Monday, February 18th, 2019

കാസര്‍കോട്: വിവാഹ ബന്ധം വേര്‍പെടുത്തിയതിനു പിന്നാലെ നീലേശ്വരത്ത് വീട്ടില്‍ കയറി ഭീഷണിയെന്ന് പരാതി. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൈക്കടപ്പുറം അഴിത്തലയിലെ പി അക്ഷയയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അഴിത്തല സ്വദേശികളായ ഷാരോണ്‍, പദ്മജ, സജീവന്‍, അജി എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തിരിക്കുന്നത്.

READ MORE
കാസര്‍കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസമാണ് നെല്ലിക്കുന്ന് കസബ കടപ്പുറം സ്വദേശിനിയും പള്ളം റെയില്‍വേ മേല്‍പാലത്തിന് സമീപം താമസക്കാരിയുമായ വിജയശ്രീയുടെ സ്‌കൂട്ടര്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. പെട്രോളൊഴിച്ചാണ് സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചത്. തീപടര്‍ന്ന് വീടിനും കേടുപാട് സംഭവിച്ചിരുന്നു.
കുമ്പള: ബൈക്കില്‍ രഹസ്യഅറയുണ്ടാക്കി മദ്യം കടത്താന്‍ ശ്രമിച്ച പ്രതി ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ ആര്‍ഡി നഗറിലെ ഹരീഷിനെതിരെ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആര്‍ഡി നഗറില്‍ വെച്ചാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍, പ്രിവന്റീവ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് മദ്യക്കടത്ത് പിടികൂടിയത്. മൂന്നു ലിറ്റര്‍ ഗോവന്‍ നിര്‍മിത വിദേശമദ്യമാണ് ബൈക്കിന്റെ രഹസ്യഅറയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനക്കിടെയാണ് പ്രതി എക്‌സൈസ് സംഘത്തെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടത്.
കാസര്‍കോട്: ഹാഷിഷുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. നീര്‍ച്ചാലിലെ മുഹമ്മദ് മുസ്തഫ (25), ഉദയഗിരിയിലെ മുഹമ്മദ് ഷംസീര്‍ (32) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകിട്ട് അശ്വിനി നഗറില്‍ വെച്ചാണ് മുസ്തഫയുടെ ഹാഷിഷുമായി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും ഒരു ഗ്രാം ഹാഷിഷ് പോലീസ് കണ്ടെടുത്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് ഷംസീറിനെ പിടികൂടിയത്. ഹാഷിഷ് പുരട്ടിയ സിഗരറ്റ് വലിക്കുന്നതിനിടെ പോലീസ് പിടിയിലാവുകയായിരുന്നു.
കാസര്‍കോട്: മത്സ്യതൊഴിലാളിയുടെ വല സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. കീഴൂരിലെ മത്സ്യതൊഴിലാളിയായ റംപ്പണി റഷീദിന്റെ വലയാണ് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചത്. ചെമ്പരിക്ക ഒതോത്ത് കടപ്പുറത്താണ് സംഭവം. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് റഷീദ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വല നശിപ്പിച്ചതില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നാണ് ഇവരുടെ ആവശ്യം.  
കാസര്‍കോട്: കാഞ്ഞങ്ങാട് ടാങ്കര്‍ ലോറിയില്‍ നിന്നും ഡീസല്‍ ചോര്‍ന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് സേന സ്ഥലത്തെത്തി ചോര്‍ച്ചയടച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെ കാഞ്ഞങ്ങാട് നഗരത്തിലൂടെ പോവുകയായിരുന്ന ടാങ്കറില്‍ നിന്നുമാണ് ഡീസല്‍ ചോര്‍ന്നത്. മംഗലൂരുവില്‍ നിന്നും മാഹിയിലേക്ക് ഡീസലുമായി പോവുകയായിരുന്നു ടാങ്കറിലെ ഡീസലാണ് ചോര്‍ന്നത്. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് ഉടന്‍ വിവരം ഡ്രൈവറെ അറിയിച്ചത്. ഡ്രൈവര്‍ വണ്ടി ഹൊസ്ദുര്‍ഗ് എല്‍ വി ടെമ്പിളിന് സമീപത്ത് നിര്‍ത്തുകയും തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയുമായിരുന്നു. മാവുങ്കാലിനു സമീപം തീയണച്ച് അലാമിപ്പള്ളി … Continue reading "ടാങ്കര്‍ ലോറിയില്‍ നിന്നും ഡീസല്‍ ചോര്‍ന്നു"
ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.
കാസര്‍കോട്: ദേശീയപണിമുടക്ക് ദിവസം ട്രെയിന്‍ തടഞ്ഞ 150 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നൈ-മംഗലൂരു സൂപ്പര്‍ഫാസ്റ്റ് മെയില്‍ തടഞ്ഞ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഉള്‍പെടെ 150 ആളുകളുടെ പേരിലാണ് ആര്‍ പി എഫ് കേസെടുത്തത്. എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെവി കൃഷ്ണന്‍, സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് പി അപ്പുക്കുട്ടന്‍, സി ഐ ടി യു ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍, എച്ച് … Continue reading "പണിമുടക്ക് ദിവസം ട്രെയിന്‍ തടയല്‍; 150 പേര്‍ക്കെതിരെ കേസ്"

LIVE NEWS - ONLINE

 • 1
  4 hours ago

  മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

 • 2
  5 hours ago

  പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

 • 3
  6 hours ago

  പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

 • 4
  8 hours ago

  കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

 • 5
  20 hours ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 6
  23 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 7
  1 day ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 8
  1 day ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 9
  1 day ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും