Tuesday, November 13th, 2018
കാസര്‍കോട്: നാലാം ക്ലാസ് കാരിയെ പീഡപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ബിരിക്കുളത്തെ പെരിയില്‍ രാജനെ(55)യാണ് രാജപുരം പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പോക്‌സോ കേസ് ചുമത്തിയാണ് പോലീസ് അറസ്റ്റു ചെയ്തത്. മലയോരത്തെ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. കുട്ടി സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുകയും ശാരീരിക അസ്വസ്ഥതകള്‍ പ്രകടപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്തെ ആശാവര്‍ക്കറുടെ നിര്‍ദേശപ്രകാരം മാതാവിനോപ്പം ആശുപത്രില്‍ ചികിത്സ തേടിയെത്തി. കുട്ടിയെ കൗണ്‍സലിംഗ് നടത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി സംശയം തോന്നിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ജില്ലാ ആശുപത്രിയിലെ … Continue reading "നാലാംക്ലാസുകാരിക്ക് പീഡനം; മധ്യവയസ്‌കനെ അറസ്റ്റില്‍"
കരിവെള്ളൂര്‍ അറേബ്യന്‍ വാട്ടര്‍ പ്രൂഫ് സ്ഥാപന ഉടമയാണ്.
കാസര്‍കോട്: നീലേശ്വരം അഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഗാകയന്‍ അറസ്റ്റില്‍. നീലേശ്വരം ചിറപ്പുറം ആലിന്‍കീഴിലെ സി.കെ.സുബൈറിനെ(42) യാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് സിഐ പി നാരായണന്‍, എസ്‌ഐ എംവി ശ്രീദാസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ഗാനമേള ട്രൂപ്പുകളിലെ മാപ്പിളപ്പാട്ട് ഗായകനാണ് പ്രതി. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
കാസര്‍കോട്: ഓണ്‍ലൈന്‍ വഴി ഇലക്‌ട്രോണിക് സാധനങ്ങള്‍ വില്‍പന നടത്തുന്ന ഏജന്റാണെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കോഴിക്കോട് സ്വദേശികളെ കാസര്‍കോട് പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് തൊട്ടില്‍പാലം കാവിലംപാറ സ്വദേശികളായ പിവി ആദര്‍ശ്(21), ഇമാനുല്‍ ഫാരിസ്(21) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് ചക്കര ബസാറിലെ വ്യാപാരി ഷിഹാബിന്റെ പരാതിയിലാണ് കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ എഎസ്‌ഐ ഉണ്ണികൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ തോമസ്, ഓസ്റ്റിന്‍ തമ്ബി, … Continue reading "ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ; ലക്ഷങ്ങള്‍ തട്ടിയ രണ്ട്‌പേര്‍ അറസ്റ്റില്‍"
കാസര്‍കോട്: പിലിക്കോടില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. കൊടക്കാട് വേങ്ങാപ്പാറയിലെ പിലാങ്കു ശോഭനക്കാണ്(40) കാട്ടുപന്നിയുടെ കുത്തേറ്റത്. കൈക്കും വയറിനും പരിക്കേറ്റ ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിലിക്കോട് ആറാംവാര്‍ഡില്‍ പണിയെടുക്കുന്നതിനിടെ കുറ്റിക്കാട്ടില്‍ നിന്നും പാഞ്ഞെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
കാസര്‍കോട്: നീലേശ്വരത്ത് ഓട്ടോയില്‍ കടത്തുകയായിരുന്ന മുള്ളന്‍പന്നിയുമായി രണ്ടു പേര്‍ പിടിയില്‍. ബളാലിലെ കെ ബിനു(26), ജിപ്‌സണ്‍ ആന്റോ(36) എന്നിവരെയാണ് മരുതോം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ടി.കെ.ലോഹിതാക്ഷന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടിയത്. ശനിയാഴ്ച വൈകിട്ടു മരുതോംകുളത്താണ് ഇരുവരും പിടിയിലായത്. ഓട്ടോയില്‍ നിന്നു ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മുള്ളന്‍പന്നി ചത്തിരുന്നു. സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കുരുക്കില്‍പെട്ട നിലയിലാണ് തങ്ങള്‍ക്കു പന്നിയെ കിട്ടിയതെന്നു പിടിയിലായവര്‍ വനപാലകരോടു പറഞ്ഞു. വാഹനവും മുള്ളന്‍പന്നിയെയും കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കൊപ്പം കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സുധീര്‍ … Continue reading "മുള്ളന്‍പന്നിയുമായി രണ്ടു പേര്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  9 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  10 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  11 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  12 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  14 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  15 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  15 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  16 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  16 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി