Friday, April 19th, 2019

ബദിയടുക്ക: ചാരായത്തില്‍ കളര്‍ ചേര്‍ത്ത് കുപ്പികളിലാക്കി വില്‍പന നടത്തിവന്നിരുന്നയാളെ എക്‌സൈസ് സംഘം പിടികൂടി. ഗാഡിഗുഡെ സ്വദേശി എം ശ്രീധറിനെ (46)യാണ് ബദിയടുക്ക റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എം രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗാഡിഗുഡെ ഭാഗത്ത് സ്ഥിരമായി ഇയാള്‍ മദ്യ വില്‍പന നടത്തി വന്നിരുന്നതായി എക്‌സൈസ് സംഘം അറിയിച്ചു. സുരേന്ദ്രന്‍, രവീന്ദ്രന്‍, മനോജ്, ജനാര്‍ദനന്‍, കിരണ്‍, പ്രഭാകരന്‍, െ്രെഡവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.  

READ MORE
കാസര്‍കോട്: ഇന്തോനേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെറുവത്തൂര്‍ വ്യാപാര ഭവനടുത്തെ വിഷ്ണു കിരണ്‍(25), കുട്ടമത്തെ നിധിന്‍(24), നിമിത് സുരേഷ്(28) എന്നിവരാണ് പരാതി നല്‍കിയത്. സംഭവത്തില്‍ തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി ഷെറിനെതിരെ ചന്തേര പോലീസ് കേസെടുത്തു. ജോലി വാഗ്ദാനം ചെയ്ത് 11,90,000 രൂപ ഷെറിന്‍ വാങ്ങിയതായും പിന്നീട് ജോലിയോ പണമോ നല്‍കാതെ വഞ്ചിച്ചതായും പരാതിയില്‍ പറയുന്നു.  
കാസര്‍കോട്: പെട്രോള്‍ പമ്പില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയതിന്റെ പേരില്‍ യുവാവിനെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പമ്പുടമയും മകനുമുള്‍പെടെ മൂന്നു പേര്‍ക്കെതിരെ പോലീസാണ് കേസെടുത്തത്. കുണ്ടംകുഴിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പ് ഉടമയായ യൂസുഫ്, മകന്‍ റഷാദ്, സുഹൃത്ത് എന്നിവര്‍ക്കെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്. കുമ്പള മൊഗ്രാല്‍ പെര്‍വാഡ് ഹൗസിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് മുസമ്മിലിനെ (22)യാണ് പമ്പില്‍ നിന്നും തട്ടിയെടുത്ത പണം തിരിച്ചുകിട്ടുന്നതിനായി പീഡിപ്പിച്ചുവെന്നാണ് പരാതി. 12,000 രൂപ ശമ്പളം … Continue reading "40 ലക്ഷം രൂപ തട്ടിപ്പ് ; പെട്രോള്‍ പമ്പ് ഉടമയെ തെരയുന്നു"
ചെറുവത്തൂര്‍: ഭാര്യയെ ഉറക്കത്തില്‍ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ മുങ്ങിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. തുരുത്തി ബസാറിലെ സി എച്ച് അബ്ദുര്‍ റഹ്മാനാ(65)ണ് അറസ്റ്റിലായത്. തുരുത്തി മുഴക്കീലിലെ എം മറിയുമ്മ (50)ക്കാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന മറിയുമ്മയെ അബ്ദുര്‍ റഹ്മാന്‍ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. സ്ഥലത്തുനിന്നും മുങ്ങിയ പ്രതി കടയില്‍ പഴം വാങ്ങാനെത്തിയപ്പോള്‍ നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് പോലീസിന്റെ പിടിയിലായത്. മടക്കരയിലെ കെട്ടിടത്തിന്റെ മുകളില്‍ ഒളിച്ചുകഴിയുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ മറിയുമ്മ മംഗളൂരുവിലെ സ്വകാര്യ … Continue reading "ഭാര്യയെ ഉറക്കത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച വൃദ്ധന്‍ പിടിയില്‍"
കാസര്‍കോട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് മരിച്ചു. ആരിക്കാടി കടവത്തെ പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി നഫീസ ദമ്പതികളുടെ മകന്‍ എം കെ ബാബ (60) യാണ് മരിച്ചത്.ഇന്ന് രാവിലെ ആരിക്കാടി കടവത്ത് ജംഗ്ഷനിലാണ് അപകടമുണ്ടായത്. മഞ്ചേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ബസിനെ മറികടന്നെത്തി ബാബയെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: മറിയുമ്മ. മക്കള്‍: ഖദീജ, നിസാമുദ്ദീന്‍, സാബിത്ത്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ ഖാദര്‍, അബ്ദുല്ലക്കുഞ്ഞി, … Continue reading "മത്സ്യത്തൊഴിലാളി ബൈക്കിടിച്ച് മരിച്ചു"
കുണ്ടംകുഴി സ്‌കൂള്‍ പ്ലസ് ടൂ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ് ശരത്ത്.
കാസര്‍കോട്: ജനുവരി ഒന്നിന് നടന്ന വനിതാ മതിലിനിടെ പള്ളിക്കര ചേറ്റുകുണ്ടിലുണ്ടായ സംഘര്‍ഷ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബി ജെ പി പ്രവര്‍ത്തകരെ കൂടി ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് കൊളവയല്‍ സുനാമി കോളനിയിലെ കെ ഷൈജു (26), ചിത്താരി കടപ്പുറം സ്വദേശികളായ കെ വി ജ്യോതിഷ് കുമാര്‍ (46), കെ ശിവന്‍ (38), സി കെ വേണു (49), സി കെ സതീശന്‍ (38) എന്നിവരെയാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ … Continue reading "വനിതാ മതിലിനിടെ സംഘര്‍ഷം അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍"
കാസര്‍കോട്: ബീച്ചിലിരുന്ന് പരസ്യമദ്യപാനത്തിലേര്‍പെട്ട മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിക്കുകയായിരുന്ന മനു (21), മനേഷ് (22), അച്ചു (22) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇതില്‍ അച്ചു ഒരാഴ്ച മുമ്പ് മദ്യപിച്ച് പരാക്രമം കാട്ടിയതിന് പോലീസ് പിടിയിലാകുകയും താക്കീത് ചെയ്ത് വിടുകയും ചെയ്തിരുന്നു.  

LIVE NEWS - ONLINE

 • 1
  8 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  9 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  12 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  13 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  13 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  13 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  14 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  16 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  16 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം