Tuesday, November 13th, 2018

കാസര്‍കോട്: ബന്തടുക്ക മാണി മൂല ദര്‍ബടുക്ക വനാതിര്‍ത്തിയില്‍ 600 ലിറ്റര്‍ വാഷ്ും പിടികൂടി നശിപ്പിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 600 ലിറ്റര്‍ വാഷ് സൂക്ഷിച്ച വെക്കാനുപയോഗിക്കുന്ന പാത്രങ്ങളും പിടികൂടി നശിപ്പിച്ചത്. ഓണക്കാലത്തെ വിപണി ലക്ഷ്യമാക്കി ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിച്ചത്. വനാതിര്‍ത്തിയില്‍ മണിക്കൂറോളം നീണ്ട തെരെച്ചിലിനൊടുവിലാണ് മണ്ണിനടിയില്‍ സൂക്ഷിച്ച നിലയിലുള്ള വാഷ് കണ്ടെടുത്തത്.

READ MORE
ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സിദ്ദീഖിനെ ബൈക്കുകളിലെത്തിയ സംഘം കൊലപ്പെടുത്തുകയായിരുന്നു.
മഞ്ചേശ്വരത്ത് ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം.
കാസര്‍കോട്: ഉപ്പളയില്‍ സ്‌കൂള്‍ പരിസരത്ത് മദ്യവില്‍പന നടത്തിയിരുന്ന ക്രിമിനല്‍ കേസിലെ പ്രതി മംഗല്‍പാടി കളത്തൂരിലെ ബിജെപി ഹനീഫ എന്ന ഹനീഫയെ പോലീസ് അറസ്റ്റ് ചെയ്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടയില്‍ വെള്ളിയാഴ്ച വൈകീട്ട് ഉപ്പള നയാബസാര്‍ എ ജെ ഐ സ്‌ക്കൂളിന് പിന്നില്‍ വെച്ച് 180 മില്ലിയുടെ ഇരുപത് പാക്കറ്റ് കര്‍ണ്ണാടക മദ്യവുമായി ഹനീഫയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇനിയുള്ള ദിവസങ്ങളില്‍ റെയ്ഡ് ശക്തമാക്കും.
പോലീസ് പരിശോധന കണ്ട് കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പ്രതിയെ ചേവാറില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.
കാസര്‍കോട്: ഏഴര കിലോ കഞ്ചാവുമായി വിതരണക്കാരനായ യുവാവ് അറസ്റ്റിലായി. കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മീഞ്ച ബീയിക്കട്ട കൊള്‍ച്ചാപ്പിലെ ഹുസൈനെ(24)യാണ് കുമ്പള സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. പോലീസ് പരിശോധന കണ്ട് കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പ്രതിയെ ചേവാറില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. കാറില്‍ നിന്നും ഏഴര കിലോ കഞ്ചാവ് കണ്ടെടുത്തു. കാസര്‍കോട്ടെ നിരവധി സ്ഥലങ്ങളിലേക്ക് കഞ്ചാവെത്തിച്ചു കൊടുക്കുന്ന വിതരണക്കാരിലെ പ്രധാനിയാണ് ഹുസൈനെന്ന് പോലീസ് പറഞ്ഞു.
കാസര്‍കോട്: തൃക്കരിപ്പൂരില്‍ തെങ്ങുകയറ്റ തൊഴിലാളിയെ കടന്നല്‍ കൂട്ടം ആക്രമിച്ചു. രക്ഷപ്പെടാന്‍ വേണ്ടി കായലില്‍ ചാടിയ വയോധികനെ പരിസരവാസികള്‍ കരക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വയോധികന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തെക്കെ തൃക്കരിപ്പൂര്‍ ഉടുമ്ബുന്തല കണ്ണങ്കൈയിലെ കെവി അമ്പു (72)വിനെയാണ് കടന്നല്‍കൂട്ടം ആക്രമിച്ചത്. തെങ്ങിന്റെ അറ്റത്തെത്തിയപ്പോഴായിരുന്നു കടന്നല്‍കൂട്ടം ശ്രദ്ധയില്‍പെട്ടത്. പിന്നാലെ ആക്രമിക്കുകയുമായിരുന്നു. ഇതോടെ കായലില്‍ചാടിയ അമ്പുവിനെ പരിസരത്ത് കാറിലുണ്ടായിരുന്നവരും തൊട്ടടുത്തുണ്ടായിരുന്ന തൊഴിലാളികളും ഓടിയെത്തിയാണ് കരക്കു കയറ്റി പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

LIVE NEWS - ONLINE

 • 1
  6 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  7 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  7 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  8 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  10 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  11 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  11 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  12 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  12 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി