Saturday, February 23rd, 2019

കാസര്‍കോട്: കസ്റ്റഡിയില്‍ നിന്നു കടന്നുകളഞ്ഞ യുവാവിനെ വീണ്ടും പിടികൂടി. ബെല്‍ത്തങ്ങാടി ധര്‍മസ്ഥലം കണയാടി അഡിലു സ്വദേശി സതീഷ്(21) ആണ് പൊലീസിനെ വെട്ടിച്ചു കടന്നത്. ഇയാളുടെ ഭാര്യ മഞ്ജുശ്രീ(19) പൊള്ളലേറ്റു മരിച്ച കേസിലായിരുന്നു അറസ്റ്റ്. പോലീസ് കസ്റ്റഡിയില്‍ നിന്നു മുങ്ങി മൂന്നാം ദിവസമാണ് ഇയാള്‍ വീണ്ടും പിടിയിലായത്. മുന്നുമാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ഭര്‍ത്താവിന്റെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ട മഞ്ജുശ്രീയെ ജനുവരി 16ന് ആയിരുന്നു മംഗലാപുരം വെന്‍ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 21ന് യുവതി മരിച്ചു. മഞ്ജുശ്രീയുടെ മരണം … Continue reading "കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട യുവാവ് പിടിയില്‍"

READ MORE
കാസര്‍കോട്: പതിനൊന്നുകാരിയെ പണം നല്‍കാമെന്ന് പ്രലോഭിപ്പിച്ചു കൊണ്ടുപോയി ബലാത്സംഗംചെയ്ത രണ്ട് ആണ്‍കുട്ടികളെ പോലീസ് അറസ്റ്റുചെയ്തു. സുള്ള്യ കാട്ടിപ്പള്ളയിലെ പതിനെട്ടും പതിനേഴും വയസ്സുള്ള കുട്ടികളാണ് അറസ്റ്റിലായത്. കാട്ടിപ്പള്ള അജ്ജവാരയിലെ വിഷ്ണുനാഗരയിലാണ് സംഭവം. പോലീസ് ഇരുവരെയും അറസ്റ്റുചെയ്തു. പതിനെട്ടുകാരനെ ജുഡീഷ്യല്‍ കസ്റ്റഡിയിലും പതിനേഴുകാരനെ റിമാന്‍ഡ് ഹോമിലും വിട്ടു.  
കാസര്‍കോട്: ചികിത്സക്ക് കൊണ്ടുവന്ന അമ്മ മരിച്ചതിനെ തുടര്‍ന്ന് നിലവിളിച്ച ആദിവാസി സ്ത്രീയെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ മര്‍ദിച്ചു. പാണത്തൂര്‍ ചിറങ്കടവ് ബാപ്പുങ്കയം കോളനിയിലെ പള്ളത്തന്റെ ഭാര്യ നാരായണിക്കാണ് (45) പാണത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മര്‍ദനമേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മ വെള്ളച്ചി (70)യെയും കൂട്ടിയാണ് നാരായണി പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രിയിലെത്തിയത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇഞ്ചക്ഷനും ഗുളികയും നല്‍കി അല്‍പസമയത്തിനകം വെള്ളച്ചി മരിച്ചു. മരണ വിവരം ഡോക്ടര്‍ അറിയിച്ചയുടനെ ഉച്ചത്തില്‍ നിലവിളിച്ച നാരായണിയുടെ കവിളുകള്‍ പിടിച്ചമര്‍ത്തി വായ അടക്കാന്‍ ശ്രമിക്കുകയും … Continue reading "ആദിവാസി സ്ത്രിയെ ഡോക്ടര്‍ മര്‍ദിച്ചെന്ന്"
      കാസര്‍കോട്: സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും ഗൗരവമായിക്കാണണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍നടന്ന പരേഡില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കളക്ടര്‍ പി.എസ്.മുഹമ്മദ സഗീര്‍, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍റസാഖ്, കെ.കുഞ്ഞിരാമന്‍ (ഉദുമ), ഇ.ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള, സബ് കളക്ടര്‍ കെ.ജീവന്‍ ബാബു, എ.ഡി.എം. എച്ച്.ദിനേശന്‍, ബ്ലോക്ക് … Continue reading "അഴിമതി ചെറുക്കണം: മന്ത്രി ചെന്നിത്തല"
      കാസര്‍ക്കോട്: കാഞ്ഞങ്ങാട്ട് ചിറ്റാരിക്കാലില്‍ കുഴല്‍ക്കിണര്‍ ലോറി മറിഞ്ഞ് നാലു പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്ക്. മരിച്ചവരെല്ലാം തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ്. ചിറ്റാരിക്കാലിലെ കാറ്റാംകവലയിലെ ആലത്തടി കോളനിക്ക് സമീപമാണ് വൈകിട്ട് ആറരയ്ക്ക് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോട്: സിഐയെയും പോലീസുകാരെയും അക്രമിച്ച സംഭവത്തില്‍ മൂന്നുപേരെ കൂടി ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ആറങ്ങാടിയിലെ എന്‍ എം ഷാഫി (28),ബി.കെ ജംഷീര്‍ (19), അബ്ദുള്‍ ഷഫീഖ്(27) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ജംഷീര്‍ നബിദിന റാലിയില്‍ പട്ടാള വേഷം ധരിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരെയും കോടതി റിമാന്റ് ചെയ്തു.
കാസര്‍കോട്: കടന്നല്‍ കുത്തേറ്റ് രണ്ടു പേര്‍ക്ക് പരിക്ക്. തിമിരിയിലെ പത്മിനി, ദാമോദരന്‍ എന്നിവര്‍ക്കാണ് പര്ിക്കേറ്റത്. ഇന്നലെ വൈകിട്ടു തിമിരി സ്‌കൂളിനു സമീപത്തു നിന്നാണ് കുത്തേറ്റേത്. ഇവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട്: റെയില്‍വേ ടിക്കറ്റ് എക്‌സാമിനറുടെ ബാഗ് മോഷണം പോയി. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് എക്‌സാമിനര്‍ കെ.എം.കമലാക്ഷിയുടെ ബാഗാണ് മോഷ്ടിച്ചത്. ബാഗിലുണ്ടായിരുന്ന സാധനങ്ങളില്‍ അധികതുകക്ക് മുറിക്കുന്ന റസീറ്റുബുക്കും ഉള്‍പ്പെടും. അവര്‍ ജോലിചെയ്യുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററിനകത്താണ് ബാഗുവെച്ചിരുന്നത്. കമലാക്ഷിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം തുടങ്ങി.

LIVE NEWS - ONLINE

 • 1
  10 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  11 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  13 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  15 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  16 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  17 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  18 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  19 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  20 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം