Tuesday, February 19th, 2019

          സുന്നി വിമത തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസ് കുട്ടികളെ ചാവേറുകളായി നിയോഗിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന. പതിമൂന്ന് വയസ് പ്രായമുള്ള കുട്ടികളെയാണ് വിമതര്‍ പ്രധാനമായും റിക്രൂട്ട് ചെയ്യുന്നത്. ആളുകളെ തട്ടികൊണ്ടു പോകുന്നതും സ്‌ഫോടനങ്ങള്‍ നടത്തുന്നതും കുട്ടികളാണ്. ഈ വര്‍ഷമാദ്യം ഇറാഖില്‍ ഐഎസ്‌ഐഎസിന്റെ ആക്രമണം തുടങ്ങിയ ശേഷം ഏകദേശം 700 ഓളം കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചാവേര്‍ ആക്രമണങ്ങളിലായിരുന്നു കൂടുതല്‍ കുട്ടികളും കൊല്ലപ്പെട്ടതെന്നും ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധി പറഞ്ഞു. ഇറാഖിലും വടക്കന്‍ സിറിയയിലുമാണ് ഐഎസ് തീവ്രവാദികള്‍ … Continue reading "കുട്ടികളെ ചാവേറുകളാക്കുന്നു"

READ MORE
            സംസ്ഥാനത്ത് ഒരുവര്‍ഷത്തിനിടെ കാണാതാവുന്ന കുട്ടികളുടെ എണ്ണം 300 ആയി. നാഷനല്‍ ട്രാക്കിംഗ് സിസ്റ്റം ഫോര്‍ മിസ്സിംഗ് ആന്‍ഡ് വള്‍നറബിള്‍ ചില്‍ഡ്രന്റെ ഇന്ന് ഉച്ചവരെയുള്ള കണക്കാണിത്. പോലീസ് സ്‌റ്റേഷനില്‍ പരാതി റജിസ്റ്റര്‍ ചെയ്ത് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോകള്‍ ട്രാക്കിങ് സിസ്റ്റത്തെ അറിയിച്ച കേസുകള്‍ മാത്രം ഇത്രയും വരും. ഇതില്‍ ഒരു കുട്ടിയെ മനുഷ്യക്കടത്തിന്റെ ഭാഗമായി സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടുപോയതായി സ്ഥിരീകരിച്ചു. അതേ സമയം, കണ്ടെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ നേരിയ … Continue reading "സംസ്ഥാനത്ത് കാണാതാവുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു"
കൊല്‍ക്കത്ത: സാക്ഷര കേരളത്തിലും ശൈശവവിവാഹങ്ങള്‍ വര്‍ധിക്കുന്നതായി യൂണിസെഫ്. ഉത്തരേന്ത്യയില്‍ നിന്നുള്ള കുടിയേറ്റങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചതാണ് ഇതിന്റെ പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുഎന്നിന്റെ ശിശുക്ഷേമത്തിനായുള്ള സമിതിയായ യുണിസെഫിന്റെ ഇന്ത്യയിലെ ചുമതല വഹിക്കുന്ന ഡോറ ജിയുസ്തിയാണ് ഇക്കാര്യം അറിയിച്ചത്. ഗ്രാമങ്ങളിലാണ് കൂടുതല്‍ ശൈശവവിവാഹങ്ങള്‍ നടക്കുന്നതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഗ്രാമങ്ങളില്‍ 48 ശതമാനവും പട്ടണങ്ങളില്‍ 29 ശതമാനവുമാണ് നിരക്ക്. ചില പ്രത്യേക വിഭാഗക്കാര്‍ക്കിടയിലും സാമ്പത്തികമായും സാമുദായികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കിടയിലുമാണ് ശൈശവവിവാഹം കൂടുതലായി കണ്ടുവരുന്നത്. ബിഹാറിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ശൈശവവിവാഹങ്ങള്‍ … Continue reading "കേരളത്തിലും ശൈശവ വിവാഹങ്ങള്‍ പെരുകുന്നു"
          പത്താം വയസില്‍ കമ്പനി സിഇഒ ബാലന്‍ ശ്രദ്ധേയനാവുന്നു. അമേരിക്കയിലെ ന്യുയോര്‍ക്കിലുള്ള കോറി നീവ്‌സ് എന്ന പത്തു വയസുകാരനാണ് സ്വന്തം ബിസിനസ് സ്ഥാപനത്തിന്റെ സിഇഒ ആയത്. ലിനന്‍ പാന്റ്‌സും ഷര്‍ട്ടും ഓവര്‍കോട്ടും പ്രിന്റഡ് ടൈയും ധരിച്ച് എത്തുന്ന കോറി നീവ്‌സ് ലുക്കില്‍ ഒരു വ്യവസായ പ്രമുഖന്‍ തന്നെ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് ബിസിനസ് രംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് തന്റെ ബിസിനസില്‍ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ ഒരു … Continue reading "പത്താം വയസില്‍ വ്യവസായ പ്രമുഖന്‍"
            ഗാസ: ഇസ്രയേല്‍ അക്രമം തുടരുന്ന ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 469 കുട്ടികളെന്ന് യുനിസെഫ്. ഗാസയിലെ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണ്. അക്രമങ്ങളുടെ പ്രതിഫലനം ദശലക്ഷക്കണക്കിന് കുട്ടികളെയാണ് ബാധിക്കുന്നത്. ഭൂരിപക്ഷവും 18 വയസിന് താഴെയുള്ളവരാണ്. വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഒമ്പതിലധികം കുട്ടികള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ കൊല്ലപ്പെട്ടവരുടെ എണ്ണം 469 എത്തി. ഗാസയിലെ കുട്ടികള്‍ സുരക്ഷിതരല്ല. കുടുംബത്തോടൊപ്പം സാധാരണ ജീവിതമാണ് … Continue reading "ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 469 കുട്ടികള്‍: യുനിസെഫ്"
      കണ്ണൂര്‍ : നഗരത്തില്‍ കുട്ടികളുടെ ദുരിത യാത്ര തുടരുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡ്് നാടിനും നാട്ടാര്‍ക്കും പൊല്ലാപ്പായതിന്റെ ഇരയാവുകയാണ് വിദ്യാര്‍ത്ഥികളും. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സ്‌കൂള്‍ ബസുകള്‍ സര്‍വീസ് തുടരാന്‍ വിസമ്മതിക്കുന്നത് ഇന്നും നഗരത്തില്‍ കാഴ്ചയായി. പതിവു പോലെ വിദ്യാര്‍ത്ഥികള്‍ താങ്ങാനാവാത്ത ബാഗും പേറി ബസ് വരുന്ന സ്ഥലത്തേക്ക് നീങ്ങുകയാണ്. ഇതില്‍ കൊച്ചു കുട്ടികളുടെ അവസ്ഥയാണ് ഏറെ പരിതാപകരം. തെരുവ് നായയെ ഭയന്നാണ് വിദ്യാര്‍ത്ഥികളുടെ ‘നരകയാത്ര.’ മാത്രമല്ല കനത്ത മഴയിലൂടെയുള്ള … Continue reading "എത്രകാലം തുടരണം ഈ ‘നരകയാത്ര’"
            കണ്ണൂര്‍: നഗരത്തിലെ റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായത് ജില്ലയിലെ സ്‌കുള്‍ ബസ് സര്‍വീസിനെയും ബാധിക്കുന്നു. പല സ്‌കൂള്‍ ബസുകളും തകര്‍ന്ന റോഡുകളിലൂടെ സര്‍വീസ് നടത്താന്‍ വിസമ്മതിച്ചതോടെ രക്ഷിതാക്കള്‍ക്കും തലവേദനയായി. നേരത്തെ വീടിന് സമീപത്തു നിന്നുംകുട്ടികളെ കൂട്ടിക്കൊണ്ടു പോയിരുന്ന ബസുകളില്‍ പലതും ഇപ്പോള്‍ വീടിന് കിലോമീറ്ററുകള്‍ ദുരരവെച്ച് കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ്. സ്‌കൂള്‍ വിട്ടാല്‍ വീടിന്‌സമീപംവരെയെത്തി കുട്ടികളെ ഇറക്കിയിരുന്ന ബസുകളില്‍ പലതും ഇപ്പോള്‍ വീട്ടില്‍ നിന്നും … Continue reading "പ്രതിഷേധം വ്യാപകം; കുട്ടികളെ ‘വഴിയാധാരമാക്കുന്ന’ സ്‌കൂള്‍ ബസ് സര്‍വീസുകള്‍"
        കണ്ണൂര്‍ : ചാലിച്ച വര്‍ണങ്ങള്‍ ബാക്കിവെച്ച് ചിഞ്ചുഷയെന്ന യുവകലാകാരി ഓര്‍മച്ചിത്രമായി. അഴീക്കോട്‌തെരുവിലെ വെളിയമ്പ്ര ദിനേശിന്റെയും ശ്രീജയുടേയും മകളും മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് രണ്ടാംവര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനിയുമായ വി ചിഞ്ചുഷ (20) ഇന്നലെ ഉച്ചതിരിഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്. ഒരിക്കല്‍ വിട്ടൊഴിഞ്ഞ മാരകരോഗം രണ്ടാമത് എത്തിയപ്പോള്‍ ചിഞ്ചുഷക്ക് ഒഴിഞ്ഞുമാറാനായില്ല. അര്‍ബുദരോഗം ബാധിച്ച് ചികിത്സയിലിരിക്കവെയാണ് മണിപ്പാല്‍ ആശുപത്രിയില്‍ അന്ത്യമുണ്ടായത്. അച്ഛനും അമ്മയും ബന്ധുക്കളും മരണസമയത്ത് അടുത്തുണ്ടായിരുന്നു. അനവധി അംഗീകാരങ്ങളും വര്‍ണചിത്രങ്ങളും … Continue reading "ചിഞ്ചുഷ ഇനി കാണാമറയത്തെ ഓര്‍മച്ചിത്രം"

LIVE NEWS - ONLINE

 • 1
  2 mins ago

  കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  3 hours ago

  പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 3
  6 hours ago

  എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

 • 4
  6 hours ago

  കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

 • 5
  7 hours ago

  പീതാംബരനെ സിപിഎം പുറത്താക്കി

 • 6
  7 hours ago

  പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

 • 7
  7 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

 • 8
  7 hours ago

  പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

 • 9
  7 hours ago

  പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി