Friday, July 19th, 2019

        നീലേശ്വരം: കേരള കാര്‍ഷിക സര്‍വകലാശാല മലബാര്‍ മാംഗോ ഫെസ്റ്റ് ‘മധുരം2014’ പടന്നക്കാട് കാര്‍ഷികകോളേജില്‍ തുടങ്ങി. കാര്‍ഷിക കോളേജ് കാമ്പസിലെ ഇരുപത്തഞ്ചോളം മാമ്പഴങ്ങളുടെ ശേഖരമാണ് മുഖ്യ ആകര്‍ഷണം. ഇതിന്റെ ഭാഗമായി കാര്‍ഷികപ്രദര്‍ശനം, അഗ്രോ കഌനിക്, നടീല്‍ വസ്തുക്കളുടെ വില്പന, മഹാ മാംഗോ ട്രോഫിക്കായുള്ള മാമ്പഴമത്സരം എന്നിവ നടന്നു. ഞായറാഴ്ച രാവിലെ കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എം.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഇന്നു രാവിലെമുതല്‍ മാമ്പഴങ്ങളുടെതുള്‍പ്പെടെയുള്ളപ്രദര്‍ശനം നടക്കും. പത്തമണിക്ക് ടിഷ്യൂ കള്‍ച്ചറിനെക്കുറിച്ച് നടക്കുന്ന കാര്‍ഷികസെമിനാറില്‍ … Continue reading "മാംഗോ ഫെസ്റ്റിന് തുടക്കം"

READ MORE
കാസര്‍കോട്: കഴിഞ്ഞദിവസം വൈകുന്നേരമുണ്ടായ ചുഴലിക്കാറ്റില്‍ മാങ്ങാട് ആര്യടുക്കത്തെ ബാര ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. പ്രദേശത്ത് വ്യാപകമായ കൃഷിനാശവുമുണ്ടായി. മരം വീണ് ആറു വീടുകള്‍ തകര്‍ന്നു. ആളപായമില്ല. ഒന്നാം ക്ലാസും സ്‌കൂള്‍ ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് പാറിയത്. സമീപത്തെ കെട്ടിടത്തിന്റെ ഓടുകളും കാറ്റില്‍ പാറി. സ്‌കൂളിലെ നാലു കമ്പ്യൂട്ടറുകളും ഓഫീസ് സാമഗ്രികളും മഴയില്‍ കുതിര്‍ന്ന് നശിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാനുള്ള യൂണിഫോം തുണികളും നശിച്ചു. സ്‌കൂള്‍ മുറ്റത്തെ ഔഷധത്തോട്ടത്തിനും നാശമുണ്ട്. മൊത്തം മൂന്നുലക്ഷം രൂപയുടെ … Continue reading "ചുഴലിക്കാറ്റില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു, വ്യാപകനാശം"
കാസര്‍കോട്:  പൈവളിഗെ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ നിന്ന് ബി.ജെ.പി. സ്ഥാനാര്‍ഥി പിന്‍മാറി. ബി.ജെ.പി. സ്ഥാനാര്‍ഥി സനന്ദകുമാറാണ് പിന്‍മാറിയത്. 22നാണ് തെരഞ്ഞെടുപ്പ്. ഇതോടെ സി.പി.എം.ബി.ജെ.പി. ധാരണ മറനീക്കി പുറത്തുവന്നുവെന്ന ആരോപണവുമായി മുസ്ലിംലീഗ് രംഗത്തെത്തി. നിലവില്‍ ലീഗിന്റെ കൈയിലാണ് ഈ വാര്‍ഡ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ.അന്തുഹാജി 36 വോട്ടിനാണു വിജയിച്ചിരുന്നത്. ബി.ജെ.പി. 123 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി ഇരുനൂറില്‍പ്പരം വോട്ടുകളും നേടിയിരുന്നു. അന്തുഹാജി അന്തരിച്ചതിനെത്തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് ബി.ജെ.പി.യുടെ മലക്കംമറിച്ചില്‍. ബി.ജെ.പി. അംഗം മണികണ്ഠറൈ പ്രസിഡന്റും … Continue reading "പൈവളിഗെ ഉപ തെരഞ്ഞെടുപ്പില്‍ നിന്ന് ബി.ജെ.പി. സ്ഥാനാര്‍ഥി പിന്‍മാറി"
കാസര്‍കോട്: കാസര്‍കോട് – മംഗലാപുരം ദേശീയ പാതയില്‍ എരിയാലില്‍ കാറും ഓട്ടോ റിക്ഷയും കൂട്ടിമുട്ടി ഇരു വാഹനങ്ങളിലെയും യാത്രക്കാരായ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 3.40 മണിയോടെയാണ് അപകടമുണ്ടായത്. കൂത്തുപറമ്പില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മാരുതി എ സ്റ്റാര്‍ കാറും എരിയാലില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍ 14 എല്‍ 1917 നമ്പര്‍ ഓട്ടോയുമാണ് കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. കൊല്‍ക്കത്ത സ്വദേശി അലിയുടെ ഭാര്യ ആബിദാജി (22), മകള്‍ അല്‍സിയ (രണ്ട്), കൂത്തുപറമ്പ് സ്വദേശി ബെന്നിയുടെ മകന്‍ … Continue reading "ദേശീയ പാതയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരുക്ക്"
കാസര്‍ഗോഡ്: ജില്ലയില്‍ നിലവിലുണ്ടായിരുന്ന മണല്‍ നിരോധനം നീക്കി. അംഗീകൃത ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്നോടിയായി അടുത്ത സപ്തംബര്‍ വരെ താല്‍ക്കാലികമായി ഇ-മണല്‍ സംവിധാനം വഴി മണല്‍ വിതരണം നടത്തും. ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സേ്റ്ററ്റ് എന്‍വയണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി യോഗത്തില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ പ്രത്യേകശ്രമഫലമായാണ് ഇമണല്‍ സമ്പ്രദായം തുടരാന്‍ തീരുമാനമായത്.
തൃക്കരിപ്പൂര്‍ : സിനിമയിലായാലും ജീവിതത്തിലായാലും കാക്കിയോടു പിണക്കമില്ലെന്ന് നടി സനൂഷ. ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടിപ്പൊലീസുകാരുടെ ജില്ലാ ക്യാമ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സനൂഷ. ചിട്ടയുള്ള ജീവിതത്തിന് അച്ചടക്കം അനിവാര്യമാണെന്നും കുട്ടിപ്പൊലീസുകാര്‍ക്ക് സനൂഷ ഉപദേശവും നല്‍കി. കുട്ടിപ്പൊലീസുകാരുടെയും പോലീസുകാരികളുടെയും ചോദ്യങ്ങള്‍ക്കും വിശിഷ്ടാതിഥികളുമായുള്ള അഭിമുഖത്തിലും സനൂഷ നര്‍മരസം കലര്‍ന്ന മറുപടി നല്‍കി. ഒടുവില്‍ പാട്ടും പാടിയാണ് സനുഷ ക്യാമ്പില്‍ നി്ന്നു മടങ്ങിയത്.
  കാസര്‍കോട്:   ട്രാക് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥി തീവണ്ടി തട്ടിമരിച്ചു. എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ ഒടയംചാല്‍ പാറക്കല്‍ വാരണാക്കുഴിയിലെ ജോസിന്റെ മകന്‍ അലക്‌സ്(22) ആണ് മരിച്ചത്. പോണ്ടിച്ചേരി പോള്‍സ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയാണ് അലക്‌സ്. ഇന്നു രാവിലെ 7.40ഓടെ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനു സമീപമായിരുന്നു അപകടം. സ്റ്റേഷനില്‍ ടിക്കറ്റ് ബുക്കു ചെയ്യാന്‍ എത്തിയതായിരുന്ന വിദ്യാര്‍ഥി ഫോണില്‍ സംസാരിച്ചു ട്രാക്ക് കടക്കുന്നതിനിടെ രാജധാനി എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.  
കാസര്‍കോട്: പോക്കറ്റടിച്ച് കോടികള്‍ സമ്പാദിച്ച കുപ്രസിദ്ധ പോക്കറ്റടി സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ റഫീഖ് എന്ന സ്വര്‍ണപ്പല്ലന്‍ റഫീഖ് (42), കൂത്തുപറമ്പ് സ്വദേശിയും കാഞ്ഞങ്ങാട് സൗത്തില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അഷ്‌റഫ് (29) എന്നിവരെയാണ് കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 30 ഓളം പോക്കറ്റടി കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പോക്കറ്റടിയിലൂടെ … Continue reading "പോക്കറ്റടിലൂടെ കോടികള്‍ സമ്പാദിച്ച സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  5 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 2
  7 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 3
  9 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 4
  10 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 5
  13 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 6
  14 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 7
  14 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 8
  14 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 9
  14 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം