Friday, November 16th, 2018

      കൊട്ടാരക്കര: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 65 ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കൊട്ടാരക്കര ജവഹര്‍ നഗര്‍ വിദ്യാലയത്തിലെ കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇന്ന് രാവിലെയാണ് മിക്ക കുട്ടികളെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദിയും വയറിളക്കവും വയറ്റുവേദനയും കാരണമാണ് കുട്ടികളെ ആശുപത്രിയിലാക്കിയത്. നില അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.  

READ MORE
      തിരു: ചെറുകിട കര്‍ഷകരുടെ പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പെണ്‍മക്കള്‍ക്ക് സൗജന്യമായി ലാപ് ടോപ് നല്‍കാന്‍ ബജറ്റില്‍ 10 കോടി രൂപ മാറ്റിവെച്ചു. ബി.പി.എല്‍ കുടുംബങ്ങളിലേയും ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകരുടെയും രണ്ട് ഹെക്ടര്‍ വരെ നെല്‍കൃഷിയുമുള്ളവരുടെയും പെണ്‍മക്കള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കുടുംബത്തിലെ ഗൃഹനാഥന്‍ മരണമടഞ്ഞാല്‍ 50,000 രൂപ വരെയുള്ള കാര്‍ഷിക കടത്തിന്റെ പകുതി സര്‍ക്കാര്‍ ഏറ്റെടുക്കും.
      മലപ്പുറം: തിരൂരില്‍ തമിഴ്് നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം തടവും പിഴയും. പരപ്പനങ്ങാടി ചിറമംഗലം കാഞ്ഞിരക്കണ്ടി മുഹമ്മദ് ജാസീ(29)മിനാണ് ജില്ലാ സെഷന്‍സ് ജഡ്ജ് പി.കെ.ഹനീഫ വിവിധ വകുപ്പുകളിലായി 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജാസിം 10 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി. 15,000 രൂപ പിഴയും ഒടുക്കണം. പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശിച്ചു. 2013 മാര്‍ച്ച് … Continue reading "നാടോടി ബാലികയെ പിഡിപ്പിച്ച കേസ്; പ്രതിക്ക് 30 വര്‍ഷം തടവും പിഴയും"
      പാലക്കാട് : വിലക്കുറവിന്റെ താളം തീര്‍ത്ത് കലോല്‍സവ നഗരിയില്‍ ‘കുട്ടിവ്യാപാരികളുടെ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തോടനുബന്ധിച്ചുള്ള വിദ്യാര്‍ഥികളുടെ ആദ്യ ഷോപ്പിംഗ് ഫെസ്റ്റിവല്‍പ്രവൃത്തിപരിചയ പ്രദര്‍ശന വില്‍പന മേളയ്ക്ക് കൊടിയേറി. മേളയില്‍ സമ്മാനകൂപ്പണ്‍ ഇല്ലെങ്കിലും ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് ഉറപ്പ്. കലോല്‍സവത്തില്‍ ആദ്യമായാണ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പനയ്ക്കും എത്തിച്ചിരിക്കുന്നത്. മെഴുകുതിരി, അരി ഉണ്ട, സോപ്പ് എന്നുവേണ്ട കുട്ടികള്‍ക്ക് കളിക്കാനുള്ള പാവക്കുട്ടികള്‍ വരെ കുട്ടിക്കൂട്ടത്തിന്റെ കടയിലുണ്ട്. പ്രവേശനം സൗജന്യമാണ്. വിപണിയില്‍ കിട്ടുന്നതിന്റെ നേര്‍പകുതി … Continue reading "കലോല്‍സവ വേദിയില്‍ കുട്ടിവ്യാപാരികളുടെ ഷോപ്പിംഗ് ഫെസ്റ്റിവല്‍"
  പത്തനാപുരം: മദ്യം കഴിച്ച എട്ടുവയസുകാരന്‍ മരിച്ചു. പത്തനാപുരം മഞ്ഞക്കാല സ്വദേശി ലാജന്‍-സൂസന്‍ ദമ്പതികളുടെ മകന്‍ ലിജിന്‍ ആണു ഇന്നു രാവിലെ മരിച്ചത്. വീട്ടില്‍ സൂക്ഷിച്ച മദ്യമാണ് കുടിച്ചതെന്ന് പോലീസ് പറഞ്ഞു. അച്ഛനെതിരേ കേസെടുക്കുമെന്ന് കൊല്ലം റൂറല്‍ എസ്പി അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് അച്ഛന്‍ വാങ്ങിവച്ച ഫുള്‍ ബോട്ടില്‍ മദ്യം കുട്ടി കഴിച്ചത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് മദ്യം കഴിച്ചതെന്നാണ് പ്രാഥമികവിവരം. രാത്രി 8 മണിയോടെ വീട്ടിലെത്തിയ മാതാപിതാക്കള്‍ കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ … Continue reading "മദ്യംകഴിച്ച മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു"
        കുട്ടികളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘം വ്യാപകം. സംസ്ഥാനത്ത് തന്നെ ഇതിനായി വന്‍ ശൃഖല തന്നെ പ്രവര്‍ത്തിച്ചു വരികയാണ്. കാന്‍സറിനും ശരീരവേദനക്കും ഉപയോഗിക്കുന്ന ഗുളികകളും ഷൂവും മറ്റും ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന പശയുമാണ് കുട്ടികളില്‍ വിതരണം ചെയ്യുന്നത്. ഇത് കുട്ടികളാണ് കൂടുതലും വാങ്ങാന്‍ വരുന്നത്. കുട്ടികള്‍ക്കു മാത്രം വില്‍ക്കുന്നതുകൊണ്ട് കച്ചവടക്കാര്‍ക്കുമുണ്ട് ഗുണങ്ങള്‍. കുട്ടികള്‍ ഇതിനെക്കുറിച്ച് ചോദ്യം ചെയ്യാറില്ല. വില്‍പ്പനക്കാര്‍ പറയുന്നത് അപ്പാടെ വിശ്വസിച്ച് ഉപയോഗിക്കുന്നു. ബുദ്ധിവികാസത്തിനും മനസുഖത്തിനും നല്ലതാണെന്ന് പറഞ്ഞാണ് ലഹരി ഗുളികകള്‍ … Continue reading "കുട്ടികളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘം വ്യാപകം"
    കോഴിക്കോട് ചെറൂപ്പ ഹിദായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്രസ മീലാദ് ഫെസ്റ്റിന്റെ ഭാഗമായി ‘വിഷന്‍ ടു മിഷന്‍’ പ്രദര്‍ശനവും ‘കുട്ടിച്ചന്ത’യും ഒരുക്കി. പ്രവാചക ജീവിതത്തെയും ഇസ്‌ലാമിക സംസ്‌കാരത്തെയും ഓര്‍മിപ്പിക്കുന്ന ചരിത്രരേഖകള്‍, പകര്‍പ്പുകള്‍, പുരാതന ശേഷിപ്പുകള്‍, ചാര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്ന 85 സ്റ്റാളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. വിദ്യാര്‍ഥികളില്‍ അധ്വാനശേഷിയും സമ്പാദ്യശീലവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കിയ കുട്ടിച്ചന്തയും കൗതുകമുണര്‍ത്തി. പച്ചക്കറികളും പലഹാരങ്ങളും ചന്തയില്‍ നിരന്നു. കുട്ടികള്‍ ഒരുക്കിയ ചന്ത മാവൂര്‍ റേഞ്ച് ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ പ്രസിഡന്റ് മുഹമ്മദ് … Continue reading "മിലാദ് കുട്ടിച്ചന്ത കൗതുകമായി"
          മലപ്പുറം: ആദ്യ ഘട്ട പോളിയോ തുള്ളി മരുന്ന് വിതരണം ഫലപ്രദമാക്കാന്‍ ജില്ലാ കലക്റ്റര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കര്‍മസമിതി യോഗം തീരുമാനിച്ചു. ബൂത്ത്തലത്തില്‍ പോളിയോ തുള്ളി മരുന്ന് വിതരണം 19 ന് തുടങ്ങും. തുടര്‍ന്ന് മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് 20, 21 തീയതികളില്‍ വീടുകളിലെത്തി തുള്ളി മരുന്നു നല്‍കും. തുള്ളിമരുന്നു വിതരണത്തിനു വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും യോഗം തിരുമാനിച്ചു. ഗോത്ര മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികള്‍ … Continue reading "പോളിയോ തുള്ളി മരുന്ന് വിതരണം 19ന്"

LIVE NEWS - ONLINE

 • 1
  2 hours ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  4 hours ago

  തൃപ്തി ദേശായി മടങ്ങുന്നു

 • 3
  5 hours ago

  മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

 • 4
  7 hours ago

  ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

 • 5
  10 hours ago

  കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

 • 6
  11 hours ago

  ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

 • 7
  12 hours ago

  പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

 • 8
  12 hours ago

  ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

 • 9
  13 hours ago

  തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം