Wednesday, July 17th, 2019

      ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുന്ന കുട്ടികളെ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം വിചാരണചെയ്യണമെന്നും ബാലനീതിനിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്നതുമായ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനമ്മമാരും ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യംസ്വാമിയും സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് പി. സദാശിവം, രഞ്ജന്‍ ഗോഗോയ്, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. 18 വയസ്സുവരെയുള്ളവരെ ബാലനീതി നിയമപ്രകാരം വിചാരണചെയ്യുന്നതില്‍ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ലെന്ന് മൂന്നംഗബെഞ്ച് വിധിച്ചു. രണ്ട് ഹര്‍ജികളെയും സര്‍ക്കാര്‍ എതിര്‍ത്തു. കൂട്ടബലാത്സംഗത്തിന് വിധേയായ പെണ്‍കുട്ടിയുടെ … Continue reading "ബാല നീതിനിയമം ചോദ്യം ചെയ്യരുത്"

READ MORE
        കോഴിക്കോട്: പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ സേവ് വടകര പക്ഷിക്കു കുടിനീര്‍ പദ്ധതി നടപ്പാക്കുന്നു. വടകര വിദ്യാഭ്യാസ ജില്ലയിലെ ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഈ വേനലില്‍ അവരുടെ വീടിനു സമീപം പക്ഷികള്‍ക്കു കുടിക്കാനായി പാത്രത്തില്‍ കുടിവെള്ളം വെക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഉദ്ഘാടനം മാര്‍ച്ച് 24 നു പയ്യോളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാഹിത്യകാരി പി. വത്സല നിര്‍വഹിക്കും. വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുക എ ലക്ഷ്യത്തോടെയാണ് സേവ് വടകര … Continue reading "പക്ഷികള്‍ക്ക് കുട്ടികളുടെ കുടിനീര്‍ പദ്ധതി"
          എറണാകുളം: കുട്ടിക്രിമിനലുകള്‍ നാടിന്റെ ചോദ്യചിഹ്നമാവുന്നു. ലഹരി ഉല്‍പന്നങ്ങളും മാരക ആയുധങ്ങളുമായി വിദ്യാലയങ്ങളിലേക്കും മറ്റു പൊതുസ്ഥലങ്ങളിലേക്കും ഇറങ്ങുന്ന ഇവര്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും പ്രശ്‌നമാവുകയാണ്. കഴിഞ്ഞ ദിവസം കൂനമ്മാവ് മേഖലയിലെ യുപി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗില്‍ നിന്ന് ഇരുമ്പു വളയത്തില്‍ മൂര്‍ച്ചയേറിയ ആണികള്‍ ഘടിപ്പിച്ചതും സൈക്കിള്‍ ചെയിന്‍ കൊണ്ടുണ്ടാക്കിയതുമായ ഇടികട്ടകള്‍ ലഭിച്ചത് അധ്യാപകരെയും നാട്ടുകാരെയും ഞെട്ടിച്ചു. രണ്ടു ദിവസമായി ബസ് സ്‌റ്റോപ്പിനടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വിദ്യാര്‍ഥികളെ നാട്ടുകാരില്‍ ചിലര്‍ ചോദ്യം … Continue reading "സമൂഹത്തിന് ചോദ്യചിഹ്നമായി കുട്ടിക്രിമിനലുകള്‍"
      ആലപ്പുഴ: എണ്ണയും പൂക്കളും നാളികേരവും ക്ഷേത്രത്തില്‍ വഴിപാടായി നല്‍കുന്നത് ഭക്തര്‍ക്കിടയില്‍ പതിവാണ്. എന്നാല്‍ ചോക്ലേറ്റുകള്‍ വഴിപാടായി നല്‍കപ്പെടുന്ന ക്ഷേത്രം കൗതുകമാകുന്നു. ആലപ്പുഴ ജില്ലയിലാണ് ഭക്തര്‍ ആദരപൂര്‍വം മഞ്ച് മുരികന്‍ ക്ഷേത്രം എന്നു വിളിക്കുന്ന ദക്ഷിണ പഴനി ക്ഷേത്രമുള്ളത്. പേരു പോലെ തന്നെ ചോക്ലേറ്റുകളാണ് ഇവിടുത്തെ പ്രധാന വഴിപാടായി ഭക്തര്‍ സമര്‍പ്പിക്കുന്നത്. ഇവിടെയെത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ അര്‍പ്പിക്കുന്ന ചോക്ലേറ്റുകള്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് ക്ഷേത്രഭരണാധികാരികള്‍. ബാലമുരുകന്‍ ക്ഷേത്രമായ ഇവിടെ ഏതോ ഒരു ഭക്തന്‍ കാണിക്കയായി … Continue reading "ചോക്ലേറ്റുകള്‍ കൊണ്ട് നിറഞ്ഞ് ‘മഞ്ച് മുരുകന്‍’ ക്ഷേത്രം"
          സിറിയയില്‍ ആഭ്യന്തരകലാപം ഇതുവരെ അഞ്ചര മില്യണ്‍ കുട്ടികളെ ബാധിച്ചതായി യുഎന്‍. ആയിരക്കണക്കിന് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേര്‍ക്ക് കൈകാലുകള്‍ നഷ്ടമായി. അവര്‍ക്ക് വീടും ക്ലാസ്മുറികളും നഷ്ടമായി. അധ്യാപകരെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും ഉറ്റവരെയും നഷ്ടമായി. സിറിയന്‍ പ്രക്ഷോഭത്തില്‍ ആകെ പതിനായിരത്തോളം കുട്ടികള്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുനിസെഫിന്റെ കണക്ക്. രാജ്യത്തെ പകുതിയിലധികം കുട്ടികളുടെയും ആരോഗ്യ, വിദ്യാഭ്യാസ, മാനസികരംഗങ്ങളില്‍ കനത്ത തിരിച്ചടിയാണ് കലാപം സൃഷ്ടിച്ചതെന്നും യുഎന്നിന്റെ ചില്‍ഡ്രന്‍സ് ഏജന്‍സി പറയുന്നു. നാലാം വര്‍ഷത്തിലേക്കു … Continue reading "സിറിയന്‍ കലാപത്തില്‍ കൊല്ലപ്പെട്ടത് പതിനായിരം കുട്ടികള്‍"
      കൊല്ലം: ജാതിയുടെ പേരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കരുതെന്നു സിനിമാതാരം മധു. നമ്മുടെ കഴിവുകള്‍ സ്വയം ആസ്വദിക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടി പ്രയോജനപ്പെടുത്തണം, നന്മ നല്‍കിയാലേ മാതാപിതാക്കളെ കുട്ടികള്‍ സ്‌നേഹിക്കുള്ളൂവെന്നും മധു പറഞ്ഞു. പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി പത്തനാപുരം പഞ്ചായത്ത് നടപ്പാക്കിയ പാഠ്യ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഞ്ചായത്ത് യുവജനോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നുമായി തിരഞ്ഞെടുത്ത പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു പാഠ്യേതര വിഷയങ്ങളില്‍ പ്രത്യേകം പരിശീലനം … Continue reading "കുട്ടികള്‍ക്ക് നന്മ പകര്‍ന്ന് നല്‍കണം : മധു"
    തൃശൂര്‍: ഉത്സവപ്പറമ്പില്‍നിന്ന് കിട്ടിയ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര കിഴക്കുംമുറി കുരുതുകുളങ്ങര സാഗര്‍ പയസ്സിനാണ് (കുട്ടന്‍14) പരിക്കേറ്റത്.പുത്തന്‍പീടിക സെന്റ് ആന്റണീസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഒഴിവ് സമയത്ത് തോന്നിയങ്കാവ് ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയിരുന്നു. അവിടെനിന്ന് കിട്ടിയ പൊട്ടാതെ കിടന്നിരുന്ന ഗുണ്ട് എടുത്തുകൊണ്ടുപോയി പൊട്ടിക്കാനുള്ള ശ്രമത്തിനിടെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. വലതു കയ്യിലെ രണ്ട് വിരലുകള്‍ സംഭവ സ്ഥലത്ത് വെച്ച് അറ്റു. രണ്ട് വിരലുകള്‍ക്ക് ഭാഗികമായാണ് ചലനശേഷിയുള്ളത്.
      ഇടുക്കി: ആദിവാസി കോളനികളില്‍ ബാല്യവിവാഹം തുടര്‍ക്കഥയാകുന്നു. അന്‍പതാംമൈല്‍ സിങ്കുകുടിയില്‍ 12 വയസുകാരിയെ വിവാഹം കഴിച്ചതായി വാര്‍ത്ത പരന്നു. കുടിയില്‍ തന്നെ താമസിക്കുന്ന ശ്രീകൃഷ്ണന്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. മാതാപിതാക്കള്‍ അറിഞ്ഞാണ് വിവാഹം നടന്നതെങ്കിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതിലഭിച്ചതോടെ കുട്ടികള്‍ പ്രേമിച്ച് ഒളിച്ചോടിയതാണെന്നാണ് കുടിക്കാര്‍ നല്‍കുന്ന ഭാഷ്യം. ഇക്കഴിഞ്ഞ വര്‍ഷം കുടിയില്‍ തന്നെയുളള ഏകാധ്യാപക വിദ്യാലയത്തില്‍ നാലാം ക്ലാസ് പഠനം കഴിഞ്ഞതാണ് പെണ്‍കുട്ടി. ഈ കുട്ടിയുടെ മൂത്തസഹോദരി സെന്റ് മേരീസ് … Continue reading "ആദിവാസി ഊരുകളില്‍ ബാല്യവിവാഹം തുടര്‍ക്കഥയാവുന്നു"

LIVE NEWS - ONLINE

 • 1
  10 hours ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  12 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  14 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  15 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  17 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  19 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  19 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  19 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 9
  20 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍