Tuesday, November 20th, 2018

          മലപ്പുറം: ആദ്യ ഘട്ട പോളിയോ തുള്ളി മരുന്ന് വിതരണം ഫലപ്രദമാക്കാന്‍ ജില്ലാ കലക്റ്റര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കര്‍മസമിതി യോഗം തീരുമാനിച്ചു. ബൂത്ത്തലത്തില്‍ പോളിയോ തുള്ളി മരുന്ന് വിതരണം 19 ന് തുടങ്ങും. തുടര്‍ന്ന് മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് 20, 21 തീയതികളില്‍ വീടുകളിലെത്തി തുള്ളി മരുന്നു നല്‍കും. തുള്ളിമരുന്നു വിതരണത്തിനു വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും യോഗം തിരുമാനിച്ചു. ഗോത്ര മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികള്‍ … Continue reading "പോളിയോ തുള്ളി മരുന്ന് വിതരണം 19ന്"

READ MORE
          മാള്‍ഡ: പശ്ചിമ ബംഗാളില്‍ അണുബാധ കാരണം 16 കുട്ടികള്‍ മരണപ്പെട്ടു. മാള്‍ഡ മെഡിക്കല്‍ കോളേജ് ആശുത്രിയിലാണ് മൂന്നുദിവസത്തിനകം 16 നവജാതശിശുക്കള്‍ മരിച്ചത്. ഇന്നലെ മൂന്നു കുട്ടികള്‍ മരണപ്പെട്ടു. ശ്വസനേന്ദ്രിയത്തിലെ പ്രശ്‌നങ്ങളും ഭാരക്കുറവും അണുബാധയുമാണ് മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. 75 കുട്ടികള്‍ ചികിത്സയിലുണ്ട്. മാള്‍ഡ ജില്ലയിലെ ചഞ്ചോള്‍, ഹബിബ്പുര്‍, പക്‌ന പ്രദേശങ്ങളില്‍നിന്നുള്ളവരാണ് കുട്ടികള്‍.  
    കാസര്‍കോട്: ആതുരാലയത്തിനും ഉപകരണങ്ങള്‍ക്കും ചായം പൂശിയും ഇലക്ട്രിക്കല്‍ വയറിങ്ങിലെ അപാകതകള്‍ പരിഹരിച്ചും കുട്ടികളുടെ സേവനം ശ്രദ്ധേയമായി. ഗവ. താലൂക്ക് ആശുപത്രിയില്‍ ഇ.കെ. നായനാര്‍ സ്മാരക ഗവ. പോളിടെക്‌നിക് കോളജിലെ എന്‍എസ്എസ് അംഗങ്ങള്‍ നടത്തിയ ശ്രമദാനമാണ് ശ്രദ്ധേയമായത്. പെയിന്റ് കലക്കിയ ബക്കറ്റും ബ്രഷും ചൂലുമായി രാവിലെ തന്നെ ആശുപത്രിയില്‍ എത്തിയ കുട്ടിക്കൂട്ടം ശുചീകരണം നടത്തിയ ശേഷം ചുമരും മറ്റും പെയിന്റ് അടിച്ചുതുടങ്ങി. തുരുമ്പെടുത്തതും അല്ലാത്തതുമായ ഉപകരണങ്ങള്‍ക്കും ചായം പൂശി. ആശുപത്രിയിലെ ഇലക്ട്രിക്കല്‍ വയറിങ്ങിലും കുട്ടികള്‍ പഠനവൈദഗ്ധ്യം … Continue reading "കുട്ടികളുടെ ആതുരാലയ സേവനം ശ്രദ്ധേയമായി"
          കൊല്ലം: പി.ടി.ഭാസ്‌ക്കരപ്പണിക്കര്‍ സ്മാരക ബാലശാസ്ത്രസമ്മേളനം 28, 29 തീയതികളില്‍ ജില്ലാപഞ്ചായത്ത് ഹാളിലും ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമായി നടക്കും. പുസ്തകപ്രദര്‍ശനം, കുടുംബസംഗമം, ശാസ്ത്രക്ലാസ്, പ്രതിഭാസംഗമം, അനുസ്മരണം എന്നിവ ഇതോടനുബന്ധിച്ചു നടക്കും. 28ന് ഉച്ചക്കു രണ്ടുമുതല്‍ ജില്ലാപഞ്ചായത്ത് ഹാളില്‍ ബാലശാസ്ത്ര പുസ്തകപ്രദര്‍ശനം, 3.30ന് പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. സി.പി. സുധീഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. ആറുമുതല്‍ ജില്ലാപ്രതിഭകള്‍ക്ക് അനുമോദനവും തുടര്‍ന്ന് ശാസ്ത്രകുടുംബസംഗമവും … Continue reading "ബാലശാസ്ത്ര സമ്മേളനം"
          പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടന കാലം ആരംഭിച്ചതോടെ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ബാലവേല വ്യാപകമാവുന്നതായി ആക്ഷേപമുയരുന്നു. മണ്ഡലകാലം തുടങ്ങിയതിനു ശേഷം നൂറിലധികം ബാലവേല കേസുകളാണു റിപ്പോര്‍ട്ടു ചെയ്തത്. ബാലവേല തടയാനായി ഓരോ മാസവും പോലീസ് റെയ്ഡുകള്‍ നടത്തി കുട്ടികളെ പിടികൂടാറുണ്ട്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുട്ടിക്കു പ്രായപൂര്‍ത്തിയായി എന്നു തെളിയിക്കുന്ന രേഖകളുമായി അന്യനാട്ടുകളില്‍നിന്ന് ഇവരെ എത്തിക്കുന്നവര്‍ സ്‌റ്റേഷനില്‍ എത്തും. കഴിഞ്ഞ ദിവസം പമ്പയില്‍ ബാലവേല ചെയ്തതിനു പിടികൂടിയ കുട്ടികളെ പോലീസ് സ്‌റ്റേഷനില്‍ … Continue reading "ബാലവേല വ്യാപകമാവുന്നു"
            ന്യൂയോര്‍ക്ക്: മലാല യൂസഫ്‌സായിക്ക് 2013ലെ യുഎന്‍ മനുഷ്യാവകാശ പുരസ്‌കാരം. നെല്‍സണ്‍ മണ്‌ഡേലയും മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറും പോലുള്ള പ്രഗത്ഭര്‍ നേടിയിട്ടുള്ള പുരസ്‌കാരമാണ് മലാലയ്ക്ക് ലഭിച്ചത്. ഈ മാസം 10 ന് മനുഷ്യാവകാശ ദിനത്തിന്റ ഭാഗമായി യുഎന്‍ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന വാര്‍ഷിക പരിപാടിയില്‍ പുരസ്‌കാരം നല്‍കും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയതിനു താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിയാണ് മലാല. മലാലയ്‌ക്കൊപ്പം മറ്റു നാലു പേര്‍ കൂടി പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. മനുഷ്യാവകാശ … Continue reading "മലാലക്ക് യുഎന്‍ മനുഷ്യാവകാശ പുരസ്‌കാരം"
          മസ്തിഷ്‌ക്ക വീക്കത്തെതുടര്‍ന്ന് കുട്ടികള്‍ മരിച്ചുവീഴുന്നു. ഉത്തര്‍പ്രദേശിലെ ഗോരക്പൂരിലാണ് ആരോഗ്യ പ്രവര്‍ത്തകരില്‍ ഭീതിയുളവാക്കി ശിശുമരണം സംഭവിക്കുന്നത്. ആറുകുട്ടികളാണ് കഴിഞ്ഞ രണ്ടു ദിവസത്തിനകം മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം മസ്തിഷ്‌ക്ക വീക്കംമൂലം മരിച്ചവരുടെ എണ്ണം 609 ആയി ഉയര്‍ന്നു. ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ നിലവില്‍ സമാനരോഗത്തിന് 23 കുട്ടികള്‍ ചികിത്സയിലാണ്. ബിആര്‍ഡി മെഡിക്കല്‍ കോളേജിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലുമായി 205 കുട്ടികളാണ് ഈ രോഗത്തിന് ചികിത്സതേടിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലേറെ കുട്ടികളാണ് … Continue reading "മസ്തിഷ്‌ക്ക വീക്കം; ഗോരക്പൂരില്‍ ശിശുമരണം തുടരുന്നു"
          ലണ്ടന്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ച് താലിബാന്റെ വെടിയുണ്ടയേറ്റ പാകിസ്ഥാനിപെണ്‍കുട്ടി മലാല യൂസഫ്‌സായിയെ ബ്രിട്ടനിലെ ഏറ്റവും സ്വാധീനമുള്ള ഏഷ്യന്‍വ്യക്തി. ബ്രിട്ടനിലെ ഒരു മാസികനടത്തിയ തെരഞ്ഞെടുപ്പിലാണ് മലാല ഒന്നാം സ്ഥാനത്തെത്തിയത്. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എത്തിയിരുന്നില്ലെങ്കിലും മലാലയുടെ റെക്കോഡ് ചെയ്ത പ്രസംഗം അവാര്‍ഡ് വേദിയില്‍ കേള്‍പ്പിച്ചു. അവകാശങ്ങള്‍ക്കുവേണ്ടിയുള്ള കുട്ടികളുടെ പോരാട്ടത്തെ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും ചൂഷണത്തിനിരയാവുന്ന കുട്ടികളെ സഹായിക്കേണ്ടതുണ്ടെന്നും മലാല പ്രസംഗത്തില്‍ പറഞ്ഞു. ലേബര്‍പാര്‍ട്ടി എം.പി. കീത്ത് വാസ് പട്ടികയില്‍ രണ്ടാമതും സ്റ്റീല്‍ വ്യവസായി ലക്ഷ്മിമിത്തല്‍ … Continue reading "മലാല സ്വാധീനമുള്ള ഏഷ്യന്‍ വ്യക്തി"

LIVE NEWS - ONLINE

 • 1
  11 mins ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 2
  1 hour ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 3
  4 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 4
  6 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 5
  7 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 6
  7 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 7
  8 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 8
  9 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 9
  9 hours ago

  ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി