Tuesday, November 13th, 2018

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ പ്രത്യേക റിപ്പോര്‍ട്ട് കൈമാറുമെന്ന് സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടെയും ക്ഷേമത്തിനായുളള നിയമസഭാ സമിതി ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ. പുല്ലൂര്‍പെരിയ കമ്മ്യൂണിറ്റി ഹാളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പരാതി സ്വീകരിച്ച് സിറ്റിംഗില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അന്തിമലിസ്റ്റ് രണ്ട് മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്ന് സമിതി നിര്‍ദ്ദേശം നല്‍കി. സമതിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ ഏകകണ്‌ഠേനമായി റിപ്പോര്‍ട്ട് ചെയ്യുമെന്നും ചെയര്‍മാന്‍ അറിയിച്ചു. കെ.കെ. ലതിക, കെ.എസ്. സലീഖ, സി. മോയിന്‍കുട്ടി, ടി. ഉബൈദുളള, മറ്റ് … Continue reading "എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കാന്‍ പ്രത്യേക റിപ്പോര്‍ട്ട് നല്‍കും"

READ MORE
കാസര്‍കോട്: കുപ്രസിദ്ധ ഗുണ്ടകളും റൗഡികളും ഉള്‍പ്പെടുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയാണ് കാപ്പാ നിയമം ഉപയോഗിക്കേണ്ടതെന്ന് കാപ്പാ നിയമ ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് വി. രാംകുമാര്‍. കാസര്‍ഗോഡ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുളള നിയമ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം ലംഘിക്കുന്നവര്‍ക്കെതിരെ പൊതുവേ ഉപയോഗിക്കേണ്ടതല്ല കാപ്പാ നിയമം. റൗഡികള്‍ക്കെതിരേ മൂന്ന് കേസുകളും കുപ്രസിദ്ധ ഗുണ്ടകള്‍ക്കെതിരെ രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കല്‍ നടപടിയെടുക്കാമെന്നും … Continue reading "കാപ്പാ നിയമം ഉപയോഗിക്കേണ്ടത് സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ: ജസ്റ്റിസ് രാംകുമാര്‍"
കാസര്‍കോട്: പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്നുളള വായ്പ കൃത്യമായി തിരിച്ചടക്കുന്നതിന് നിയമ നിര്‍മാണം നടത്തുമെന്ന് സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. കാസര്‍കോട് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകാരികളുമായുളള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രദേശങ്ങളില്‍ കടബാധ്യതകള്‍ എഴുതിത്തളളുമെന്ന പ്രതീക്ഷയില്‍ വായ്പ തിരിച്ചടക്കാതിരിക്കുന്ന പ്രവണതയുണ്ട്. ചില വ്യാജ സംഘടനകള്‍ തെറ്റായ പ്രചരണം നടത്തി വായപ എടുത്തവരെ കബളിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയമം കൊണ്ടു വരുന്നതെന്ന് മന്ത്രി പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത … Continue reading "വായ്പ തിരിച്ചടക്കുന്നതിന് നിയമം കൊണ്ടുവരും: മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍"
കാസര്‍കോട്: ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജില്ലക്ക് പുതുതായി 28 റോഡുകള്‍ കൂടി അനുവദിച്ചു. ഈ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 46 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 16 റോഡുകള്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജിന് കീഴിലാണ് അനുവദിച്ചിട്ടുളളത്. അനുവദിക്കപ്പെട്ട 28 റോഡുകളില്‍ 16ഓളം റോഡുകളുടെ ടെണ്ടറിംഗ് നടപടികള്‍ പൂര്‍ത്തിയായി. റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കാറഡുക്ക ബ്‌ളോക്ക് പഞ്ചായത്തില്‍ പള്ളത്തിങ്കാല്‍ചിച്ചക്കയം റോഡ്(322 ലക്ഷം),പടുപ്പ്കാവുങ്കാല്‍ റോഡ്(385 ലക്ഷം),നട്ടക്കല്‍ബടാര്‍ക്കേരി(51 … Continue reading "കാസര്‍കോടിന് പുതിയ റോഡുകള്‍"
കാസര്‍കോട്: ഭെല്‍ അധികൃതരുടെ തെറ്റായ നടപടികള്‍ക്കെതിരെ എസ്ടിയു നടത്തുന്ന സമരം പൊതുജന സമരമായി മാറ്റാന്‍ ലീഗ് നേതൃത്വം നല്‍കുമെന്നു മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പറഞ്ഞു. ബെദ്രഡുക്ക ഭെല്‍ ഫാക്ടറിക്ക് മുന്‍പില്‍ എസ്ടിയു നടത്തുന്ന സത്യഗ്ര സമരത്തിന്റെ ഒന്നാം ദിവസം സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലയുടെ വ്യാവസായിക മുന്നേറ്റത്തിനു കരുത്തു പകരുമെന്ന പ്രതീക്ഷയോടെ കേന്ദ്ര പൊതുമേഖലയ്ക്കു കൈമാറിയ കമ്പനിയില്‍ പുതിയ ഉല്‍പ്പന്നങ്ങളോ നിക്ഷേപങ്ങളോ സാങ്കേതിക വിദ്യയോ കൊണ്ടുവന്നിട്ടില്ല. ജീവനക്കാര്‍ക്ക് … Continue reading "എസ്ടിയു സമരം പൊതുജന സമരമായി മാറ്റും: എം.സി. ഖമറുദ്ദീന്‍"
കാസര്‍കോട്: മര്‍ദനത്തില്‍ പരിക്കേറ്റ എ.ബി.വി.പി കാസര്‍കോട് നഗര്‍ സെക്രട്ടറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗവ.കോളേജില്‍ രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായ ബദിയടുക്കയിലെ പ്രദീഷി(19)നാണ് മര്‍ദനമേറ്റത്.പരുക്കേറ്റ പ്രദീഷിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.എസ്.എഫ്. പ്രവര്‍ത്തകരായ ഉനൈസ്, മുഷിത്, നിസാം, ഹര്‍ഷാദ്, നവാസ്, അസീസ്, യാസര്‍ അറാഫത്ത്, നൈമു, കബീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്നും അക്രമികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും എ.ബി.വി.പി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
കാസര്‍കോട്: ക്ഷീര കര്‍ഷകരുടെ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഗ്രാമവികസന-ക്ഷീര വികസന വകുപ്പു മന്ത്രി കെ.സി.ജോസഫ്. ബേളൂര്‍ ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ക്ഷീരോല്‍പ്പാദനം വര്‍ദ്ധിച്ചുവരികയാണ്. ഇതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിന്റെ ഉപയോഗം കുറഞ്ഞു വെന്നും മന്ത്രി പറഞ്ഞു. ആറു ലക്ഷം ലിറ്റര്‍ പാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടു വന്നിരുന്നു. ഇന്നിത് രണ്ടു ലക്ഷം ലിറ്ററായി കുറഞ്ഞിട്ടുണ്ട്. 2014 ഓടെ പാല്‍, … Continue reading "ക്ഷീരകര്‍ഷക പെന്‍ഷന്‍ വര്‍ധന പരിഗണനയില്‍: മന്ത്രി കെ.സി.ജോസഫ്"
  മഞ്ചേശ്വരം: സദാചാര പോലീസ് ചമഞ്ഞ് കല്ല്യാണ വീട്ടില്‍ കയറി വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഒമ്പതുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി ഭരത് (26), ശ്രീജിത്ത് (25), അഭിഷേക് (24) എന്നിവരടക്കം ഒമ്പതു പേര്‍ക്കെതിരെയാണ് കേസ്. സഹപാഠിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മംഗലാപുരത്തു നിന്ന് കാസര്‍കോട് കോടിബയലില്‍ എത്തിയ വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. കാറിലും ബൈക്കിലുമായെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിനികളോട് തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ. തുടര്‍ന്ന് വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ … Continue reading "സദാചാര പോലീസ് വിവാഹ വീട്ടില്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി"

LIVE NEWS - ONLINE

 • 1
  12 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  13 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  14 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  14 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  17 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  18 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  18 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  18 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  19 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി