Wednesday, July 24th, 2019

പഠന ഭാരവും മാനസിക സംഘര്‍ഷവും കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികളുടെ രക്ഷക്കായി പുതിയ വെബ്‌സൈറ്റ് Worldoo.com എന്ന പേരിലറയിപ്പെടുന്ന വെബ് സൈറ്റ് വിദ്യാഭ്യാസത്തിനും മാനസികോല്ലാസത്തിനും പ്രധാന്യം കൊടുത്തുകൊണ്ടുള്ളതാണ്. കൊല്‍ക്കത്തയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഒരാളാണ് ഈ വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്റര്‍നെറ്റിലും ഫേസ്ബുക്കിലും നുഴഞ്ഞ് കയറി അബദ്ധത്തില്‍ ചെന്ന് ചാടുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഏറെ സുരക്ഷിതവും ഗുണപാഠങ്ങളും നല്‍കുന്നതാണ് സൈറ്റ്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങിയ സൈറ്റില്‍ 20,000 കുട്ടികള്‍ അംഗങ്ങളായിട്ടുണ്ട്. ആറു വയസ് മുതല്‍ 12 വയസുവരെ … Continue reading "കുട്ടികള്‍ക്ക് രസിക്കാന്‍ ഒരു വെബ് സൈറ്റ്"

READ MORE
പട്‌ന: പട്‌നയിലെ സ്‌കൂളുകളിലും സ്‌കൂള്‍ ബസുകളിലും മറ്റുമായി പെണ്‍കുട്ടികള്‍ നേരിടുന്ന കടുത്ത സുരക്ഷാ പ്രശ്‌നങ്ങളെ കണക്കിലെടുത്ത്‌ പട്‌ന ഡിസ്‌ട്രിക്ട്‌ മജിസ്‌ട്രേറ്റ്‌ നഗരത്തിലെ സ്‌കൂളുകളില്‍ സി സി ക്യാമറ സ്ഥാപിയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിയ്‌ക്കുന്നതോടെ സ്‌കൂള്‍ ബസിലെ ജീവനക്കാരുടെയും മറ്റു ജീവനക്കാരുടെയും സ്വഭാവം ഏറെക്കുറെ മനസിലാക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പ്‌്‌ വരുത്താനും സാധിക്കുമെന്നാണ്‌ കരുതുന്നത്‌. യാത്രക്കകള്‍ക്കിടയിലെ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതത്വത്തെപ്പറ്റി വിലയിരുത്തിയ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ്‌ നിര്‍ദ്ദേശം മജിസ്‌ട്രേറ്റിന്‌ മുന്നില്‍ എത്തിച്ചത്‌. സ്‌കൂള്‍ ബസുകളില്‍ … Continue reading "സ്‌കൂളുകളിലും സ്‌കൂള്‍ ബസുകളിലും ഇനി സി സി ടി വി"
മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത്‌? സംശയിക്കേണ്ട ആദ്യമുണ്ടായത്‌ കോഴി തന്നെയാണ്‌്‌. തലമുറകളെ കുഴക്കിയ ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തിയിരിക്കുന്നത്‌ ഷെഫീല്‍ഡ്‌, വാര്‍വിക്‌ സര്‍വകലാശാലകളിലെ ശാസ്‌ത്ര സംഘമാണ്‌. കോഴി മുട്ടത്തോടില്‍ നിന്നാണ്‌ ഇത്‌ സംബന്ധിച്ച്‌ ഇവര്‍ക്ക്‌ തെളിവുകള്‍ ലഭിച്ചത്‌. മുട്ടത്തോടിന്റെ സൃഷ്ടിയ്‌ക്ക്‌ ഒഴിച്ചുകൂടാനാവാത്ത വസ്‌തുവാണ്‌ ഓവോക്ലെയ്‌ഡിന്‍ എന്ന പ്രോട്ടീന്‍. ഇത്‌ പിടക്കോഴിയുടെ അണ്ഡകോശത്തിലാണ്‌ കാണുക. അപ്പോള്‍ പിന്നെ മുട്ടയുടെ അവകാശി പിടക്കോഴിയല്ലേ. ഹെക്ടര്‍ എന്ന നൂതന കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണു ശാസ്‌ത്രജ്ഞന്‍മാര്‍ ഇത്‌ കണ്ടുപിടിച്ചത്‌. 
ബെയ്‌ജിങ്‌: മൂന്ന്‌ ചൈനീസ്‌ ബഹിരാകാശ യാത്രികര്‍ സ്‌പേസ്‌ സ്‌റ്റേഷനില്‍ നിന്ന്‌ രാജ്യത്തെ വിവിധ സ്‌കൂളിലെ കുട്ടികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു. വ്യാഴാഴ്‌ച രാവിലെ ഒരു മണിക്കൂറോളമാണ്‌ ഇവര്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചു. ചൈനയില്‍ ഇത്‌ ആദ്യമായാണ്‌ സ്‌പേസ്‌ സെന്ററില്‍ നിന്ന്‌ ബഹിരാകാശയാത്രികര്‍ ക്‌ളാസ്‌റൂം പ്രഭാഷണം നടത്തുന്നത്‌. ബഹിരാകാശ പര്യവേക്ഷണത്തില്‍ ചൈനയുടെ കുതിച്ചുചാട്ടമായാണ്‌ സംഭവം വിലയിരുത്തപ്പെടുന്നത്‌. ബഹിരാകാശയാത്രികയായ വാങ്‌ യാംപിങ്ങാണ്‌ ചൈനയുടെ സ്‌പേസ്‌ സ്‌റ്റേഷനായ തിയാങ്കോങ്‌1ല്‍ നിന്നും മുന്നൂറ്റി മുപപത്‌ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ നിന്നായി തത്സമയം ചോദ്യങ്ങള്‍ ശേഖരിച്ചത്‌. ചൈനയുടെ … Continue reading "ബഹിരാകാശ യാത്രികര്‍ വിദ്യാര്‍ഥികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു"
മുംെബെ: സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗത്തില്‍ വിദ്യാര്‍ഥികള്‍തന്നെ മുന്നില്‍. ടി. സി. എസ്‌. നടത്തിയ സര്‍വേ പ്രകാരം 70% വിദ്യാര്‍ഥികള്‍ സ്‌മാര്‍ട്‌ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണു അറിയുവാന്‍ കഴിഞ്ഞത്‌. ഇന്റര്‍നെറ്റ്‌ സൗകര്യങ്ങളാണു വിദ്യാര്‍ഥികളെ ഫോണിലേക്ക്‌ ആകര്‍ഷിക്കുന്നത്‌. 14 നഗരങ്ങളിലെ 17,500 വിദ്യാര്‍ഥികള്‍ക്കിടെയാണു സര്‍വേ നടന്നത്‌. സ്‌മാര്‍ട്‌ ഫോണ്‍ ഉപയോഗത്തില്‍ വന്‍കിടനഗരങ്ങളിലെ കുട്ടികളെ ചെറുനഗരങ്ങളിലെ കുട്ടികള്‍ പിന്നിലാക്കിയതായും സര്‍വേയില്‍ കണ്ടെത്തി. മെട്രോ നഗരങ്ങളിലെ 59.36 ശതമാനം വിദ്യാര്‍ഥികള്‍ക്കാണു സ്‌മാര്‍ട്‌ ഫോണ്‍ ഉള്ളത്‌. മിനി മെട്രോകളില്‍ 59.36 ശതമാനവും. സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങള്‍ക്കാണു … Continue reading "സ്‌മാര്‍ട്‌ ഫോണ്‍ ഉപയോഗത്തില്‍: വിദ്യാര്‍ഥികള്‍തന്നെ മുന്നില്‍"
ന്യൂഡല്‍ഹി : ഇന്ത്യന്‍ നിയമത്തിന് വിരുദ്ധമായി പ്രായപൂര്‍ത്തിയാകാത്തവര്‍ എങ്ങിനെ ഫേസ്ബുക്ക് അക്കൗണ്ട് നേടുന്നുവെന്നതില്‍ വിശദീകരണം നല്‍കണമെന്ന് കോടതി. മുന്‍ ബി ജെ പി നേതാവ് ഗോവിന്ദാചാര്യ നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുള്ളത്. പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ളവര്‍് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്് സൈറ്റുകളില്‍ അക്കൗണ്ട് നേടുന്നതിനെ കുറിച്ച് 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്്. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ജസ്റ്റിസുമാരായ ബി ഡി അഹമ്മദ് വിഭു … Continue reading "പ്രായപൂര്‍ത്തിയാകാത്തവര്‍ ഫേസ്ബുക്കില്‍ : കോടതി വിശദീകരണം തേടി"
വസ്ത്ര നിര്‍മാണത്തിലെ രാസ വസ്തുക്കളുടെ അളവും ഗുണനിലവാരവും പരിശോധിക്കണമെന്നും അവ നിയന്ത്രിക്കുമെന്നും ഇന്തോനേഷ്യന്‍ സര്‍ക്കാര്‍. കുട്ടികളുടെ വസ്ത്ര നിര്‍മാണത്തിലാണ് ഈ ഉത്തരവ് ബാധകമാവുക. ഫെബ്രുവരി 6മുതല്‍ ഈ നിയമം ഇന്തോനേഷ്യയില്‍ പ്രാബല്യത്തില്‍ വന്നു. പല കമ്പനികളും കുട്ടികളുടെ വസ്ത്ര നിര്‍മാണത്തിന് പ്രത്യേകിച്ച് നിറങ്ങളുള്ള വ്‌സത്രങ്ങള്‍ക്ക് വ്യാപകമായ തോതില്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞതും ഇവയുടെ അമിത ഉപയോഗവും കുട്ടികള്‍ക്ക് ത്വഗ് രോഗങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ജനനം മുതല്‍ … Continue reading "കുട്ടികളുടെ വസ്ത്ര നിര്‍മാണത്തില്‍ രാസവസ്തുക്കളുടെ അളവ് നിയന്ത്രിച്ചു"
വീഡിയോ ഗെയിം കുട്ടികളില്‍ അക്രപ്രവണത കൂട്ടുന്നതായി പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ പെനിസില്‍വാനിയയില്‍ നടത്തിയ പഠനത്തിലാണ് പതിവായി അക്രമങ്ങള്‍ ഏറെയുള്ള വീഡിയോ ഗെയിം കളിക്കുന്ന കുട്ടികളില്‍ അക്രമപ്രവണത ഏറുന്നതായി തെളിഞ്ഞത്. 223 കുട്ടിക്കുറ്റവാളികളെ പഠനത്തിന് വിധേയരാക്കിയതില്‍ നിരവധി പേരും വീഡിയോ ഗെയിമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതെന്ന് കണ്ടെത്തി. സംഘം ചേര്‍ന്ന് അക്രമം, രക്ഷിതാക്കളെ തല്ലുക തുടങ്ങിയ കുറ്റങ്ങളാണ് ഇവരിലധികവും ചെയ്തിരിക്കുന്നത്. കുട്ടികള്‍ കളിക്കുന്ന വീഡിയോ ഗെയിമിന്റെ അപകട സാധ്യതകളെ കുറിച്ച് രക്ഷിതാക്കള്‍ മനസ്സിലാക്കാത്തതാണ് ഇത്തരം … Continue reading "വീഡിയോ ഗെയിമുകള്‍ അക്രമപ്രവണത കൂട്ടുന്നതായി പഠനം"

LIVE NEWS - ONLINE

 • 1
  15 mins ago

  സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

 • 2
  18 mins ago

  എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

 • 3
  58 mins ago

  സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

 • 4
  2 hours ago

  ചെറുതല്ല എന്നാല്‍ വലുതും

 • 5
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 6
  2 hours ago

  ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

 • 7
  2 hours ago

  പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

 • 8
  2 hours ago

  കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്

 • 9
  2 hours ago

  ഡി.എം.കെ. നേതാവും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ടു