Wednesday, September 19th, 2018

പോലീസ് പരിശോധന കണ്ട് കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പ്രതിയെ ചേവാറില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.

READ MORE
കാസര്‍കോട്: പടന്നയില്‍ വീട്ടുകാരില്ലാത്ത നേരം നോക്കി ഉദിനൂരില്‍ രണ്ട് വീടുകളില്‍ കവര്‍ച്ച. സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ഉദിനൂര്‍ ജുമാമസ്ജിദ് പരിസരത്തെ സി കെ മുനീറയുടെ വീടിന്റെ വാതിലുകള്‍ തകര്‍ത്ത് രണ്ട് മോതിരങ്ങളും ഒരു ലോക്കറ്റും ഉള്‍പ്പെടെ രണ്ട് പവന്‍ സ്വര്‍ണാഭരണങ്ങളും 32,000 രൂപയും കവര്‍ന്നു. രണ്ട് കിടപ്പുമുറികളുടെയും വാതിലുകള്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്.
കാഞ്ഞങ്ങാട്: സ്വകാര്യ ബസ് കണ്ടക്ടറെ നാലംഗ സംഘം ആക്രമിച്ചതായി പരാതി. പരിക്കേറ്റ കാലിച്ചാനടുക്കത്തെ കെ. യദുകൃഷ്ണ(27) നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പിലിക്കൈവയല്‍ റോഡില്‍വച്ചാണ് സംഭവം. ആക്രമണത്തില്‍ മൂന്നു പവന്‍ മാലയും കളക്ഷന്‍ തുകയായ പതിനായിരം രൂപയും നഷ്ടപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു. നീലേശ്വരം പോലീസ് കേസെടുത്തു.  
സ്വര്‍ണവും പണവും ആവശ്യപ്പെട്ട് വിജയയെ അണ്ണപ്പ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
കാസര്‍കോട്: വാഷുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. കൊളത്തൂര്‍ കരിച്ചേരിയിലെ മോഹനനെയാണ് 40 ലിറ്റര്‍ വാഷുമായി കാസര്‍കോട് എക്‌സൈസ് സംഘം പിടികൂടിയത്. സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെവി സുനീഷ് മോന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ ഉമ്മര്‍ കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍, പ്രജിത് കുമാര്‍ കെവി, ഡ്രൈവര്‍ മഹേഷ് പിവി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
മൃതദേഹം ഇന്ന് വൈകുന്നേരം ആറിന് ചെര്‍ക്കളം മുഹ്‌യിദ്ദീന്‍ മസ്ജിദില്‍ ഖബറടക്കും
കാസര്‍കോട്: രാജപുരത്ത് ആദിവാസിയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റു ചെയ്തു. രാജപുരം പാലംകല്ല് എലിക്കോട്ടുകയയിലെ കടവില്‍ ജോസിനെ(59) യാണ് പോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ ഒന്നര മാസം മുമ്പാണ് ജോസ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി മാതാവിനോട് കാര്യം പറഞ്ഞിരുന്നുവെങ്കിലും നേതാവിന്റെ ബന്ധുക്കള്‍ ഇടപെട്ട് പരാതി നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ വിവരം അധ്യാപകരറിയുകയായിരുന്നു. അധ്യാപകര്‍ ഇത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ചൈല്‍ഡ് … Continue reading "ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പീഡനം; നേതാവ് അറസ്റ്റില്‍"
കുമ്പള: വില്‍പനക്കായി സൂക്ഷിച്ച മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കയ്യാര്‍ മെര്‍ക്കളയില പ്രശാന്ത് സിസൂസയെ(32)യാണ് കുമ്പള എക്‌സൈസ് സംഘം പിടികൂടിയത്. വീടിനടുത്ത് ഒഴിഞ്ഞപറമ്പില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന 192 കുപ്പി കര്‍ണാടക നിര്‍മിത വിദേശമദ്യമാണ് പിടിച്ചെടുത്തത്.  

LIVE NEWS - ONLINE

 • 1
  2 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 2
  2 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 3
  2 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 4
  3 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 5
  3 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

 • 6
  3 hours ago

  അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

 • 7
  3 hours ago

  പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

 • 8
  3 hours ago

  റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

 • 9
  3 hours ago

  ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം