Friday, January 18th, 2019
കാസര്‍കോട്: ശബരിമലയില്‍ അയ്യപ്പഭക്തരെ പോലീസ് ആക്രമിച്ചെന്നാരോപിച്ച് ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഹോസ്ദുര്‍ഗില്‍ സമരം ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പി ദാമോദരപ്പണിക്കര്‍, എസ്പി ഷാജി, എം ബല്‍രാജ്, ബാബു പുല്ലൂര്‍, ഗോവിന്ദന്‍ മടിക്കൈ, എച്ച്ആര്‍ ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ജില്ല പ്രസിഡന്റ് അഡ്വ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കാസര്‍കോട്ട് രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു.  
കാസര്‍കോട്: ബിസിനസ് ആവശ്യാര്‍ത്ഥം എഗ്രിമെന്റുണ്ടാക്കി പണം വാങ്ങിച്ച് തിരിച്ചുനല്‍കാതെ വഞ്ചിച്ചതിന് കോടതി നിര്‍ദേശപ്രകാരം പോലീസ് കേസെടുത്തു. ഉളിയത്തടുക്കയിലെ ഹസൈനാറിന്റെ മകന്‍ മുഹമ്മദ് അന്‍സാരിയുടെ പരാതിയില്‍ മട്ടന്നൂര്‍ ചാവശ്ശേരി വിജേഷിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. 2017 ജൂണ്‍ മാസത്തില്‍ ബിസിനസ് ആവശ്യാര്‍ത്ഥം എഗ്രിമെന്റുണ്ടാക്കി 50,000 രൂപ അന്‍സാരിയില്‍ നിന്നും വിജേഷ് വാങ്ങിച്ചിരുന്നു. ജൂലൈയില്‍ തിരിച്ചുനല്‍കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരിച്ചുകിട്ടാതിരുന്നതോടെയാണ് കോടതിയിലെത്തിയത്.
കാസര്‍കോട്: ബദിയടുക്ക മാന്യയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു. പുത്രു-ഭഗീരഥി എന്നിവരുടെ മകന്‍ അച്ച്യുതന്‍(35) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം അച്ചുതന്റെ അയല്‍വാസിയുടെ പണി നടന്നുകൊണ്ടിരുന്ന വീടിന്റെ മുകളില്‍ കയറിയപ്പോഴാണ് സ്ലാബ് തകര്‍ന്നു വീണത്. അച്ച്യുതിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മമത. മകള്‍: അമൃത.
കാസര്‍കോട്: ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തു. ബല്ലാകടപ്പുറം സ്വദേശികളായ മുഹമ്മദ് മിദ്ദാദ്(23), മുഷ്താക്(21) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. നീലേശ്വരം പുതിയവളപ്പില്‍ സ്വദേശി വിനോദ്(43), നീലേശ്വരം സ്വദേശി വിനീത്(34) എന്നിവരെ തലക്ക് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളാണിവര്‍. കേസില്‍ മറ്റ് രണ്ട് പേരെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരായ … Continue reading "ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍"
കൊച്ചി/കാസര്‍കോട്: വടക്കേക്കരയില്‍ ഫെയ്‌സ്ബുക് വഴി പ്രണയം നടിച്ചു വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കാസര്‍കോട് സ്വദേശി ദീപക് യാദവ്(22) അറസ്റ്റില്‍. പതിനെട്ടുകാരിക്ക് വിവാഹവാഗ്ദാനം നല്‍കി ഇയാള്‍ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി. സുഹൃത്തിനൊപ്പം പറവൂരിലെത്തിയ ദീപക് പെണ്‍കുട്ടിയുമായി അഴീക്കോട് ബീച്ചില്‍ പോകുകയും വാച്ച് സമ്മാനിക്കുകയും ചെയ്തു. ഓണ്‍ലെന്‍ വഴി എറണാകുളത്ത് ഹോട്ടല്‍ മുറി ബുക്ക് ചെയ്തു മറ്റൊരു ദിവസം എത്തിയെങ്കിലും സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ മുറി നല്‍കിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെക്കൂട്ടി കാസര്‍കോടിന് പോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് … Continue reading "വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിക്ക് പീഡനം; കാസര്‍കോട് സ്വദേശി അറസ്റ്റില്‍"
കാസര്‍കോട്: ഇച്ചിലംപാടി കൊടിയമ്മ സ്വദേശി ഇബ്രാഹിമിനെ കാര്‍ തടഞ്ഞുനിര്‍ത്തി ഇരുമ്പുവടി കൊണ്ടു തലക്കടിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടിയമ്മ സ്വദേശികളായ എ അഹമ്മദ് നൗഫല്‍(24), അബ്ദുല്‍ ലത്തീഫ്(24), ജാഫര്‍ സിദ്ദീഖ്(24), അബ്ദുല്ല ഫസല്‍(24), മുഹമ്മദ് ജലീല്‍(30) എന്നിവരെയാണ് കുമ്പള എസ്‌ഐ ടിവി അശോകനും സംഘവും പിടികൂടിയത്. ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കാസര്‍കോട്: മംഗല്‍പാടിയില്‍ വാനും ബൈക്കും കൂട്ടിയിടിച്ച് കാല്‍നടയാത്രക്കാരനും ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്. മംഗല്‍പാടി പഞ്ചായത്ത് ഓഫീസിന് എതിര്‍ വശത്തു വെച്ച് ഞായറാഴ്ച വൈകിട്ട് ഏഴു മണിയാടെ ഓംനി വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. റോഡ് മുറിച്ചു കടക്കുന്ന യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ വാന്‍ ബൈക്കിലിടിക്കുകയായിരുന്നു. കാല്‍നട യാത്രക്കാരന്‍ മംഗലാപുരം സ്വദേശി അലൈസീനും, ബൈക്ക് യാത്രക്കാരന്‍ മംഗല്‍പാടി പെരിങ്ങാടിയിലെ ലത്തീഫിനുമാണ് പരിക്കേറ്റത്. ഇവരെ ഗുരുതര പരിക്കുകളോടെ മംഗലൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്.

LIVE NEWS - ONLINE

 • 1
  2 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 2
  3 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 3
  3 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 4
  4 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 5
  4 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

 • 6
  4 hours ago

  കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

 • 7
  5 hours ago

  ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

 • 8
  5 hours ago

  കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല

 • 9
  5 hours ago

  കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല