Wednesday, November 14th, 2018

    കണ്ണൂര്‍: കുട്ടികള്‍ക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്ത ആര്‍ സി ഉടമകളായ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കപ്പാലത്തെ നസ്രീന, പട്ടുവത്തെ ശ്രീജ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചാല്‍ ആര്‍ സി ഉടമകള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐ പി സി 336 പ്രകാരമാണ് സ്ത്രീകള്‍ക്കെതിരെ കേസെടുത്തത്. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ മൂന്നുമാസം തടവും പിഴയുമാണ് ശിക്ഷ.

READ MORE
        കണ്ണൂര്‍: കണ്ണൂര്‍ സ്വദേശി ഷരണ്‍ഷാന്‍ രഞ്ജിത്ത് തായ്‌ലന്റില്‍ നടക്കുന്ന പ്രിന്‍സ് & പ്രിന്‍സസ് ഇന്റര്‍നാഷണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും. ജൂലൈ 26 മുതല്‍ 30 വരെയാണ് മത്സരം. നിരവധി ചിത്രങ്ങളില്‍ മോഡലായ ഷരണ്‍ഷാന്‍ സംഗീതസംവിധായകന്‍ ഡോ സി വി രഞ്ജിത്തിന്റെയും ഡോ ഷാലിയുടെയും മകനാണ്.
        കണ്ണൂര്‍: വിവാദമായ പയ്യാമ്പലം പാര്‍ക്ക് അഞ്ചുമാസത്തിന് ശേഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഡിടിപിസിയും കോര്‍പ്പറേഷനും സംയുക്തമായി മൂന്നുമാസത്തേക്ക് ഒരുമിച്ച് നടത്താനാണ് ധാരണ. നേരത്തെ കോര്‍പ്പറേഷനും ഡിടിപിസിയും തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പാര്‍ക്ക് അടച്ചിട്ടത്. നവംബര്‍ അവസാനവാരത്തിലായിരുന്നു തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ക്ക് പൂട്ടിയത്. തുടര്‍ന്ന് ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോയതോടെ പാര്‍ക്ക് തുറക്കുന്നത് അനന്തമായി നീളുകയായിരുന്നു. റവന്യു ഭൂമിയില്‍ 25വര്‍ഷങ്ങള്‍ക്ക് മുമ്പ് മുനിസിപ്പാലിറ്റി ടൂറിസം ഫണ്ട് ഉപയോഗിച്ചാണ് ഈ പാര്‍ക്ക് സ്ഥാപിച്ചത്. നിയമപ്രകാരം … Continue reading "പയ്യാമ്പലം പാര്‍ക്ക് ഡിടിപിസിയും കോര്‍പ്പറേഷനും ഒരുമിച്ച് നടത്തും"
        പതിനൊന്നാം വയസില്‍ പ്ലസ് ടു പരീക്ഷ 63 ശതമാനം മാര്‍ക്കോടെ പാസായിരിക്കുകയാണ് അഗസ്ത്യ ജെയ്‌സ്‌വാള്‍. ഹൈദരാബാദിലെ യൂസഫ്ഗുഡയിലുള്ള സെന്റ് മേരീസ് ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥിയായ അഗസ്ത്യ മാര്‍ച്ചിലാണ് പരീക്ഷ എഴുതിയത്. 2015ല്‍ ഒമ്പതു വയസുള്ളപ്പോഴാണ് അഗസ്ത്യ പത്താം ക്ലാസ് പരീക്ഷ പാസായത്. സിവിക്‌സ്, എക്‌ണോമിക്‌സ്, കോമേഴ്‌സ് എന്നിവയായിരുന്നു അഗസ്ത്യയുടെ വിഷയങ്ങള്‍. അഗസ്ത്യയുടെ സഹോദരിയും അന്താരാഷ്ട്ര ടേബിള്‍ ടെന്നീസ് പ്ലേയറുമായ നൈന ജെയ്‌സ്‌വാള്‍ പി.എച്ച്.ഡിക്ക് ചേര്‍ന്ന ഏറ്റവും പ്രായംകുറഞ്ഞ കായികതാരമാണ്. ഒസാമാനിയ സര്‍വകലാശാലയില്‍ … Continue reading "പതിനൊന്നാം വയസില്‍ പ്ലസ് ടു പാസായി അഗസ്ത്യ"
        പ്രദീപന്‍ തൈകണ്ടി കൂത്തുപറമ്പ്: അവധിക്കാലം അടിച്ചുപൊളിക്കാനൊന്നും കുട്ടിക്കൂട്ടത്തെ കിട്ടുമെന്ന് തോന്നുന്നില്ല. ചുട്ടുപൊള്ളുന്ന വെയിലില്‍ ക്രിക്കറ്റ് കളിച്ചും ഫുട്‌ബോള്‍ തട്ടിയും സമയം കളയാനൊന്നും ഇനി ഇവരെ കിട്ടുമെന്ന് കരുതേണ്ട. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള ചെലവിനായി പണം സ്വരൂപിക്കാനുള്ള തത്രപ്പാടിലാണ് കുട്ടികളില്‍ ചിലര്‍. അവധിക്കാലം തുടങ്ങിയതോടെ കുട്ടികളില്‍ ചിലര്‍ കച്ചവടത്തിനിറങ്ങിയിരിക്കുകയാണ്. റോഡരികില്‍ പന്തല്‍ കെട്ടിയാണ് താല്‍ക്കാലിക പീടിക ഉണ്ടാക്കുന്നത്. ഉപ്പിലിട്ടമാങ്ങ, കാരറ്റ്, നെല്ലിക്ക, പപ്പായ തുടങ്ങിയവയാണ് കുട്ടി കടകളിലെ പ്രധാന വിഭവങ്ങള്‍. കൂടാതെ വിവിധതരം മിഠായികളും … Continue reading "അധ്യയനത്തിന് അവധി; കുട്ടിക്കൂട്ടത്തിന്റെ ‘സൂപ്പര്‍ മാര്‍ക്കെറ്റ്’"
    പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന് യൂനിഫോമിലെ വിവേചനം അവസാനിപ്പിക്കാന്‍ ന്യൂസിലന്‍ഡ് സ്‌കൂള്‍ തീരുമാനിച്ചു. സൗത്ത് ഐലന്‍ഡിലെ ഡ്യൂണ്‍ഡിന്‍ നോര്‍ത്ത് ഇന്റര്‍മീഡിയറ്റ് സ്‌കൂളാണ് വിവേചനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ലിംഗഭേദമന്യേ, എല്ലാ കുട്ടികള്‍ക്കും ഒരുപോലെ ധരിക്കാവുന്ന പാവാടയും ട്രൗസറുമായിരിക്കും ഷര്‍ട്ടിനു പുറമേ ഇനിമുതല്‍ യൂനിഫോം. നേരത്തേ കില്‍റ്റ് എന്ന പാവാടയായിരുന്നു പെണ്‍കുട്ടികള്‍ക്ക് യൂനിഫോം. എന്നാല്‍, രണ്ടു വര്‍ഷം മുമ്പ് യൂനിഫോം നിര്‍ണയത്തിലെ ലിംഗവിവേചനം ചൂണ്ടിക്കാട്ടി പെണ്‍കുട്ടികള്‍ രംഗത്തിറങ്ങിയതോടെ സ്‌കൂള്‍ അധികൃതര്‍ പുനരാലോചനക്ക് തയാറായി. തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് ട്രൗസര്‍ ധരിക്കാന്‍ … Continue reading "ഇവിടെ യൂനിഫോം വിവേചനമില്ല"
        ന്യൂയോര്‍ക്ക്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യപരമായ സെക്‌സിനേക്കാള്‍ താത്പര്യം സെക്‌സ് ചാറ്റിംഗിലാണെന്ന് പഠനം. പ്രൊഫസര്‍ എറിക് റൈസിന്റെ നേതൃത്വത്തില്‍ ലോസ് ആഞ്ജലസിലെ സൗത്തേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ലോസ് ആഞ്ജലസിലെ 1300 വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. സെകസ് വിദ്യാഭ്യാസം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും ആരോഗ്യകരമായ ലൈംഗികതയെക്കാള്‍ കൂടുതല്‍ താത്പര്യം സെക്‌സ്റ്റിംഗില്‍(സെക്‌സ് ചാറ്റ്) കാണിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള ചാറ്റിംഗാണ് ഭുരിഭാഗം വിദ്യാര്‍ത്ഥികളും ഇഷ്ടപ്പെടുന്നതെന്ന്. 11 13 വരെ … Continue reading "വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യം സെക്‌സ് ചാറ്റിംഗില്‍"
            കണ്ണൂര്‍: നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ച് ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിക്കുന്നതായി വ്യാപക പരാതി. ജനങ്ങളുടെ സൈ്വരജീവിതത്തിനൊപ്പം വാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ പഠനത്തെയും ഇതുസാരമായി ബാധിച്ചുതുടങ്ങി. സുപ്രീംകോടതി നിഷ്‌കര്‍ഷിച്ചിരിക്കുന്ന തോതിലായിരിക്കണം. മതസ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും വ്യക്തികളും ഉച്ചഭാഷിണികള്‍ ഉപയോഗിക്കേണ്ടതെന്ന് വിധിച്ചിരുന്നു. ഈ വിധി ഉദ്ധരിച്ച് കേരള ഹൈക്കോടതി 2013 ജനുവരി 23ന് പുറപ്പെടുവിച്ച നിയമത്തിന് വിധേയമായിട്ടായിരിക്കണം ഉച്ചഭാഷിണിയുടെ ഉപയോഗമെന്ന് നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിക്കുന്ന വ്യക്തികള്‍ക്കും അധികാരികള്‍ക്കുമെതിരെ അതത് ജില്ലാ കലക്ടറും പോലീസ് സൂപ്രണ്ടും … Continue reading "ശബ്ദം കൂടുന്നു; വിദ്യാര്‍ത്ഥികള്‍ വിഷമത്തില്‍"

LIVE NEWS - ONLINE

 • 1
  58 mins ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  2 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  4 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  8 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  8 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  8 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  8 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  10 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  10 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി