കാസര്‍കോട്: ബസില്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ച സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു. ബംഗളൂരു മജെസ്റ്റിക് സ്വദേശിനി രേണുക(40)യെയാണ് റിമാന്‍ഡ് ചെയ്തത്. ഉദുമയിലെ പുഷ്പയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് പുഷ്പയുടെ മൂന്നരപ്പവന്റെ താലിമാല സ്ത്രീ പൊട്ടിച്ചെടുത്തത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ വീട്ടമ്മ ബഹളം വെക്കുകയും സ്ത്രീയെ മറ്റുള്ള യാത്രക്കാര്‍ പിടികൂടുകയുമായിരുന്നു. ഇവര്‍ക്കൊപ്പം രണ്ടു പേര് ഉണ്ടായിരുന്നതായും സംഘം ഓടിരക്ഷപ്പെടുകയായിരുന്നുവെന്നുമാണ് വിവരം … Continue reading "ബസില്‍ മാല പൊട്ടിക്കാന്‍ ശ്രമം; ബംഗലൂരു സ്വദേശിനി പിടിയില്‍"
കാസര്‍കോട്: ബസില്‍ വീട്ടമ്മയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തിലെ ഒരാള്‍ പിടിയിലായി. രണ്ടു സ്ത്രീകള്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് രാവിലെ കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് മാല മോഷണശ്രമം നടന്നത്. ഉദുമയിലെ പുഷ്പയുടെ മൂന്നരപ്പവന്റെ താലിമാലയാണ് അപഹരിക്കാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ വീട്ടമ്മ ബഹളം വെക്കുകയും മൂവര്‍ സംഘം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയും ഒരാള്‍ പിടിയിലാകുകയുമായിരുന്നു. പിടിയിലായആളെ പോലീസിലേല്പിക്കുകയായിരുന്നു. ഇവര്‍ നാടോടി സ്ത്രീകളാണെന്നാണ് സംശയിക്കുന്നത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു.
കാസര്‍കോട്: കുമ്പളയില്‍ കഞ്ചാവുമായി 53 കാരനെ എക്സൈസ് സംഘം പിടികൂടി. പൈവളിഗെ കളായിയിലെ മൊയ്തീന് കുഞ്ഞിയെ(53) യാണ് കുമ്പള റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വിവി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളില്‍ നിന്നും 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബാളിയൂരില്‍ നിന്ന് പത്വാടി പാലംവഴി ഉപ്പളയിലേക്ക് വരുന്ന റോഡ