Wednesday, September 19th, 2018

കാഞ്ഞങ്ങാട്‌: അലാമിപ്പളളി തെരുവത്ത്‌ താമസിക്കുന്ന അഞ്ച്‌ വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കുട്ടിയുടെ അമ്മയുടെ അമ്മാവന്‍ മാരുതി (45) ആണ്‌ പിടിയിലായത്‌. കര്‍ണാടകയില്‍ നിന്ന്‌ ഒരു വര്‍ഷം മുന്‍പ്‌ എത്തിയവരാണ്‌ പീഡനത്തിരയായ കുട്ടിയുടെ കുടുംബം. ഇവര്‍ മാരുതിയുടെ കുടുംബത്തിനൊപ്പമാണ്‌ താമസിച്ചിരുന്നത്‌. കഴിഞ്ഞ 17 ന്‌ പെണ്‍കുട്ടിയുടെ ചേച്ചിയും അമ്മയും അടുത്ത വീട്ടില്‍ ജോലിക്കായി പോയപ്പോഴാണ്‌ പീഡനം നടന്നത്‌. വീട്ടിലെത്തിയ അമ്മയാണ്‌ കുഞ്ഞിനെ പീഡിപ്പിക്കുന്നത്‌ കണ്ടത്‌. ബഹളം വച്ചപ്പോള്‍ അവരെയും ഭാര്യയെയും മര്‍ദിച്ച മാരുതി വിവരം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തി. 

READ MORE
കാസര്‍കോഡ് : ചെറുവത്തൂരില്‍ ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ചെറുവത്തൂര്‍ തൈക്കടപ്പുറം സ്വദേശി മിസ്ഹബ് ആണ് മരിച്ചത്.
കാസര്‍കോട് : സൗദി അറേബ്യയിലെ സ്വദേശിവത്കരണം കാസര്‍കോട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. രണ്ടായിരത്തോളം കാസര്‍കോട്ടുകാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. സൗദിയിലെ തൊഴില്‍ നിയമം കര്‍ക്കശമാക്കിയത് സാധാരണക്കാരായ ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് തിരിച്ചടിയാകും. സ്‌പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ഫ്രീ വിസയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പേരാണ് ഗള്‍ഫിലെ മറ്റ് രാജ്യങ്ങളില്‍ ഉള്ളത്. ഇവിടെ കൂടി തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുമോയെന്ന ഭീതിയും ജില്ലയില്‍ പടരുന്നുണ്ട്. സൗദിയില്‍ ജോലിചെയ്യുന്നവരില്‍ ഏറെയും ചെര്‍ക്കള, മഞ്ചേശ്വരം, ചിത്താരി, കാഞ്ഞങ്ങാട്, പടന്ന ഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
കാസര്‍കോട് : കൈക്കൂലി വാങ്ങിക്കുന്നതിനിടെ വൈദ്യുതി ബോര്‍ഡിലെ എന്‍ജിനീയറെ ലോകായുക്ത പിടികൂടി. സുള്ള്യയിലെ മെസ്‌കോം വിദ്യുച്ഛക്തി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ നാരായണ ബോവിയാണ് പിടിയിലായത്. നൂജിബാള്‍ത്തിലെ മലയാളി ഗ്രാമപഞ്ചായത്ത് അംഗം ജോസ് അഞ്ചേരിയി ല്‍ നിന്നു 3,500 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് എന്‍ജിനീയര്‍ പിടിയിലായത്. ജോസ് അഞ്ചേരി നിര്‍മിക്കുന്ന പുതിയ വീട്ടില്‍ ബള്‍ബ് കത്തിക്കുന്നതിന് മെസ്‌കോമിന്റെ താല്‍ക്കാലിക അനുമതിയോടെ സമീപത്തുള്ള പഴയ വീട്ടില്‍ നിന്നു ലൈന്‍ വലിച്ചിരുന്നു. എന്നാല്‍ ലൈന്‍ വലിച്ചത് അനധികൃതമാണെന്ന് പറഞ്ഞ് എന്‍ജിനീയര്‍ 40,000 … Continue reading "കൈക്കൂലി വാങ്ങിക്കുന്നതിനിടെ വൈദ്യുതി ബോര്‍ഡ് എന്‍ജിനീയര്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  10 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  11 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  12 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  15 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  16 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  17 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  17 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  19 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  19 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍