Wednesday, April 24th, 2019

      തിരു: ചെറുകിട കര്‍ഷകരുടെ പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പെണ്‍മക്കള്‍ക്ക് സൗജന്യമായി ലാപ് ടോപ് നല്‍കാന്‍ ബജറ്റില്‍ 10 കോടി രൂപ മാറ്റിവെച്ചു. ബി.പി.എല്‍ കുടുംബങ്ങളിലേയും ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകരുടെയും രണ്ട് ഹെക്ടര്‍ വരെ നെല്‍കൃഷിയുമുള്ളവരുടെയും പെണ്‍മക്കള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കുടുംബത്തിലെ ഗൃഹനാഥന്‍ മരണമടഞ്ഞാല്‍ 50,000 രൂപ വരെയുള്ള കാര്‍ഷിക കടത്തിന്റെ പകുതി സര്‍ക്കാര്‍ ഏറ്റെടുക്കും.

READ MORE
  പത്തനാപുരം: മദ്യം കഴിച്ച എട്ടുവയസുകാരന്‍ മരിച്ചു. പത്തനാപുരം മഞ്ഞക്കാല സ്വദേശി ലാജന്‍-സൂസന്‍ ദമ്പതികളുടെ മകന്‍ ലിജിന്‍ ആണു ഇന്നു രാവിലെ മരിച്ചത്. വീട്ടില്‍ സൂക്ഷിച്ച മദ്യമാണ് കുടിച്ചതെന്ന് പോലീസ് പറഞ്ഞു. അച്ഛനെതിരേ കേസെടുക്കുമെന്ന് കൊല്ലം റൂറല്‍ എസ്പി അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് അച്ഛന്‍ വാങ്ങിവച്ച ഫുള്‍ ബോട്ടില്‍ മദ്യം കുട്ടി കഴിച്ചത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് മദ്യം കഴിച്ചതെന്നാണ് പ്രാഥമികവിവരം. രാത്രി 8 മണിയോടെ വീട്ടിലെത്തിയ മാതാപിതാക്കള്‍ കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ … Continue reading "മദ്യംകഴിച്ച മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു"
        കുട്ടികളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘം വ്യാപകം. സംസ്ഥാനത്ത് തന്നെ ഇതിനായി വന്‍ ശൃഖല തന്നെ പ്രവര്‍ത്തിച്ചു വരികയാണ്. കാന്‍സറിനും ശരീരവേദനക്കും ഉപയോഗിക്കുന്ന ഗുളികകളും ഷൂവും മറ്റും ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശയുമാണ് കുട്ടികളില്‍ വിതരണം ചെയ്യുന്നത്. ഇത് കുട്ടികളാണ് കൂടുതലും വാങ്ങാന്‍ വരുന്നത്. കുട്ടികള്‍ക്കു മാത്രം വില്‍ക്കുന്നതുകൊണ്ട് കച്ചവടക്കാര്‍ക്കുമുണ്ട് ഗുണങ്ങള്‍. കുട്ടികള്‍ ഇതിനെക്കുറിച്ച് ചോദ്യം ചെയ്യാറില്ല. വില്‍പ്പനക്കാര്‍ പറയുന്നത് അപ്പാടെ വിശ്വസിച്ച് ഉപയോഗിക്കുന്നു. ബുദ്ധിവികാസത്തിനും മനസുഖത്തിനും നല്ലതാണെന്ന് പറഞ്ഞാണ് ലഹരി ഗുളികകള്‍ … Continue reading "കുട്ടികളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘം വ്യാപകം"
    കോഴിക്കോട് ചെറൂപ്പ ഹിദായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്രസ മീലാദ് ഫെസ്റ്റിന്റെ ഭാഗമായി ‘വിഷന്‍ ടു മിഷന്‍’ പ്രദര്‍ശനവും ‘കുട്ടിച്ചന്ത’യും ഒരുക്കി. പ്രവാചക ജീവിതത്തെയും ഇസ്‌ലാമിക സംസ്‌കാരത്തെയും ഓര്‍മിപ്പിക്കുന്ന ചരിത്രരേഖകള്‍, പകര്‍പ്പുകള്‍, പുരാതന ശേഷിപ്പുകള്‍, ചാര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്ന 85 സ്റ്റാളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. വിദ്യാര്‍ഥികളില്‍ അധ്വാനശേഷിയും സമ്പാദ്യശീലവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കിയ കുട്ടിച്ചന്തയും കൗതുകമുണര്‍ത്തി. പച്ചക്കറികളും പലഹാരങ്ങളും ചന്തയില്‍ നിരന്നു. കുട്ടികള്‍ ഒരുക്കിയ ചന്ത മാവൂര്‍ റേഞ്ച് ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ പ്രസിഡന്റ് മുഹമ്മദ് … Continue reading "മിലാദ് കുട്ടിച്ചന്ത കൗതുകമായി"
          മലപ്പുറം: ആദ്യ ഘട്ട പോളിയോ തുള്ളി മരുന്ന് വിതരണം ഫലപ്രദമാക്കാന്‍ ജില്ലാ കലക്റ്റര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കര്‍മസമിതി യോഗം തീരുമാനിച്ചു. ബൂത്ത്തലത്തില്‍ പോളിയോ തുള്ളി മരുന്ന് വിതരണം 19 ന് തുടങ്ങും. തുടര്‍ന്ന് മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് 20, 21 തീയതികളില്‍ വീടുകളിലെത്തി തുള്ളി മരുന്നു നല്‍കും. തുള്ളിമരുന്നു വിതരണത്തിനു വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും യോഗം തിരുമാനിച്ചു. ഗോത്ര മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികള്‍ … Continue reading "പോളിയോ തുള്ളി മരുന്ന് വിതരണം 19ന്"
        നിസാമാബാദ്: വിദ്യാര്‍ഥിനി സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രസവിച്ചു. ആന്ധ്രാപ്രദേശ് നിസാമാബാദിലെ ഗേള്‍സ് റെസിഡന്‍സ് സ്‌കൂളിലെ പത്താം ക്ലാസുകാരിയാണ് പ്രസവിച്ചത്. സംഭവം പുറം ലോകമറിയാതിരിക്കാന്‍ കുഞ്ഞിനെ ജനല്‍വഴി പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി. 16 വയസുമാത്രമുള്ള പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. സംഭവം പുറത്തറിയാതിരിക്കാന്‍ നവജാതശിശുവിനെ ഹോസ്റ്റലിന്റെ ജനാലവഴി ടോയ്‌ലറ്റിലേക്ക് എറിയുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. പിതൃസഹോദരിയുടെ മകനുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ അവധിക്ക് പെണ്‍കുട്ടി പ്രതിശ്രുത വരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രതിശ്രുതവരനുമായുള്ള … Continue reading "പ്രസവിച്ച കുഞ്ഞിനെ വിദ്യാര്‍ത്ഥിനി ജനലിലൂടെ എറിഞ്ഞു കൊന്നു"
        കോഴിക്കോട്: കാരാടി ബാര്‍വിരുദ്ധസമരത്തിന് അഭിവാദ്യമര്‍പ്പിച്ച് കുട്ടികള്‍ സൈക്കിള്‍ജാഥ നടത്തി. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി. മുഹമ്മദ് ജാഥയെ സ്വീകരിച്ചു. ഇസ്രത്ത് എ. ഓടക്കുന്ന്, പത്താന്‍ കാരാടി, കെ.കെ. വസിം, കെ.കെ. അറഫാത്ത് എന്നിവര്‍ നേതൃത്വംനല്‍കി. കാസിം കാരാടി അധ്യക്ഷതവഹിച്ചു. അഡ്വ. ബ്ലേസ്, പ്രൊഫ. പുന്നക്കല്‍ നാരായണന്‍, പാളയം ഇമാം ഡോ. യൂസഫ് മുഹമ്മദ് നദ്‌വി എന്നിവര്‍ പ്രസംഗിച്ചു. കാരാടി ബാര്‍ മാനേജ്‌മെന്റിന് കീഴില്‍ ജില്ലയിലുള്ള ബാറുകള്‍ക്കുകീഴില്‍ 26ന് സൂചനാസത്യാഗ്രഹസമരം നടത്താനും ഫിബ്രവരി … Continue reading "കുട്ടികള്‍ മദ്യ വിരുദ്ധ സൈക്കിള്‍ജാഥ നടത്തി"
          മാള്‍ഡ: പശ്ചിമ ബംഗാളില്‍ അണുബാധ കാരണം 16 കുട്ടികള്‍ മരണപ്പെട്ടു. മാള്‍ഡ മെഡിക്കല്‍ കോളേജ് ആശുത്രിയിലാണ് മൂന്നുദിവസത്തിനകം 16 നവജാതശിശുക്കള്‍ മരിച്ചത്. ഇന്നലെ മൂന്നു കുട്ടികള്‍ മരണപ്പെട്ടു. ശ്വസനേന്ദ്രിയത്തിലെ പ്രശ്‌നങ്ങളും ഭാരക്കുറവും അണുബാധയുമാണ് മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. 75 കുട്ടികള്‍ ചികിത്സയിലുണ്ട്. മാള്‍ഡ ജില്ലയിലെ ചഞ്ചോള്‍, ഹബിബ്പുര്‍, പക്‌ന പ്രദേശങ്ങളില്‍നിന്നുള്ളവരാണ് കുട്ടികള്‍.  

LIVE NEWS - ONLINE

 • 1
  39 mins ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 2
  1 hour ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 3
  1 hour ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 4
  4 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 5
  5 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 6
  5 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

 • 7
  5 hours ago

  ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

 • 8
  6 hours ago

  തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

 • 9
  6 hours ago

  ഗംഭീറിന്റെ ആസ്തി 147