Wednesday, November 21st, 2018

      ആലപ്പുഴ: എണ്ണയും പൂക്കളും നാളികേരവും ക്ഷേത്രത്തില്‍ വഴിപാടായി നല്‍കുന്നത് ഭക്തര്‍ക്കിടയില്‍ പതിവാണ്. എന്നാല്‍ ചോക്ലേറ്റുകള്‍ വഴിപാടായി നല്‍കപ്പെടുന്ന ക്ഷേത്രം കൗതുകമാകുന്നു. ആലപ്പുഴ ജില്ലയിലാണ് ഭക്തര്‍ ആദരപൂര്‍വം മഞ്ച് മുരികന്‍ ക്ഷേത്രം എന്നു വിളിക്കുന്ന ദക്ഷിണ പഴനി ക്ഷേത്രമുള്ളത്. പേരു പോലെ തന്നെ ചോക്ലേറ്റുകളാണ് ഇവിടുത്തെ പ്രധാന വഴിപാടായി ഭക്തര്‍ സമര്‍പ്പിക്കുന്നത്. ഇവിടെയെത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ അര്‍പ്പിക്കുന്ന ചോക്ലേറ്റുകള്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് ക്ഷേത്രഭരണാധികാരികള്‍. ബാലമുരുകന്‍ ക്ഷേത്രമായ ഇവിടെ ഏതോ ഒരു ഭക്തന്‍ കാണിക്കയായി … Continue reading "ചോക്ലേറ്റുകള്‍ കൊണ്ട് നിറഞ്ഞ് ‘മഞ്ച് മുരുകന്‍’ ക്ഷേത്രം"

READ MORE
    തൃശൂര്‍: ഉത്സവപ്പറമ്പില്‍നിന്ന് കിട്ടിയ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര കിഴക്കുംമുറി കുരുതുകുളങ്ങര സാഗര്‍ പയസ്സിനാണ് (കുട്ടന്‍14) പരിക്കേറ്റത്.പുത്തന്‍പീടിക സെന്റ് ആന്റണീസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഒഴിവ് സമയത്ത് തോന്നിയങ്കാവ് ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയിരുന്നു. അവിടെനിന്ന് കിട്ടിയ പൊട്ടാതെ കിടന്നിരുന്ന ഗുണ്ട് എടുത്തുകൊണ്ടുപോയി പൊട്ടിക്കാനുള്ള ശ്രമത്തിനിടെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. വലതു കയ്യിലെ രണ്ട് വിരലുകള്‍ സംഭവ സ്ഥലത്ത് വെച്ച് അറ്റു. രണ്ട് വിരലുകള്‍ക്ക് ഭാഗികമായാണ് ചലനശേഷിയുള്ളത്.
      ഇടുക്കി: ആദിവാസി കോളനികളില്‍ ബാല്യവിവാഹം തുടര്‍ക്കഥയാകുന്നു. അന്‍പതാംമൈല്‍ സിങ്കുകുടിയില്‍ 12 വയസുകാരിയെ വിവാഹം കഴിച്ചതായി വാര്‍ത്ത പരന്നു. കുടിയില്‍ തന്നെ താമസിക്കുന്ന ശ്രീകൃഷ്ണന്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. മാതാപിതാക്കള്‍ അറിഞ്ഞാണ് വിവാഹം നടന്നതെങ്കിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതിലഭിച്ചതോടെ കുട്ടികള്‍ പ്രേമിച്ച് ഒളിച്ചോടിയതാണെന്നാണ് കുടിക്കാര്‍ നല്‍കുന്ന ഭാഷ്യം. ഇക്കഴിഞ്ഞ വര്‍ഷം കുടിയില്‍ തന്നെയുളള ഏകാധ്യാപക വിദ്യാലയത്തില്‍ നാലാം ക്ലാസ് പഠനം കഴിഞ്ഞതാണ് പെണ്‍കുട്ടി. ഈ കുട്ടിയുടെ മൂത്തസഹോദരി സെന്റ് മേരീസ് … Continue reading "ആദിവാസി ഊരുകളില്‍ ബാല്യവിവാഹം തുടര്‍ക്കഥയാവുന്നു"
        സംഗീത ലോകത്ത് മധുശ്രീ ശ്രദ്ധേയയാവുന്നു. സ്വകാര്യ ചാനല്‍ കുട്ടികള്‍ക്കായി നടത്തിയ സംഗീത റിയാലിറ്റി ഷോയില്‍ ഒന്നാമതെത്തിയതോടെ മധിശ്രീയുട പബ്ലിസിറ്റി ഏറിയിരിക്കുകയാണ്. പാട്ടിനോടുള്ള ഇഷ്ടവും അച്ഛന്റെ കൂടെ വേദികളില്‍ പാടിയതിന്റെ അത്മവിശ്വാസവും എന്നും കൈമുകതലായി കൊണ്ടു നടന്ന മധുശ്രീ ഇനി പാട്ടിന്റെ ലോകത്ത് വേറിട്ട ശബ്ദമാവും. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ രമേശ്‌നാരായണന്റെ ഇളയമകളാണ് മധുശ്രീ. വെസ്‌റ്റേണ്‍ സംഗീതത്തെ ഏറെ സ്‌നേഹിച്ചിരുന്ന താന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വിവിധ കാലഘട്ടത്തിലെയും വ്യത്യസ്ത രീതിയിലുമുള്ള ഗാനങ്ങള്‍ പഠിച്ചു. … Continue reading "സംഗീത ലോകത്തെ മധുശ്രീ"
          കുട്ടികളെ ലഹരിയിലാഴ്ത്താന്‍ പെന്‍ സിഗരറ്റും. സംസ്ഥാനത്ത് സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പേനയുടെ കവറിനുള്ളില്‍ ഒളിപ്പിച്ച സിഗരറ്റിന്റെ വില്‍പന വ്യാപകമാകുന്നതായി പോലീസിന് വിവരം ലഭിച്ചു. കുട്ടികളെ ലഹരിയുടെ വഴിയിലേക്കു നയിക്കാനുള്ള പുതിയ മാര്‍ഗമാണ് ഈ പേനകള്‍. കണ്ടാല്‍ ശരിക്കുമൊരു സ്‌കെച്ച് പെന്‍. ലഹരിയൊളിപ്പിച്ച പേന മണത്തുനോക്കിയാലും പുകയിലയുടെ ഗന്ധം കിട്ടില്ല. സിഗററ്റു കാണണമെങ്കില്‍ പേനയുടെ അടപ്പു തുറക്കണം. മുന്തിരി, വാനില, ചോക്ലേറ്റ് തുടങ്ങി വിവിധ ഫ്‌ളേവറുകളില്‍ ലഭ്യമാകുന്ന പെന്‍ സിഗരറ്റിന് ഒന്നിന് … Continue reading "കുട്ടികളെ(പെന്‍സിഗരറ്റ്) സൂക്ഷിക്കുക…"
        തിരു: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം പദ്ധതി പാതിവഴിയില്‍. അധ്യയന വര്‍ഷം അവസാനിക്കാന്‍ ഇനി ഒന്നര മാസത്തോളം അവശേഷിക്കേ പല സ്‌കൂളുകളിലും യൂണിഫോം എത്തിയില്ലെന്നതാണ് വസ്തുത. 2013 മേയ് 29ന് പുറത്തിറക്കിയ ഉത്തരവില്‍ എയ്ഡഡ് സ്‌കൂളുകളിലും യൂണിഫോം വിതരണം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് നവംബര്‍ 19ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ നിന്നും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. പുതുതായി ജനുവരി ഏഴിന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ജനുവരി … Continue reading "കുട്ടികളുടെ സൗജന്യ യൂനിഫോം പദ്ധതി പാതിവഴിയില്‍"
        കോട്ടയം: കോര്‍പറേറ്റ് ആധിപത്യം വിദ്യാഭ്യാസ രംഗത്ത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണെന്നു സാഹിത്യകാരി സാറാ ജോസഫ് അഭിപ്രായപ്പെട്ടു. ദര്‍ശന സാംസ്‌കാരിക വേദി തിരുനക്കര മൈതാനത്തു സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു സാറാ ജോസഫ്. ശാസ്ത്രവിഷയങ്ങള്‍ക്കു ലഭിക്കുന്ന അമിത പ്രാധാന്യത്തിനു കാരണം കോര്‍പറേറ്റ് താല്‍പര്യങ്ങളാണ്. ഇതു കുട്ടികളെ ഭാഷയില്‍ നിന്നകറ്റുന്നുവെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളില്‍ തീവ്രവും കൃത്യവുമായി പ്രതികരിക്കാന്‍ മലയാളികളെ പ്രാപ്തരാക്കുന്നത് ആഴത്തിലുള്ള വായനയാണെന്നും സാറാ ജോസഫ് പറഞ്ഞു. നഗരസഭാധ്യക്ഷന്‍ … Continue reading "കോര്‍പറേറ്റ് സാമീപ്യം കുട്ടികളെ ഭാഷയില്‍ നിന്നകറ്റുന്നു: സാറാജോസഫ്"
          പൂക്കോട്: ശാസ്ത്ര കോണ്‍ഗ്രസില്‍ പൂമ്പാറ്റകളുടെ കൂട്ടുകാരനും. സംസ്ഥാന ശാസ്ത്രകോണ്‍ഗ്രസ്സില്‍ പൊതുവിഭാഗത്തിലാണ് ഈ പന്ത്രണ്ടുകാരന്‍ എത്തിയത്. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ മഠത്തില്‍ ഡോ. പ്രസാദ്, ഡോ. മിനി ദമ്പതിമാരുടെ മകനാണ് നവീന്‍ പ്രസാദ്. ബുധനാഴ്ച പൊതുവിഭാഗത്തില്‍ അവതരിപ്പിക്കുന്ന പ്രബന്ധത്തിന് ആധാരമായ ഈറ്റപ്പുള്ളിക്കുറമ്പനെയും കരിമ്പന്‍ പുള്ളിക്കുറുമ്പന്‍ പൂമ്പാറ്റകളെയും നവീന്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയതാണെന്ന പ്രത്യേകതയും ഉണ്ട്. മലപ്പുറം ജില്ലയില്‍ ഈയിനം പൂമ്പാറ്റകളുടെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞതും ഈ ബാലനാണ്. ശലഭനിരീക്ഷണം ശൈശവത്തിലേ നവീനിന് ഹരമാണ്. … Continue reading "ശാസ്ത്ര കോണ്‍ഗ്രസില്‍ പൂമ്പാറ്റകളുടെ കൂട്ടുകാരനും"

LIVE NEWS - ONLINE

 • 1
  3 hours ago

  ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

 • 2
  5 hours ago

  സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

 • 3
  6 hours ago

  യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

 • 4
  9 hours ago

  സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

 • 5
  12 hours ago

  അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

 • 6
  13 hours ago

  ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

 • 7
  13 hours ago

  പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

 • 8
  13 hours ago

  എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

 • 9
  14 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി