Wednesday, September 26th, 2018

    തൃശൂര്‍: ഉത്സവപ്പറമ്പില്‍നിന്ന് കിട്ടിയ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര കിഴക്കുംമുറി കുരുതുകുളങ്ങര സാഗര്‍ പയസ്സിനാണ് (കുട്ടന്‍14) പരിക്കേറ്റത്.പുത്തന്‍പീടിക സെന്റ് ആന്റണീസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഒഴിവ് സമയത്ത് തോന്നിയങ്കാവ് ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയിരുന്നു. അവിടെനിന്ന് കിട്ടിയ പൊട്ടാതെ കിടന്നിരുന്ന ഗുണ്ട് എടുത്തുകൊണ്ടുപോയി പൊട്ടിക്കാനുള്ള ശ്രമത്തിനിടെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. വലതു കയ്യിലെ രണ്ട് വിരലുകള്‍ സംഭവ സ്ഥലത്ത് വെച്ച് അറ്റു. രണ്ട് വിരലുകള്‍ക്ക് ഭാഗികമായാണ് ചലനശേഷിയുള്ളത്.

READ MORE
          കുട്ടികളെ ലഹരിയിലാഴ്ത്താന്‍ പെന്‍ സിഗരറ്റും. സംസ്ഥാനത്ത് സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പേനയുടെ കവറിനുള്ളില്‍ ഒളിപ്പിച്ച സിഗരറ്റിന്റെ വില്‍പന വ്യാപകമാകുന്നതായി പോലീസിന് വിവരം ലഭിച്ചു. കുട്ടികളെ ലഹരിയുടെ വഴിയിലേക്കു നയിക്കാനുള്ള പുതിയ മാര്‍ഗമാണ് ഈ പേനകള്‍. കണ്ടാല്‍ ശരിക്കുമൊരു സ്‌കെച്ച് പെന്‍. ലഹരിയൊളിപ്പിച്ച പേന മണത്തുനോക്കിയാലും പുകയിലയുടെ ഗന്ധം കിട്ടില്ല. സിഗററ്റു കാണണമെങ്കില്‍ പേനയുടെ അടപ്പു തുറക്കണം. മുന്തിരി, വാനില, ചോക്ലേറ്റ് തുടങ്ങി വിവിധ ഫ്‌ളേവറുകളില്‍ ലഭ്യമാകുന്ന പെന്‍ സിഗരറ്റിന് ഒന്നിന് … Continue reading "കുട്ടികളെ(പെന്‍സിഗരറ്റ്) സൂക്ഷിക്കുക…"
        തിരു: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം പദ്ധതി പാതിവഴിയില്‍. അധ്യയന വര്‍ഷം അവസാനിക്കാന്‍ ഇനി ഒന്നര മാസത്തോളം അവശേഷിക്കേ പല സ്‌കൂളുകളിലും യൂണിഫോം എത്തിയില്ലെന്നതാണ് വസ്തുത. 2013 മേയ് 29ന് പുറത്തിറക്കിയ ഉത്തരവില്‍ എയ്ഡഡ് സ്‌കൂളുകളിലും യൂണിഫോം വിതരണം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് നവംബര്‍ 19ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസില്‍ നിന്നും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. പുതുതായി ജനുവരി ഏഴിന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ജനുവരി … Continue reading "കുട്ടികളുടെ സൗജന്യ യൂനിഫോം പദ്ധതി പാതിവഴിയില്‍"
        കോട്ടയം: കോര്‍പറേറ്റ് ആധിപത്യം വിദ്യാഭ്യാസ രംഗത്ത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണെന്നു സാഹിത്യകാരി സാറാ ജോസഫ് അഭിപ്രായപ്പെട്ടു. ദര്‍ശന സാംസ്‌കാരിക വേദി തിരുനക്കര മൈതാനത്തു സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു സാറാ ജോസഫ്. ശാസ്ത്രവിഷയങ്ങള്‍ക്കു ലഭിക്കുന്ന അമിത പ്രാധാന്യത്തിനു കാരണം കോര്‍പറേറ്റ് താല്‍പര്യങ്ങളാണ്. ഇതു കുട്ടികളെ ഭാഷയില്‍ നിന്നകറ്റുന്നുവെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയ – സാമൂഹിക വിഷയങ്ങളില്‍ തീവ്രവും കൃത്യവുമായി പ്രതികരിക്കാന്‍ മലയാളികളെ പ്രാപ്തരാക്കുന്നത് ആഴത്തിലുള്ള വായനയാണെന്നും സാറാ ജോസഫ് പറഞ്ഞു. നഗരസഭാധ്യക്ഷന്‍ … Continue reading "കോര്‍പറേറ്റ് സാമീപ്യം കുട്ടികളെ ഭാഷയില്‍ നിന്നകറ്റുന്നു: സാറാജോസഫ്"
          പൂക്കോട്: ശാസ്ത്ര കോണ്‍ഗ്രസില്‍ പൂമ്പാറ്റകളുടെ കൂട്ടുകാരനും. സംസ്ഥാന ശാസ്ത്രകോണ്‍ഗ്രസ്സില്‍ പൊതുവിഭാഗത്തിലാണ് ഈ പന്ത്രണ്ടുകാരന്‍ എത്തിയത്. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ മഠത്തില്‍ ഡോ. പ്രസാദ്, ഡോ. മിനി ദമ്പതിമാരുടെ മകനാണ് നവീന്‍ പ്രസാദ്. ബുധനാഴ്ച പൊതുവിഭാഗത്തില്‍ അവതരിപ്പിക്കുന്ന പ്രബന്ധത്തിന് ആധാരമായ ഈറ്റപ്പുള്ളിക്കുറമ്പനെയും കരിമ്പന്‍ പുള്ളിക്കുറുമ്പന്‍ പൂമ്പാറ്റകളെയും നവീന്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയതാണെന്ന പ്രത്യേകതയും ഉണ്ട്. മലപ്പുറം ജില്ലയില്‍ ഈയിനം പൂമ്പാറ്റകളുടെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞതും ഈ ബാലനാണ്. ശലഭനിരീക്ഷണം ശൈശവത്തിലേ നവീനിന് ഹരമാണ്. … Continue reading "ശാസ്ത്ര കോണ്‍ഗ്രസില്‍ പൂമ്പാറ്റകളുടെ കൂട്ടുകാരനും"
          ബെര്‍ളിന്‍: കളിത്തോക്കുമായി കൗമാരക്കാരന്‍ ബാങ്ക് കൊള്ളയടിച്ചു. തെക്കന്‍ജര്‍മനിയിലെ ബാഡ് ഫ്യൂസിംഗിലെ ബവാറിയന്‍ ടൗണിലുള്ള ഒരു ചെറിയ ബാങ്കിലാണ് കൊള്ള. 16 വയസുള്ള കുട്ടിയാണ് പ്രൊഫഷണല്‍ മോഷ്ടാക്കളെ വെല്ലുന്നതരത്തില്‍ കൊള്ള നടത്തിയത്. ബാങ്കിലെത്തി തോക്കു ചൂണ്ടി ജീവനക്കാരെ ഭയപ്പെടുത്തിയ കുട്ടി കൈയ്യിലിരുന്ന സഞ്ചിയിലേക്ക് പണം ഇടാന്‍ ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാര്‍ കുറച്ചുപണം നല്‍കിയതോടെ കുട്ടി സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു. ബാങ്ക് കൊള്ളയടിച്ചതിനു ശേഷം ഓസ്ട്രിയയിലേക്ക് രക്ഷപ്പെടാനായിരുന്നു കൗമാരക്കാരന്റെ പദ്ധതി. ഓസ്ട്രിയ ലക്ഷ്യമാക്കി സൈക്കിളില്‍ … Continue reading "കളിത്തോക്ക് കൊണ്ട് കൗമാരക്കാരന്‍ ബാങ്ക് കൊള്ളയടിച്ചു"
      കൊട്ടാരക്കര: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 65 ഓളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കൊട്ടാരക്കര ജവഹര്‍ നഗര്‍ വിദ്യാലയത്തിലെ കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇന്ന് രാവിലെയാണ് മിക്ക കുട്ടികളെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദിയും വയറിളക്കവും വയറ്റുവേദനയും കാരണമാണ് കുട്ടികളെ ആശുപത്രിയിലാക്കിയത്. നില അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.  
    ലണ്ടന്‍ : ഏറ്റവും ജനസ്വാധീനശേഷിയുള്ള 500 വ്യക്തികളുടെ യുകെ പട്ടികയില്‍ പാക് ബാലിക മലാല യുസുഫ്‌സായിയും. ചാരിറ്റി ആന്‍ഡ് കാംപയിനിംഗ് വിഭാഗത്തില്‍ നിന്നാണ് മലാലയെ തെരഞ്ഞെടുത്തത്. പട്ടികയില്‍ ഇന്ത്യന്‍ വംശജനും നൊബേല്‍ ജേതാവുമായ എഴുത്തുകാരന്‍ വി.എസ് നയ്പാലും ഇടംപിടിച്ചു. പാക്കിസ്ഥാനില്‍ വച്ച് താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ മലാല യുസുഫ്‌സായി ബ്രിട്ടണിലാണ് ചികിത്സ തേടിയത്. സമാധാനത്തിനുള്ള 2013-ലെ നൊബേല്‍ പുരസ്‌കാരത്തിനു പരിഗണിക്കപ്പെട്ടവരില്‍ മുന്‍നിരയില്‍ 16-കാരിയായ മലാലയുമണ്ടായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്ന മലാലയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും … Continue reading "ജനസ്വാധീന ശേഷിയുള്ള വ്യക്തികളുടെ പട്ടികയില്‍ മലാലയും"

LIVE NEWS - ONLINE

 • 1
  9 mins ago

  തന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവും പൊരുതാന്‍ സഹായിച്ചതെന്ന് അഭിലാഷ് ടോമി

 • 2
  35 mins ago

  സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

 • 3
  3 hours ago

  ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

 • 4
  6 hours ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 5
  8 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 6
  8 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 7
  8 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 8
  8 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 9
  8 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി