക്കാരി ചെല്ലാനം സ്വദേശി അമ്മിണിക്ക് തലയില്‍ ഏഴു തുന്നലിടേണ്ടി വന്നു. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ തായിക്കാട്ടുകര എസ്. പി. ഡബ്യൂ. … Continue reading "കവര്‍ച്ചാശ്രമം ; യുവതി പിടിയില്‍"

READ MORE
    കൊച്ചി: സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ക്കു പങ്കുണ്ടെന്നു പറഞ്ഞ് വലിയ സമരം നടത്തിയ മാര്‍ക്‌സിസ്റ്റുകാര്‍ ചക്കിട്ടപ്പാറ ഇരുമ്പയിര്‍ അഴിമതിയെക്കുറിച്ച് മിണ്ടാത്തതെന്താണെന്ന കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍. ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്നും ഹസന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസന്‍. ചക്കിട്ടപാറയില്‍ വഴിവിട്ട് ഇരുമ്പയിര്‍ ഖനനത്തിനു അനുമതി നല്‍കിയതിനെപ്പറ്റി സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണം. ഇതേപ്പറ്റി മുഖ്യമന്ത്രിയും മറ്റു രണ്ടു മന്ത്രിമാരും നടത്തിയ പ്രതികരണങ്ങള്‍ അന്വേഷണത്തിനു വിമുഖതയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. ഇടപാടു … Continue reading "സോളാര്‍ സമരക്കാര്‍ ഇരുമ്പയിര്‍ അഴിമതിയെക്കുറിച്ച് അനങ്ങുന്നില്ല: ഹസന്‍"
          കൊച്ചി: പ്ലീനം തകര്‍ക്കന്‍ പരക്കം പാഞ്ഞവരാണ് പരസ്യ വിവാദവുമായി രംഗത്ത് വന്നതെന്ന് സി പി എം സ്ംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍. പ്ലീനം തകര്‍ക്കല്‍ പരാജയപ്പെട്ടപ്പോഴാണ് പരസ്യത്തിന്റെ പേരില്‍ വിവാദമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരില്‍ പി.ഗോവിന്ദപിള്ള അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിണറായി. വലതുപക്ഷ മാധ്യമങ്ങള്‍ അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം പുലര്‍ത്തുകയാണ്. പ്ലീനത്തിന്റെ വിജയത്തില്‍ ജനങ്ങള്‍ സിപിഎമ്മിനെ പ്രശംസിക്കുന്നത് വലതുപക്ഷ മാധ്യമങ്ങള്‍ ശ്രദ്ധിച്ചില്ല. അവര്‍ കറുത്ത തുണി കൊണ്ടു കണ്ണു കെട്ടിയിരിക്കുകയായിരുന്നുവെന്നും പിണറായി … Continue reading "പ്ലീനം തകര്‍ക്കന്‍ പരക്കംപാഞ്ഞവര്‍ വിവാദമുണ്ടാക്കി : പിണറായി"
            കൊച്ചി: പാലക്കാട് നടന്ന പ്ലീനത്തോടെ സിപിഎം കൂടുതല്‍ ദുര്‍ബലമായെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പ്ലീനത്തോടെ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുമെന്നായിരുന്നു സിപിഎം അവകാശപ്പെട്ടിരുന്നതെങ്കിലും പാര്‍ട്ടി കൂടുതല്‍ ദുര്‍ബലാവസ്ഥയിലേക്കെത്തിയെന്നും ചെന്നിത്തല കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ നിലയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വന്‍ പരാജയമായിരിക്കുമെന്ന് മനസിലാക്കിയാണ് ഐക്യജനാധിപത്യമുന്നണിയില്‍ നിന്നും അവര്‍ കക്ഷികളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
        കൊച്ചി: ലക്ഷങ്ങള്‍ വിലമതിക്കുന്ന പാമ്പിന്‍ വിഷവുമായി മൂന്നുപേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളാണ് പിടിയിലായത്. എറണാകുളത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത വിഷത്തിന് 40 ലക്ഷം രൂപയെങ്കിലും വരും.  
        കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 9.5 കിലോ സ്വര്‍ണവുമായി മലയാളി പിടിയില്‍. തൃശൂര്‍ സ്വദേശി ജെറിയാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നെത്തിയതായിരുന്നു ഇയാള്‍. ആറുദിവസം മുമ്പ് കൊളംബോയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘത്തില്‍ നിന്ന് മൂന്നുകിലോ സ്വര്‍ണ്ണം പിടികൂടിയിരുന്നു. 41 അംഗ സംഘത്തിലെ ചിലരാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. 27 പുരുഷന്മാരും 14 സ്ത്രീകളും ഉള്‍പ്പെട്ടതാണ് സംഘം. ഇന്നലെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നും ചെന്നൈ സെന്‍ട്രല്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്നും 16 കിലോ സ്വര്‍ണം … Continue reading "സ്വര്‍ണ്ണക്കടത്ത് തുടരുന്നു ; നെടുമ്പാശ്ശേരിയില്‍ തൃശൂര്‍ സ്വദേശി പിടിയില്‍"
          കൊച്ചി: ചക്കിട്ടപ്പാറ ഇരുമ്പയിര്‍ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ടി.പി. നൗഷാദ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ഹര്‍ജിക്കാരനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന സര്‍ക്കാറിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം ഈ ഘട്ടത്തില്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. മുക്കം, ബാലുശ്ശേരി പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വീതം കേസുകളിലാണ് നൗഷാദ് മുന്‍കൂര്‍ ജാമ്യം തേടിയത്. കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് സമര്‍പ്പിച്ച ഹര്‍ജികള്‍ നേരത്തേ ഹൈക്കോടതിയിലെ … Continue reading "ഇരുമ്പയിര്‍ ഭൂമി തട്ടിപ്പ ; നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി"
കൊച്ചി: സ്പീഡ് കേരള പദ്ധതിയുടെ ആദ്യ ഘട്ടം 1627 കോടി രൂപ ചെലവില്‍ ഒമ്പത് പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. പി. ഡബ്ല്യു.ഡി., കെ.എസ്.ടി.പി., റോഡ് ഫണ്ട് ബോര്‍ഡ്, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുമായി കൊച്ചിയില്‍ നടത്തിയ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മാര്‍ച്ചോടെ കേരളത്തിലെ 1534 കിലോമീറ്റര്‍ ദൂരം ദേശീയപാത മുഴുവനും ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്യും. അതില്‍ 834 കിലോമീറ്റര്‍ പൂര്‍ണമായും ഉപരിതലം പുതുക്കിക്കഴിഞ്ഞു. … Continue reading "സ്പീഡ് കേരള; ആദ്യഘട്ടം 1627 കോടിയുടെ പദ്ധതി : മന്ത്രി ഇബ്രാഹിം കുഞ്ഞ്"

LIVE NEWS - ONLINE

 • 1
  52 mins ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  1 hour ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  4 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  7 hours ago

  ശബരിമല കത്തിക്കരുത്

 • 5
  8 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  8 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  8 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  10 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  10 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’