Monday, November 19th, 2018

            കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ നടി മൈഥിലിക്ക് സിബിഐ നോട്ടീസയച്ചു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. മൈഥിലി ഇന്നുതന്നെ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. ഫായിസുമായി ബന്ധമുണെ്ടന്ന് ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

READ MORE
കൊച്ചി: പോലീസില്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് യുവതിയെ കബളിപ്പിച്ച് സ്വര്‍ണാഭരങ്ങള്‍ കൈക്കലാക്കിയ സംഘം പിടിയില്‍. പോലീസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും വ്യാജ നിയമന ഉത്തരവുമുണ്ടാക്കിയായിരുന്നു തട്ടിപ്പ്. കോട്ടയം കൊല്ലാട് വട്ടുക്കുന്നേല്‍ ഷൈമോന്‍ (33), കോട്ടയം ഒളശ്ശ ചെല്ലിത്തറ ബിജോയ് മാത്യു (26), മുളവുകാട് പൊന്നാരിമംഗലം പുളിത്തറ മനു ഫ്രാന്‍സിസ്, ഇടപ്പള്ളി ആലുംചുവട് കിഴുപ്പള്ളി റഹീഷ് (35) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസിന്റെ സഹായത്തോടെ ഷാഡോ പോലീസ് പിടികൂടിയത്. കൊച്ചിയില്‍ ട്രാഫിക് പോലീസ് വാര്‍ഡനായി ജോലി ചെയ്തിരുന്ന ഷൈമോനാണ് പ്രധാന … Continue reading "ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ് ; നാലംഗസംഘം പിടിയില്‍"
          കൊച്ചി: ആലുവക്ക് സമീപം കളമശ്ശേരിയില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. രാവിലെയാണ് വിളളല്‍ കണ്ടത്. ഇതുകാരണം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വേഗം കുറച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. റെയില്‍വെ തകരാര്‍ പരിഹരിച്ചു വരുന്നു.
          കൊച്ചി: നാവിക വാരാഘോഷം കൊച്ചിയില്‍ 7മുതല്‍ 15 വരെയുള്ള തീയതികളില്‍നടക്കും. ഇതുമായി ബന്ധപ്പെട്ട് നാവികസേനയുടെ അഭ്യാസ പ്രകടനങ്ങള്‍ നടക്കും. രാജേന്ദ്രമൈതാനം, സുഭാഷ് പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് പ്രകടനം കാണാം. 8ന് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ പങ്കെടുക്കും. 13 മുതല്‍ 15 വരെ നാവിക സേന ആസ്ഥാനത്ത് യുദ്ധകപ്പലുകള്‍ സന്ദര്‍ശിക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകും. നാവിക ആസ്ഥാനത്തുള്ള എല്ലാ യുദ്ധക്കപ്പലുകളും സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കും. നാവിക ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 7.30ന് … Continue reading "നാവിക വാരാഘോഷം"
              കൊച്ചി: നടി കാവ്യാമാധവനെക്കുറിച്ച് വ്യാജ വാര്‍ത്ത നല്‍കിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാവുമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് ഇടപ്പള്ളി പുത്തേന്‍വീട്ടില്‍ സ്റ്റീഫന്‍ (48)എന്നയാളെ പോലീസ് പിടികൂടിയിരുന്നു. കാവ്യാമാധവന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വ്യാജ വാര്‍ത്ത ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. ഇതേകാര്യം മലയാളത്തിലും ഇംഗ്ലീഷിലും വാര്‍ത്തകള്‍ ചെയ്യുന്ന മറ്റു പല വെബ്‌സൈറ്റുകളും പ്രസിദ്ധീകരിച്ചിരുന്നു. പ്രശസ്ത കാമറമാന്‍ സഞ്ജീവ് മേനോന്‍ എന്നാണ് കാവ്യ മാധവന്റെ വരന്റെ പേരായി പലരും കൊടുത്തിട്ടുള്ളത്. … Continue reading "കാവ്യയെ കുറിച്ച് വ്യാജ വാര്‍ത്ത ; അന്വേഷണം വ്യാപകം"
കൊച്ചി: സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസാധാനനിലയില്‍ ഉത്കണ്ഠയുണ്ടെന്നും സംസ്ഥാനത്ത് പോലീസ് പരാജയമാണെന്നും ഹെക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആലുവ തോട്ടുമുക്കം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന്‍ ബഞ്ചിന്റെ വാക്കാലുള്ള പരാമര്‍ശമുണ്ടായത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജികള്‍ കൂടുന്നത് പോലീസ് പരാജയമായതുകൊണ്ടാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. സംരക്ഷണം ലഭിക്കാത്ത ജനങ്ങള്‍ കോടതിയെ സമീപിക്കേണ്ട സ്ഥിതി ആശങ്കാജനകമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
കൊച്ചി: സലിം രാജ് ഉള്‍പ്പെട്ട വസ്തുതട്ടിപ്പ് വിവാദത്തിലെ സഹായികളായ ഉന്നതര്‍ ആരൊക്കെയെന്ന് ഹൈക്കോടതി. ഉന്നതരെ ഒഴിവാക്കി കീഴുദ്യോഗസ്ഥരെ ബലിയാടാക്കാന്‍ ഏകപക്ഷീയമായി തയ്യാറാക്കിയതാണ് റിപ്പോര്‍ട്ടെന്ന് ആരോപണം എതിര്‍കക്ഷികള്‍ ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ഇക്കാര്യം ആരാഞ്ഞത്. റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നടപടി ആരായും മുന്‍പ് തന്റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് കണയന്നൂര്‍ താലൂക്ക് അഡീഷണല്‍ തഹസില്‍ദാരാണ് റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെതിരെ കോടതിയില്‍ വാദിച്ചത്. റിപ്പോര്‍ട്ടില്‍ തന്നെ അനാവശ്യമായി ക്രൂശിക്കുകയാണെന്നും താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ഇപ്പോഴത്തെ അഡീഷണല്‍ … Continue reading "വസ്തുതട്ടിപ്പ് വിവാദത്തിലെ ഉന്നതര്‍ ആരൊക്കെ: ഹൈക്കോടതി"
          കൊച്ചി: റോഡരികിലെ മരങ്ങളില്‍ പരസ്യം തൂക്കുകയോ ആണിയടിച്ച് തറക്കുകയോ ചെയ്യരുതെന്ന് ഹൈക്കോടതി. അക്കാര്യം കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും സര്‍ക്കാര്‍ ഒരു മാസത്തിനകം ഉത്തരവ് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളുടെ കത്ത് ഹര്‍ജിയായി സ്വീകരിച്ചാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. പരസ്യം തൂക്കാന്‍ മരത്തിന് ദോഷം … Continue reading "മരങ്ങളില്‍ പരസ്യം തൂക്കുകയോ ആണി തറക്കുകയോ ചെയ്യരുത് : ഹൈക്കോടതി"

LIVE NEWS - ONLINE

 • 1
  6 hours ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  7 hours ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  9 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  13 hours ago

  ശബരിമല കത്തിക്കരുത്

 • 5
  13 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  14 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  14 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  15 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  15 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’