Sunday, September 23rd, 2018

കൂത്തുപറമ്പ്: പന്ത്രണ്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങാട് മമ്മദ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെരളശ്ശേരി സ്വദേശിയും ലോറി ഡ്രൈവറുമായ ലാല്‍ എന്ന ഷൈജു(34)വിനെയാണ് സി ഐ കെ വി ബാബു, പോലീസ് ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, സുഭാഷ്, മജീദ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്ത് പ്രതിയെ കോടതി റിമാന്റ് ചെയ്തു.  കഴിഞ്ഞ ജൂലൈ 6നാണ് 12 കാരിയെ കോട്ടേഴസില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ … Continue reading "വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍"

READ MORE
കാഞ്ഞങ്ങാട്: ഐസ്‌ക്രീം പാര്‍ലറിന് തീ പിടിച്ച്  ഫ്രിഡ്ജുകളും ഫര്‍ണറുകളും കത്തിനശിച്ചു. ബസ്സ്റ്റാന്റ് പരിസരത്തെ ഐസ്ലാന്റ് പാര്‍ലറിലാണ് തീപിടുത്തമുണ്ടായത്. രാവിലെ അഞ്ചരമണിക്കാണ് തീപിടരുന്നത് കണ്ടത്. ഷട്ടറില്‍ നിന്ന് പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചത്. ആറ് ഫ്രിഡ്ജുകളും മൂന്ന് ചര്‍ണറുകളുമാണ് കത്തിനശിച്ചത്. മാവുങ്കാലിലെ കെ.വി ബാബുവിന്റെതാണ് കട. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് സംശയിക്കുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിവരം.
  സുള്ള്യ: ചെന്നകേശവ ക്ഷേത്രാചാരത്തിന്റെ ഭാഗമായി പയസ്വിനി പുഴയിലെ മീനുകള്‍ക്ക് അരി ഇടുന്ന ചടങ്ങിന് തുടക്കമായി. ചിങ്ങമാസത്തിലെ അമാവാസി നാളില്‍ തുടങ്ങുന്ന ചടങ്ങ് അടുത്ത വര്‍ഷം ജനുവരിയില്‍ ക്ഷേത്രത്തിലെ ഉല്‍സവം തീരുന്നതുവരെ മുടങ്ങാതെ തുടരും. ചെന്നകേശവ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷം പന്നബുഡു ഭഗവതി ക്ഷേത്രത്തില്‍ ദീപം തെളിയിച്ചു പ്രാര്‍ഥിച്ച ശേഷം ക്ഷേത്ര ഭാരവാഹികളും മറ്റു ബന്ധപ്പെട്ടവരും പയസ്വിനി പുഴക്കരയിലെത്തും. പുഴയോരത്ത് ഗംഗാപൂജ നടത്തി നിവേദ്യം തയാറാക്കും. പിന്നീട് എല്ലാവരും തീര്‍ഥസ്‌നാനം നടത്തി പ്രാര്‍ഥിച്ച ശേഷം അരി, … Continue reading "മീനുകള്‍ക്ക് അരി ഇടല്‍ ചടങ്ങിന് തുടക്കമായി"
കാസര്‍കോട്: മക്കളെ വിറ്റ കേസില്‍ മാതാവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാസര്‍കോട് കസബ കടപ്പുറത്തെ രതീഷിന്റെ ഭാര്യ പ്രേമക്കാണ് ജസ്റ്റിസ് എസ് എസ് സതീഷ് ചന്ദ്രന്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യവും നല്‍കാനും എല്ലാ ഞായറാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. പ്രേമയുടെ അറിവോടെ ഒന്നാം പ്രതിയായ ഭര്‍ത്താവ് രതീഷ് മക്കളെ വിറ്റുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനം … Continue reading "മക്കളെ വിറ്റ കേസ്; മാതാവിന് ജാമ്യം"
ഉദുമ: അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. കോട്ടിക്കുളത്തെ ഷംസീഫ് അഹമ്മദിന്റെ വീട്ടിലെ സിലിണ്ടറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടറില്‍നിന്ന് ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്ന് അടുപ്പില്‍നിന്ന് തീ പടരുകയായിരുന്നു. വീട്ടുകാര്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിക്കൂടി ബേക്കല്‍ പൊലീസിലും അഗ്‌നിശമന സേനാ വിഭാഗത്തിലും വിവരമറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടുനിന്നും കാസര്‍കോട്ടുനിന്നുമെത്തിയ അഗ്‌നിശമന രക്ഷാസേനയാണ് തീയണച്ചത്. സിലിണ്ടര്‍ പൊട്ടിത്തെറിക്കാത്തതിനാല്‍ ദുരന്തം ഒഴിവായി.
കാസര്‍കോട് : കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച സി പി എം നേതാവ് മരണപ്പെട്ടു. സി പി എം മുനിയൂര്‍ ബ്രാഞ്ച് സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ (48) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ബദിയഡുക്ക ടൗണില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാസര്‍കോട് : തൃക്കരിപ്പൂരില്‍ പ്രവാസി ബിസിനസുകാരനെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ മുഹമ്മദ് അസ്ഹര്‍, സഹോദരന്‍ ഷിയാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘം ഇവരെ ഉത്തര്‍പ്രദേശില്‍ നിന്നാണ് കസ്റ്റിഡിയിലെടുത്തത്. കേസില്‍ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കാസര്‍കോട: ജില്ലയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ അനധികൃതമായി ക്ലാസെടുക്കുന്ന ഗവ, എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ കണ്ടെത്താന്‍ വിജിലന്‍സ് പരിശോധന. കാഞ്ഞങ്ങാട് മൂന്നും കാസര്‍കോട് രണ്ടും ഗവ. സ്‌കൂള്‍ അധ്യാപകരെ കണ്ടെത്തി. കാസര്‍കോട്ടെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ എയ്ഡഡ് സ്‌കൂള്‍ പ്യൂണും ജോലി ചെയ്യുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തുകായായിരുന്നു.

LIVE NEWS - ONLINE

 • 1
  12 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  14 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  16 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  18 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  20 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  20 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  1 day ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി