Sunday, November 18th, 2018

മൂന്ന് വയസ്സുകാരി കരയുമ്പോള്‍ കണ്ണീരിന് പകരം കണ്ണില്‍ നിന്നും രക്തം വരുന്നത് മാതാപിതാക്കളെയും ഡോക്ടര്‍മാരെയും അമ്പരപ്പിക്കുന്നു. അഹാനാ അഫ്‌സല്‍ എന്ന പെണ്‍കുട്ടിക്കാണ് ഈ ഞെട്ടിപ്പിക്കുന്ന ശാരീരികാവസ്ഥ. ആദ്യം മൂക്കിലൂടെ വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കിയ പെണ്‍കുട്ടിക്ക് ഇപ്പോള്‍ വായിലൂടെയും ചെവിയിലൂടെയും സ്വകാര്യഭാഗങ്ങള്‍ വഴിയെല്ലാം രക്തം വരുകയാണ്. ഹെമാറ്റിഡ്രോസിസ് എന്ന അസാധാരണ സ്ഥിതിയാണ് അഹാനക്കെന്ന് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ: സിരിഷാ പറയുന്നു. ദിവസങ്ങളായുള്ള ചികിത്സയെ തുടര്‍ന്ന് കുട്ടിയുടെ സ്ഥിതിയില്‍ വലിയ തോതില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും പല തവണ രക്തം … Continue reading "അഹാന കരയുമ്പോള്‍ രക്തം വരും"

READ MORE
        കണ്ണൂര്‍: പൊതുജന പങ്കാളിത്തത്തോടെ അടുത്ത അധ്യയന വര്‍ഷം മുതല്‍ പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയൂണ് നല്‍കും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തു. ജനപങ്കാളിത്തത്തോടെ പോഷക സമൃദ്ധവും ഗുണമേന്മയുള്ളതുമായ ആഹാരം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുകയെന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ഷൊര്‍ണ്ണൂര്‍ ഉപജില്ലയില്‍ വിജയകരമായി നടപ്പിലാക്കിയ പദ്ധതി സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലേക്ക് വരികയായിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം അവിടെ 75 വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതില്‍ 21 സ്‌കൂളുകളില്‍ പാചകപ്പുരകള്‍ നിര്‍മ്മിച്ചും അരി സംഭരണി നല്‍കിയുമെല്ലാം ജനങ്ങളും … Continue reading "വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയൂണ് വരുന്നു"
        കണ്ണൂര്‍: ‘രാജ്ഘട്ടിലേക്കുള്ള യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല. ഗാന്ധിജിയുടെ ലളിത ജീവിതത്തെക്കുറിച്ച് പഠിക്കാന്‍ സാധിച്ചു. ജീവിതത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും’. പറയുന്നത് കാടാച്ചിറ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥി അഭിനവ് സഞ്ജീവ്. കണ്ണൂര്‍ മഹാത്മാമന്ദിരത്തിന്റെ നേതൃത്വത്തില്‍ രാജ്ഘട്ട് സന്ദര്‍ശിച്ച സംഘത്തിന്റെ ഒരംഗമായിരുന്നു അഭിനവ്. യാത്രകഴിഞ്ഞ് തിരിച്ചെത്തിയ സംഘത്തിന് മഹാത്മാ മന്ദിരത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു അഭിനവ്. ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആസ്പദമാക്കി നടത്തിയ പരീക്ഷയില്‍ … Continue reading "രാജ്ഘട്ട് സന്ദര്‍ശനം നവ്യാനുഭവമെന്ന് യാത്രാംഗങ്ങള്‍"
          സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ ലോകത്തിന് മുമ്പില്‍ തുറന്ന് കാട്ടിയ പാലസ്തീന്‍ ബാലന്‍ ഒമ്രാന്‍ ദഖ്‌നീഷിനെ ഓര്‍മ്മയില്ലേ… വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആംബുലന്‍സില്‍ ഇരുത്തിയ ദഖ്‌നിഷിന്റെ ചിത്രം ഏവരുടെയും കരളലിയിച്ചിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ദഖ്‌നിഷിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സര്‍ക്കാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകന്‍ ഖലെദ് ഇസ്‌കെഫ്. ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. കരയരുത് ദഖ്‌നീഷ് ലോകം നിന്നോടൊപ്പമുണ്ട്് എന്ന … Continue reading "‘ കരയരുത് ദഖ്‌നീഷ് ലോകം നിന്നോടൊപ്പമുണ്ട് ‘"
    കണ്ണൂര്‍: കുട്ടികളെല്ലാം പൊതുവിദ്യാലയങ്ങളിലേക്ക് എന്ന സന്ദേശമുള്‍ക്കൊണ്ട് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയത് 2300 പേര്‍. മാടായി-399, തളിപ്പറമ്പ് നോര്‍ത്ത്-66, കണ്ണൂര്‍ നോര്‍ത്ത്-293, പയ്യന്നൂര്‍-134, മട്ടന്നൂര്‍-22, തളിപ്പറമ്പ് സൗത്ത്-110, ഇരിട്ടി-91, ചൊക്ലി-220, ഇരിക്കൂര്‍-221 കുട്ടികളാണുള്ളത്. ഇനി അഞ്ച് ജില്ലകളുടെ കണക്ക് കൂടി കിട്ടാനുണ്ട്. മാടായിയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 28 ശതമാനവും കണ്ണൂര്‍ നോര്‍ത്തില്‍ 15 ശതമാനവും വര്‍ദ്ധനവാണ് ഇത്തവണയുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സന്ദേശം യാഥാര്‍ത്ഥ്യമാക്കുന്ന വന്‍ മുന്നേറ്റമാണിത്. 10 … Continue reading "അക്ഷരതെളിമയില്‍ നാടെങ്ങും പ്രവേശനോത്സവം ഒന്നിലേക്ക് 2300 കുട്ടികള്‍…"
        കണ്ണൂര്‍: കരച്ചിലും ചിരിയും പാട്ടും വരവേല്‍പ്പുമൊക്കെയായി സ്‌കൂളുകളില്‍ പ്രവേശനോത്സവം നടന്നു. അമ്മയുടെ സാരിത്തുമ്പും ചൂരിദാര്‍ ഷാളും പിടിച്ച് വിതുമ്പുന്ന ചുണ്ടുകളും കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് അധികപേരും പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളിന്റെ പടികടന്നെത്തിയത്. അമ്പരപ്പും ഭയവും സമ്മേളിക്കുന്ന മിഴികളുമായി കടന്നുവന്നവരെല്ലാം പതിയെ ആഹ്ലാദത്തിന്റെ ലോകത്തേക്ക് നടന്നടുത്തു. എടവപ്പാതിയുടെ കുളിരുണ്ടായിരുന്നില്ല. പക്ഷെ, സ്‌കൂളുകളില്‍ പുതുമയുടെ സ്‌നേഹത്തിന്റെയും ഊഷ്മളതയുണ്ടായിരുന്നു. അമ്മമാരുടെ കൈവിടാന്‍ തയ്യാറാകാതിരുന്നവര്‍ക്ക് ബലൂണും മധുരപലഹാരങ്ങളും കിട്ടിയപ്പോള്‍ മുഖംതെളിഞ്ഞു. ഒപ്പം തൊപ്പിയും അക്ഷരങ്ങളെഴുതിയ പ്ലകാര്‍ഡുകളും കിട്ടി. … Continue reading "പൂമ്പാറ്റകളായി കുട്ടികളെത്തി"
        കണ്ണൂര്‍: പുതിയ അധ്യയന വര്‍ഷം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ അധ്യാപകരുടെയും വിദ്യാഭ്യാസവകുപ്പ് അധികൃതരുടെയും നോട്ടം ഒന്നാം ക്ലാസ്സിലേക്കാണ്. ഇത്തവണ എത്ര കുട്ടികള്‍ വരുമെന്നതിനെ ആശ്രയിച്ചായിരിക്കും പല സ്‌കൂളുകളും ആദായകരമാകുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിലെ നിരവധി സ്‌കൂളുകള്‍ ആദായകരമല്ലെന്നാണ് കണക്കത്രെ. പല സ്‌കൂളുകളിലും കുട്ടികളുടെ എണ്ണം ഇരുപതില്‍ താഴെയാണെന്നും പറയപ്പെടുന്നു. ഒരു ക്ലാസില്‍ 25 കുട്ടികളെങ്കിലും ഉണ്ടെങ്കിലേ അത് ലാഭകരമായി കണക്കാക്കൂ. ആ നിലയ്ക്ക് 5 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 150 … Continue reading "നോട്ടം ഒന്നാം ക്ലാസ്സിലേക്ക്….! അധ്യായം ഒന്ന് സുരക്ഷ"
      കണ്ണൂര്‍: ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടക ക്യാമ്പിന് മൂന്ന് പെരിയ എകെജി വായനശാലയില്‍ തുടക്കമായി. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ സുരേഷ്ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്തു. പടവ് ക്രീയേറ്റീവ് സംഘത്തിന്റെ നേതൃത്വത്തിലുള്ള നാടക പരിശീലനത്തോടെയാണ് തുടക്കം കുറിച്ചത്. ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം മോഹനന്‍ അധ്യക്ഷനായി. സെക്രട്ടറി പി കെ ബൈജു ആമുഖ പ്രസംഗം നടത്തി. തഹസില്‍ദാര്‍ വി എം സജീവന്‍, പിവി ഭാസ്‌കരന്‍, ക്യാമ്പ് ഡയരക്ടര്‍ പ്രകാശന്‍ … Continue reading "അഭിനയത്തിന്റെ ബാലപാഠങ്ങളുമായി കുട്ടികളുടെ നാടകക്കളരി"

LIVE NEWS - ONLINE

 • 1
  3 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 2
  5 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 3
  5 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 4
  6 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 5
  19 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 6
  19 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 7
  23 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 8
  1 day ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 9
  1 day ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം