Sunday, September 23rd, 2018

      കണ്ണൂര്‍ : നഗരമധ്യത്തില്‍ പി.വി.എസ് ബാറിനു സമീപം അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന 4 വയസ്സുകാരി നാടോടി ബാലികയെ യുവാവ് തട്ടികൊണ്ട് പോയി പീഡിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ ഓട്ടൊറിക്ഷാ ഡ്രൈവര്‍മാരും പരിസരവാസികളുമാണ് പ്രതിയെ കൈയോടെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെണ് സംഭവം. തമിഴ്‌നാട് സ്വദേശിനിയായ അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നു പെണ്‍കുട്ടികളില്‍ മൂത്ത പെണ്‍കുട്ടിയെയാണ് നെയ്യാറ്റിന്‍കര സ്വദേശി സന്തോഷ് (39) തട്ടികൊണ്ടു പോയി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അമ്മ ഉറക്കം ഞെട്ടിയപ്പോഴാണ് … Continue reading "കണ്ണൂരില്‍ നാടോടി ബാലികയെ പീഡിപ്പിച്ചു"

READ MORE
    മാരകമായ ലഹരി കലര്‍ന്ന പേനാസിഗരറ്റുകള്‍ കണ്ണൂര്‍ ജില്ലയിലും വ്യാപകമാവുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ഇവ വിപണിയിലെത്തിക്കുന്നത്. നേരത്തെ കാസര്‍കോട് ജില്ലയിലായിരുന്നു ഇവ വിപണി കീഴടക്കിയതെങ്കില്‍ ഇപ്പോള്‍ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനക്കെത്തിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം തലശ്ശേരി നഗരത്തിലെ കടകളില്‍ നിന്നു പേനാസികരറ്റുകള്‍ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. പോസ്റ്റ് ഓഫിസ് റോഡിലെ റെഡ് റോസ്, പുതിയ ബസ് സ്റ്റാന്‍ഡിലെ ജി.കെ. സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ സിഐ വി.കെ. … Continue reading "കുട്ടികള്‍ക്ക് ലഹരിയേകുന്ന പേനാസിഗരറ്റുകള്‍ കണ്ണൂരിലും വ്യാപകം"
        കോഴിക്കോട്: പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ സേവ് വടകര പക്ഷിക്കു കുടിനീര്‍ പദ്ധതി നടപ്പാക്കുന്നു. വടകര വിദ്യാഭ്യാസ ജില്ലയിലെ ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഈ വേനലില്‍ അവരുടെ വീടിനു സമീപം പക്ഷികള്‍ക്കു കുടിക്കാനായി പാത്രത്തില്‍ കുടിവെള്ളം വെക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഉദ്ഘാടനം മാര്‍ച്ച് 24 നു പയ്യോളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാഹിത്യകാരി പി. വത്സല നിര്‍വഹിക്കും. വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുക എ ലക്ഷ്യത്തോടെയാണ് സേവ് വടകര … Continue reading "പക്ഷികള്‍ക്ക് കുട്ടികളുടെ കുടിനീര്‍ പദ്ധതി"
          എറണാകുളം: കുട്ടിക്രിമിനലുകള്‍ നാടിന്റെ ചോദ്യചിഹ്നമാവുന്നു. ലഹരി ഉല്‍പന്നങ്ങളും മാരക ആയുധങ്ങളുമായി വിദ്യാലയങ്ങളിലേക്കും മറ്റു പൊതുസ്ഥലങ്ങളിലേക്കും ഇറങ്ങുന്ന ഇവര്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും നാട്ടുകാര്‍ക്കും പ്രശ്‌നമാവുകയാണ്. കഴിഞ്ഞ ദിവസം കൂനമ്മാവ് മേഖലയിലെ യുപി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗില്‍ നിന്ന് ഇരുമ്പു വളയത്തില്‍ മൂര്‍ച്ചയേറിയ ആണികള്‍ ഘടിപ്പിച്ചതും സൈക്കിള്‍ ചെയിന്‍ കൊണ്ടുണ്ടാക്കിയതുമായ ഇടികട്ടകള്‍ ലഭിച്ചത് അധ്യാപകരെയും നാട്ടുകാരെയും ഞെട്ടിച്ചു. രണ്ടു ദിവസമായി ബസ് സ്‌റ്റോപ്പിനടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വിദ്യാര്‍ഥികളെ നാട്ടുകാരില്‍ ചിലര്‍ ചോദ്യം … Continue reading "സമൂഹത്തിന് ചോദ്യചിഹ്നമായി കുട്ടിക്രിമിനലുകള്‍"
      ആലപ്പുഴ: എണ്ണയും പൂക്കളും നാളികേരവും ക്ഷേത്രത്തില്‍ വഴിപാടായി നല്‍കുന്നത് ഭക്തര്‍ക്കിടയില്‍ പതിവാണ്. എന്നാല്‍ ചോക്ലേറ്റുകള്‍ വഴിപാടായി നല്‍കപ്പെടുന്ന ക്ഷേത്രം കൗതുകമാകുന്നു. ആലപ്പുഴ ജില്ലയിലാണ് ഭക്തര്‍ ആദരപൂര്‍വം മഞ്ച് മുരികന്‍ ക്ഷേത്രം എന്നു വിളിക്കുന്ന ദക്ഷിണ പഴനി ക്ഷേത്രമുള്ളത്. പേരു പോലെ തന്നെ ചോക്ലേറ്റുകളാണ് ഇവിടുത്തെ പ്രധാന വഴിപാടായി ഭക്തര്‍ സമര്‍പ്പിക്കുന്നത്. ഇവിടെയെത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ അര്‍പ്പിക്കുന്ന ചോക്ലേറ്റുകള്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് ക്ഷേത്രഭരണാധികാരികള്‍. ബാലമുരുകന്‍ ക്ഷേത്രമായ ഇവിടെ ഏതോ ഒരു ഭക്തന്‍ കാണിക്കയായി … Continue reading "ചോക്ലേറ്റുകള്‍ കൊണ്ട് നിറഞ്ഞ് ‘മഞ്ച് മുരുകന്‍’ ക്ഷേത്രം"
          സിറിയയില്‍ ആഭ്യന്തരകലാപം ഇതുവരെ അഞ്ചര മില്യണ്‍ കുട്ടികളെ ബാധിച്ചതായി യുഎന്‍. ആയിരക്കണക്കിന് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേര്‍ക്ക് കൈകാലുകള്‍ നഷ്ടമായി. അവര്‍ക്ക് വീടും ക്ലാസ്മുറികളും നഷ്ടമായി. അധ്യാപകരെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും ഉറ്റവരെയും നഷ്ടമായി. സിറിയന്‍ പ്രക്ഷോഭത്തില്‍ ആകെ പതിനായിരത്തോളം കുട്ടികള്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുനിസെഫിന്റെ കണക്ക്. രാജ്യത്തെ പകുതിയിലധികം കുട്ടികളുടെയും ആരോഗ്യ, വിദ്യാഭ്യാസ, മാനസികരംഗങ്ങളില്‍ കനത്ത തിരിച്ചടിയാണ് കലാപം സൃഷ്ടിച്ചതെന്നും യുഎന്നിന്റെ ചില്‍ഡ്രന്‍സ് ഏജന്‍സി പറയുന്നു. നാലാം വര്‍ഷത്തിലേക്കു … Continue reading "സിറിയന്‍ കലാപത്തില്‍ കൊല്ലപ്പെട്ടത് പതിനായിരം കുട്ടികള്‍"
      കൊല്ലം: ജാതിയുടെ പേരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കരുതെന്നു സിനിമാതാരം മധു. നമ്മുടെ കഴിവുകള്‍ സ്വയം ആസ്വദിക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടി പ്രയോജനപ്പെടുത്തണം, നന്മ നല്‍കിയാലേ മാതാപിതാക്കളെ കുട്ടികള്‍ സ്‌നേഹിക്കുള്ളൂവെന്നും മധു പറഞ്ഞു. പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി പത്തനാപുരം പഞ്ചായത്ത് നടപ്പാക്കിയ പാഠ്യ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഞ്ചായത്ത് യുവജനോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നുമായി തിരഞ്ഞെടുത്ത പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു പാഠ്യേതര വിഷയങ്ങളില്‍ പ്രത്യേകം പരിശീലനം … Continue reading "കുട്ടികള്‍ക്ക് നന്മ പകര്‍ന്ന് നല്‍കണം : മധു"
    തൃശൂര്‍: ഉത്സവപ്പറമ്പില്‍നിന്ന് കിട്ടിയ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര കിഴക്കുംമുറി കുരുതുകുളങ്ങര സാഗര്‍ പയസ്സിനാണ് (കുട്ടന്‍14) പരിക്കേറ്റത്.പുത്തന്‍പീടിക സെന്റ് ആന്റണീസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഒഴിവ് സമയത്ത് തോന്നിയങ്കാവ് ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയിരുന്നു. അവിടെനിന്ന് കിട്ടിയ പൊട്ടാതെ കിടന്നിരുന്ന ഗുണ്ട് എടുത്തുകൊണ്ടുപോയി പൊട്ടിക്കാനുള്ള ശ്രമത്തിനിടെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. വലതു കയ്യിലെ രണ്ട് വിരലുകള്‍ സംഭവ സ്ഥലത്ത് വെച്ച് അറ്റു. രണ്ട് വിരലുകള്‍ക്ക് ഭാഗികമായാണ് ചലനശേഷിയുള്ളത്.

LIVE NEWS - ONLINE

 • 1
  9 mins ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 2
  22 mins ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 3
  13 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 4
  13 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 5
  16 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 6
  18 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 7
  18 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 8
  18 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 9
  21 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും