Kids

        ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ കുട്ടികള്‍ക്കായി ടെന്നീസ് അക്കാദമി ആരംഭിച്ചു. എസ്എംടിഎ ഗ്രാസ് റൂട്ട് ലെവല്‍ അക്കാദമിയാണു പുതിയതായി ആരംഭിച്ചത്. മൂന്നു മുതല്‍ എട്ട് വയസ് വരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് അക്കാദമി ആരംഭിച്ചിരിക്കുന്നത്. 2013ല്‍ യുവതാരങ്ങള്‍ക്കു മികച്ച പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ സാനിയ മിര്‍സ ടെന്നീസ് അക്കാഡമി ആരംഭിച്ചിരുന്നു. ഒരു ടെന്നീസ് താരമെന്ന നിലയില്‍ പരിശീലനത്തിനു താന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്നും കുട്ടിയായിരുന്നപ്പോള്‍ മികച്ച പരിശീലനത്തിനു എന്തു ചെയ്യണമെന്നു തനിക്കറിയില്ലായിരുന്നുവെന്നും സാനിയ പറഞ്ഞു. അക്കാഡമിയിലൂടെ മികച്ച പരിശീലനം നല്‍കുകയാണു ലക്ഷ്യമെന്നും ഇതിനായി എല്ലാ സഹായങ്ങളും ചെയ്യുമെന്നും അവര്‍ പറഞ്ഞു. എസ്എംടിഎ ഗ്രാസ് റൂട്ട് ലെവല്‍ അക്കാഡമിയുടെ ആശയം തന്റെ അമ്മയുടെതാണെന്നും താന്‍ അതിനെ പിന്തുണച്ചതെയുള്ളുവെന്നും സാനിയ പറഞ്ഞു. കുട്ടികള്‍ക്കു തന്റെ അനുഭവ സമ്പത്ത് പകര്‍ന്നു നല്‍കുകയായിരിക്കും പ്രധാന ലക്ഷ്യം. അടുത്ത സാനിയ മിര്‍സ, മഹേഷ് ഭൂപതി, ലിയാന്‍ഡര്‍ പെയ്‌സ് എന്നിവര്‍ക്കാണു നാം കാത്തിരിക്കുന്നതെന്നും അതിനായുള്ള ചെറിയൊരു സംഭാവനയാണിതെന്നും സാനിയ പറഞ്ഞു. സോഫ്റ്റ് ബോള്‍ ഉപയോഗിച്ചായിരിക്കും കുട്ടികളെ പരിശീലിപ്പിക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി പല നിറത്തിലുള്ള ബോളുകളും ഉപയോഗിക്കും. കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി കുറച്ചു സമയം മാറ്റിവെക്കുമെന്നും സാനിയ പറഞ്ഞു

വിവാഹമോചന കേസുകളില്‍ ഇരകളാകുന്നത് കുട്ടികള്‍

        അഞ്ജു വര്‍ഗീസ് കണ്ണൂര്‍: കാലം കഴിയുന്തോറും മനുഷ്യനും സമൂഹവും ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമാകുമ്പോഴും കുടുംബബന്ധങ്ങളിലും ശൈഥില്യങ്ങള്‍ ഏറിവരുന്നു. താളപ്പിഴകള്‍ ചിലഘട്ടങ്ങളില്‍ വിവാഹമോചനത്തിലേക്കും നയിക്കുന്നു. മലയോരപ്രദേശങ്ങളിലാണ് വിവാഹമോചനങ്ങള്‍ ഇന്ന് ഏറിവരുന്നത്. 2016 ല്‍ കണ്ണൂര്‍ കുടുംബകോടതിയില്‍ മാത്രം എത്തിയ കേസുകളുടെ എണ്ണം 1028 ആണ്. ഇതില്‍ കൂടുതലും തളിപ്പറമ്പ് താലൂക്ക് പരിധിയിലാണ്. നിസ്സാരപ്രശ്‌നങ്ങള്‍ക്ക് പോലും വിവാഹമോചനം ആവശ്യപ്പെടുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. പറഞ്ഞുതീര്‍ക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളെപോലും ഊതിവീര്‍പ്പിച്ച് കോടതിയിലെത്തിക്കുകയും പിന്നീട് വിവാഹമോചനത്തില്‍ അത് കലാശിക്കുകയും ചെയ്യുന്നു. വിശ്വാസ്യത നഷ്ട്ടപ്പെടുന്നതാണ് കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചക്ക് പ്രധാന കാരണം. കുടുംബത്തിലെ പുരുഷമേധാവിത്വം ഒരു പ്രധാന ഘടകം തന്നെയാണ്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കാണ് എല്ലാ രംഗങ്ങളിലും മുന്‍ഗണന. അവിടങ്ങളിലെ സ്ത്രീകള്‍ എല്ലാകാര്യങ്ങളിലും പരിഗണിക്കപ്പെടുമ്പോള്‍ ഇവിടെ ചില മേഖലകളില്‍ തഴയപ്പെടുകയാണെന്നാണ് സ്ത്രീസമൂഹത്തിന്റെ ആരോപണം. സ്ത്രീകള്‍ തന്നെയാണ് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ തടയുവാന്‍ പല നിയമങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. അത് സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ്. എന്നാല്‍ ചിലസാഹ്യചര്യത്തില്‍ അത് ദുരുപയോഗം ചെയ്യുന്നുണ്ട്. പ്രധാനമായും കുടുംബകോടതിയില്‍ എത്തുന്ന കേസുകളില്‍ ഏറെയും സംരക്ഷണ ചിലവിന് വേണ്ടിയാണ്. കൂടാതെ കുട്ടികളുടെ അവകാശതര്‍ക്കം, വിവാഹമോചനം, മുന്‍കാലചിലവ്, സ്ത്രീധനം തുടങ്ങിയവയും കേസുകളില്‍ പെടുന്നു. കുടുബജീവിതം എന്തെന്നു മനസിലാക്കുന്നതിന് മുന്നെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതാണ് ഒരുപരിധി വരെ കുടുംബപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കുടുബജീവിതത്തെക്കുറിച്ചും മറ്റും ക്ലാസുകള്‍ കൊടുക്കാറുണ്ടെങ്കിലും അത് പ്രായോഗിക ജീവിതത്തില്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ല. ക്ലാസുകള്‍ പ്ലസ്ടു, ഡിഗ്രി തലത്തില്‍ നല്ല നിലയില്‍ നല്‍കാന്‍ സാധിക്കണം. കോടതികളില്‍ അനുഭവസമ്പത്തും യോഗ്യതയുമുള്ള കൗണ്‍സിലര്‍മാരെ നിയമിക്കുന്നില്ലെന്നത് പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്. നിസാരപ്രശ്‌നങ്ങളുമായി കോടതികളില്‍ എത്തുന്നവര്‍ക്ക് കൃത്യമായ കൗണ്‍സലിങ്ങിലൂടെ ഒരു പരിധിവരെ വിവാഹമോചനത്തില്‍ നിന്നും പിന്‍മാറാന്‍ കഴിയും. എന്നാല്‍ ഒരു മുന്‍പരിചയവുമില്ലാതെ കൗണ്‍സിലര്‍മാരായി കോടതിയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് വിവാഹമോചനത്തിനായി എത്തുന്നവരെ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കി അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ പലതും പരിഹരിക്കപ്പെടാതെ പോകുന്നു. കുടുബകോടതിയില്‍ വിവാഹമോചനകേസുകള്‍ എത്തുന്നതിനു മുമ്പ് തന്നെ ത്രിതലപഞ്ചായത്ത് സംവിധാനത്തില്‍ എല്ലാ പഞ്ചായത്തിലും കൗണ്‍സിലര്‍മാരെ നിയമിച്ച് കുടുബപ്രശ്‌നങ്ങള്‍ പ്രാദേശികമായി സംസാരിച്ച് പരിഹരിക്കാന്‍ കഴിയണം. അതുപോലെ തന്നെ എല്ലാ വാര്‍ഡുകളിലും ഓരോ കൗണ്‍സിലര്‍മാരെയും നിയമിക്കണം. ഇവിടങ്ങളില്‍ നടക്കുന്ന കൗണ്‍സലിങ്ങിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ കുടുബകോടതിയില്‍ എത്തുന്ന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാകും. 15 വര്‍ഷം മുമ്പ് വരെ 10 ശതമാനം വിവാഹമോചനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത് 50 ശതമാനം വരെ എത്തി. ചില മതങ്ങള്‍ വിവാഹത്തിന് മുമ്പ് 5 ദിവസത്തെ എങ്കിലും ക്ലാസുകള്‍ കൊടുക്കാറുണ്ട്. മലയോര സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ മാതാപിതാക്കളുടെ നിയന്ത്രണത്തിലായിരിക്കും. എന്നാല്‍ തുടര്‍ വിദ്യാഭ്യാസത്തിനായി മറ്റു സ്ഥല ങ്ങളിലേക്ക് പോകുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യം അവര്‍ ദുരുപയോഗം ചെയ്യുകയാണെന്നാണ് ആക്ഷേപം. സാക്ഷരതയിലും മറ്റ് എല്ലാ രംഗങ്ങളിലും ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ തന്നെയാണ് വിവാഹമോചനവും ഏറിവരുന്നത്. വിദ്യാഭ്യാസം കൂടിപ്പോയതാണോ ഇതിന് കാരണം നിസാരപ്രശ്‌നങ്ങള്‍ക്ക് പോലും വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോള്‍ അതിന് ഇരകളാകുന്നത് മക്കളാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം

അഭയാര്‍ത്ഥികളെ തടയുന്ന ട്രംപിന്റെ നടപടി ഹൃദയഭേദകം: മലാല
മനംനൊന്ത് ദംഗല്‍ ഗേള്‍
സ്‌കൂളുകളില്‍ ആരോഗ്യ പദ്ധതി
കൊച്ചു ഗായികയുടെ പാട്ട് ശ്രദ്ധേയമാവുന്നു

      കൊച്ചു പാട്ടുകാരി ശ്രേയ ജയ്ദീപ് പാടിയ ഭ്രൂണഹത്യ പ്രമേയമാകുന്ന ‘അമ്മേ ഞാനൊരു കുഞ്ഞല്ലേ’ എന്ന ഗാനം ശ്രദ്ധേയമാകുന്നു. പുതിയ ആല്‍ബം ‘ഈശോയൊടൊപ്പം’ എന്ന ആല്‍ബത്തിലെയാണ് ഗാനം. ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു ഗസല്‍ ഉള്‍പ്പെടെ 10 പാട്ടുകളാണ് ഈശോയൊടൊപ്പം എന്ന ആല്‍ബത്തില്‍ ഉള്ളത്. ഇതിലെ പത്ത് പാട്ടുകളും പാടിയിരിക്കുന്നത് ശ്രേയ തന്നെയാണ്. ജോജോ ജോണിയാണ് ആല്‍ബത്തിന്റെ സംഗീത സംവിധായകന്‍. ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ ബേബി ജോണ്‍ കളത്തിപ്പറമ്പിലിന്റെ ഗാനങ്ങള്‍ക്ക് ജോജോ ജോണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ഏഴ് ലക്ഷത്തിലധികം പേരാണ് രണ്ടാഴ്ചക്കിടെ ആല്‍ബം യൂട്യൂബില്‍ കണ്ടത്

മെസ്സിയെ കണ്ട അഫ്ഗാന്‍ ബാലനും പ്രശസ്തനായി
എറികയും ഇവയും രണ്ടായി
സംഗീത കുടുംബത്തിലെ കുഞ്ഞുതാരം
കരാട്ടെയില്‍ സ്വര്‍ണ തിളക്കവുമായി കശ്മീര്‍ ബാലന്‍

      ന്യൂഡല്‍ഹി: വെടിശബ്ദം നിലക്കാത്ത കശ്മീരില്‍ നിന്നും അഭിമാനിക്കാവുന്ന നേട്ടവുമായി ഏഴുവയസുകാരന്‍. കശ്മീരിലെ ബന്ദിപോരയില്‍ നിന്നുള്ള ഹാഷിം മന്‍സൂറാണ് ഇന്ത്യക്ക് തന്നെ അഭിമാനമായി മാറിയത്. ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ യൂത്ത് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഹാഷിമിലൂടെ ഇന്ത്യ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. സബ്ജൂനിയര്‍ വിഭാഗത്തിലാണ് ഹാഷിം മത്സരിച്ചത്. 19 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ശ്രീലങ്കയില്‍ നിന്നുള്ള എതിരാളിയെയാണ് ഹാഷിം മലര്‍ത്തിയടിച്ചത്. അഞ്ചു വയസ് മുതല്‍ മകന് കരാട്ടെ പരിശീലനം നല്‍കുന്നുണ്ട്. അവന്‍ അഭിമാന നേട്ടം കൈവരിച്ചതില്‍ സന്തോഷമുണ്ട്. ഇനിയും കൂടുതല്‍ ഉയരങ്ങളിലെത്താനുള്ള പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹാഷിമിന്റെ പിതാവ് മന്‍സൂര്‍ അഹമ്മദ് ഷാ പ്രതികരിച്ചു

സഞ്ചയികക്ക് പകരം ‘സ്റ്റുഡന്റ്‌സ് സേവിങ്‌സ് സ്‌കീം

    കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ സ്‌കൂളുകളില്‍ നടത്തിയിരുന്ന ‘സഞ്ചയിക പദ്ധതി’ നിര്‍ത്തിയതിനെത്തുടര്‍ന്ന് സംസ്ഥാന തലത്തില്‍ ഇനി വിദ്യാര്‍ഥികള്‍ക്ക് പുതിയ നിക്ഷേപ പദ്ധതി വരുന്നു.’സ്റ്റുഡന്റ്‌സ് സേവിങ്‌സ് സ്‌കീം’ എന്ന പേരിലാണ് പുതിയ പദ്ധതി. സഞ്ചയിക പദ്ധതിയുടെ അതേ മാനദണ്ഡപ്രകാരം സംസ്ഥാനത്തെ ട്രഷറികള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സഞ്ചയിക പദ്ധതിയില്‍ പോസ്റ്റ് ഓഫിസുകളിലാണ് നിക്ഷേപങ്ങള്‍ നടത്തിയിരുന്നത്. നിലവില്‍ സഞ്ചയിക പദ്ധതിയുള്ള സ്‌കൂളുകള്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ ട്രഷറി സേവിങ്‌സ് ബാങ്കിലേക്ക് മാറ്റി പദ്ധതി നടപ്പാക്കാം. സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ അംഗമായ സഞ്ചയിക പദ്ധതിയില്‍ മൂന്ന് കോടി രൂപയിലധികം സാമ്പാദ്യമായി ഉണ്ടായിരുന്നു. മലപ്പുറം ജില്ലയാണ് സംസ്ഥാനത്ത് സഞ്ചയിക പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത്. ജില്ലയിലെ 80% സ്‌കൂളുകളിലും പദ്ധതിയുണ്ട്. ഇതിലൂടെ ഒരു കോടിയോളം രൂപ നിക്ഷേപമായും ലഭിച്ചു. മികച്ച നിക്ഷേപം സ്വരൂപിച്ച വകയില്‍ പലതവണ ജില്ലയ്ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി പദ്ധതിയില്‍ നിക്ഷേപം നടത്തുന്നത് നിര്‍ത്തിവച്ചിരുന്നു. ഈ മാസം ഒന്നു മുതല്‍ പദ്ധതി നിര്‍ത്തിയതായി കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക വിഭാഗം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ‘സ്റ്റുഡന്റ്‌സ് സേവിങ്‌സ് സ്‌കീം’ എന്നു പുനര്‍നാമകരണം ചെയ്തു പദ്ധതി നടപ്പാക്കുന്നത്

ഹിജാബി ഇമേജുകള്‍ തരംഗമാവുന്നു

      പതിനഞ്ചുകാരിയുടെ ഹിജാബി ഇമേജുകള്‍ ശ്രദ്ധേയമാവുന്നു. സൗദി സ്വദേശിയായ റയോഫ് അല്‍ഹുമേദിയാണ് ഹിജാബ് ഇമോജികളുടെ പിന്നില്‍സ്മാര്‍ട്ട് ഫോണുകള്‍ ലോകവ്യാപകമായതോടെ പരസ്പരം വിവരങ്ങള്‍ കൈമാറുന്നതില്‍ ഇമോജികള്‍ക്കുള്ള പങ്കും വര്‍ധിച്ചുവല്ലോ..? ഇപ്പോള്‍ സന്തോഷമായാലും സങ്കടമായാലും എല്ലാം മറ്റൊരാളെ അറിയിക്കാന്‍ നീട്ടി ടൈപ്പ് ചെയ്യേണ്ട ആവശ്യം ഇമോജികള്‍ വന്നതോടെ മാറി. ഇതാണ് ഈ പതിനഞ്ചുകാരിയെ ഹിജാബി ഇമോജികള്‍ എന്ന ആശയം മുന്നോട്ടു വെക്കാന്‍ പ്രേരിപ്പിച്ചത്. തന്നെ പ്രതിനിധികരിച്ച് എന്തെങ്കിലും ഒന്ന് വേണം എന്ന ആഗ്രഹത്തിലാണ് ഹിജാബ് ധരിക്കുന്ന നിരവധി സ്ത്രീകള്‍ക്കും കൂടി വേണ്ടി ഹിജാബി ഇമോജി അവള്‍ രംഗത്തിറക്കിയിരിക്കുന്നത്. എന്തായാലും റയോഫിന്റെ ഹിജാബി ഇമോജികള്‍ തരംഗമാവുകയാണ്

കയ്യും കാലുമില്ലെങ്കിലും സാന്‍ട്രി കമ്പ്യൂട്ടര്‍ ഗെയിമില്‍ മിടുക്കന്‍

        ജീവിതത്തെ തോല്‍വിയായി കാണുന്നവര്‍ക്ക് പ്രചോദനമാണ് ടിയോ സാന്‍ട്രി എന്ന കൊച്ചു മിടുക്കന്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിയായ ഈ 11 കാരന്‍ ജന്മനാ കൈയ്യും കാലുമില്ലാതെയാണ് ജനിച്ചത്. ടിയോയുടെ വൈകല്യത്തില്‍ വേദനയുണ്ടായിരുന്നെങ്കിലും മറ്റുള്ള കുട്ടികളെ പോലെ തന്നെ അവനെ വളര്‍ത്താന്‍ ടിയോയുടെ മാതാപിതാക്കള്‍ ശ്രമിച്ചു. മറ്റുള്ള കുട്ടികള്‍ സാധാരണ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ടിയോയുടെ വൈകല്യങ്ങളെ അനുഗ്രഹമാക്കുന്ന വിധത്തില്‍ മാതാപിതാക്കള്‍ അവന് ട്രെയിനിംഗ് കൊടുത്തു. മാതാപിതാക്കളോടൊപ്പം തന്നെ ടിയോയ്ക്ക് പൂര്‍ണ പിന്തുണയുമായി സ്‌കൂള്‍ പ്രിന്‍സിപ്പലുമുണ്ട്. വൈകല്യമുണ്ടെങ്കിലും ഉയര്‍ന്ന ഐക്യു ഉള്ള കുട്ടിയാണ് ടിയോ എന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. മറ്റുള്ള കുട്ടികള്‍ കൈകൊണ്ട് എഴുതുമ്പോള്‍ ടിയോ വായ കൊണ്ട് പേന പിടിച്ചാണ് എഴുതുതുന്നത്.ഗണിതത്തിലും ടിയോ അഗ്രഗണ്യനാണ്. മാതാപിതാക്കളാണ് ടിയോയെ സ്‌കൂളില്‍ കൊണ്ടു പോകുന്നതും തിരിച്ചു കൊണ്ടു വരുന്നതും. കംപ്യൂട്ടര്‍ ഗെയിമാണ് ടിയോയുടെ ഏറ്റവും വലിയ വിനോദം. കംപ്യൂട്ടര്‍ ഗെയിമില്‍ ടിയോയെ വെല്ലാന്‍ ആര്‍ക്കുമാകില്ല. കൈകള്‍ കൊണ്ട് മറ്റ് കുട്ടികള്‍ ഗെയിം കളിക്കുമ്പോള്‍ താടി ഉപയോഗിച്ചാണ് ടിയോ ഗെയിം കളിക്കുന്നത്. സ്‌കൂളില്‍ പോയാലും അധ്യാപകര്‍ കമ്പ്യൂട്ടര്‍ ഗെയിം കളിക്കാന്‍ ടിയോയ്ക്ക് അവസരം ഒരുക്കി നല്‍കുന്നു. വെല്ലുവിളി നേടുന്ന എല്ലാവര്‍ക്കും ഒരു പ്രചോദനമാണ് ടിയോയുടെ ജീവിതം

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.