Tuesday, September 25th, 2018

കാസര്‍കോട്: ജില്ലയുടെ മലയോര മേഖലകളില്‍ കാട്ടുമൃഗ ശല്യം ഏറി വരുന്നു. ഇതു കാരണം മലയോല മേഖലയിലുള്ള വര്‍ ഭീതിയിലാണ്. കാട്ടുമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതു തടയാന്‍ വനാതിര്‍ത്തികളില്‍ കിടങ്ങ്, സൗരോര്‍ജ വേലികള്‍ മുതലായവ ഒരുക്കാന്‍ വനം വകുപ്പ് തയാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വന്യമൃഗ ശല്യത്തിനെതിരെ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി കര്‍മസമിതി രൂപീകരണ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി കൃഷി നശിപ്പിക്കുന്ന പന്നി, കുരങ്ങ് മുതലായ മൃഗങ്ങളെ വന്യജീവി സംരക്ഷണ പട്ടികയില്‍ നിന്ന് … Continue reading "വന്യമൃഗ ശല്യം; ഭീതിയോടെ നാട്ടുകാര്‍"

READ MORE
  കാസര്‍കോട്: അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ കാര്യക്ഷമമാക്കാന്‍ കെഎസ്ആര്‍ടിസി കാസര്‍കോട്-കണ്ണൂര്‍ ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചു. കാസര്‍കോട് ഡിപ്പോയില്‍നിന്നുള്ള കെഎസ്ആര്‍ടിസിയുടെ നാലു ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതുവഴി എട്ടു ട്രിപ്പുകളിലായി 904 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നിര്‍ത്തിയത്. അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം കാസര്‍കോട്-മംഗലാപുരം അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ കെഎസ്ആര്‍ടിസിയുടെ കുത്തകയാക്കിയതിനെതിരെ സ്വകാര്യബസ് ഉടമകള്‍ കോടതിയിലും ട്രൈബ്യുണലിലുമായി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ പാതയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആവശ്യത്തിനില്ലെന്നു വാദിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസി കാസര്‍കോട്-മംഗലാപുരം … Continue reading "കാസര്‍കോട്-കണ്ണൂര്‍ ടൗണ്‍ ടു ടൗണ്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചു"
കാസര്‍കോട്: സംസ്ഥാനത്തെ വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന് സമയം നീട്ടി നല്‍കിയിട്ടില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. രണ്ടാം തീയതി വരെയാണ് വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ സമയം നല്‍കിയത്. നിയമപരമായി സമയപരിധി നീട്ടി നല്‍കാന്‍ കഴിയില്ല. സംസ്ഥാനത്തെ വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് പരിശോധന ഉടന്‍ തുടങ്ങുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കാസര്‍ കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.  
ചെറുവത്തൂര്‍: ഉത്തര മലബാര്‍ ജലോല്‍സവം നാളെ തേജസ്വിനിയില്‍നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകരായ കെ.കുഞ്ഞിരാമന്‍ എംഎല്‍എ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ടി.വി. ഗോവിന്ദന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി, കെ.കെ. രാജേന്ദ്രന്‍, നാഗേഷ് തെരുവത്ത്, പി.കെ. ഫൈസല്‍, പി.രാമചന്ദ്രന്‍, കെ. ജതീന്ദ്രന്‍, ടി.വി. എന്നിവര്‍ അറിയിച്ചു. നാളെ ഉച്ചയ്ക്ക് രണ്ടിന് പി.കരുണാകരന്‍ എംപി ജലോല്‍സവം ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വള്ളംകളി മല്‍സരത്തിന്റെ ഫ്‌ളാഗ്ഓഫ് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് നിര്‍വഹിക്കും. … Continue reading "ഉത്തര മലബാര്‍ ജലോല്‍സവത്തിന് തുടക്കം"
കാസര്‍കോട്: ചന്ദ്രഗിരിപ്പാലത്തിന്റെ കൈവരികള്‍ അടിച്ചു തകര്‍ത്ത നിലയില്‍. കൈവരികള്‍ക്കിടയിലെ തൂണുകളില്‍ വിള്ളലുകളും വീണിട്ടുണ്ട്. കാല്‍നടയാത്രക്കാരാണ് ഇത് ആദ്യം ശ്രദ്ധിച്ചത്. ഇരുമ്പു ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്ത നിലയിലാണുള്ളത്. കാസര്‍കോട് നിന്നു കാഞ്ഞങ്ങാടു ഭാഗത്തേക്കു പോകവെ നടപ്പാതയുടെ വലതുഭാഗത്തു മധ്യഭാഗത്തിനടുത്താണ് മൂന്നുവരിയുള്ള കൈവരിയിലെ ഒരു കോണ്‍ക്രീറ്റ് ബീമാണ് അടര്‍ത്തിമാറ്റിയിട്ടുള്ളത്. ഇതിനു ചേര്‍ന്നു രണ്ടു തൂണുകളില്‍ വന്‍ വിള്ളലുകളാണ് വീണിരിക്കുന്നത്. നടപ്പാതയുടെ പലയിടങ്ങളിലും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുപോയ നിലയിലുണ്ട്. 23 വര്‍ഷത്തെ പഴക്കമാണ് പാലത്തിനുള്ളത്. ദിവസേന ആയിരത്തിലേറെ വാഹനങ്ങള്‍ പോകുന്ന പാലത്തിലൂടെ … Continue reading "ചന്ദ്രഗിരിപ്പാലത്തിന്റെ കൈവരികള്‍ തകര്‍ത്തു"
ചെറുവത്തൂര്‍ : അധ്യാപക പരിശീലനവും പ്രവൃത്തി പരിചയ മേളയും സംഘടിപ്പിച്ചു. ജില്ലാ ഡയറ്റ്, ചെറുവത്തൂര്‍ ഉപജില്ലാ പ്രവൃത്തിപരിചയ ക്ലബ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് ചെറുവത്തൂര്‍ ബിആര്‍സിയില്‍ അധ്യാപക പരിശീലനവും പ്രവൃത്തി പരിചയ മേളയും സംഘടിപ്പിച്ചത്. ഹരിതവിദ്യാലയം വിമലവിദ്യാലയം എന്ന ആശയമാണ് ഈ വര്‍ഷം വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നത്. പ്രവൃത്തിപരിചയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ലാസ് റൂം സാധ്യതകള്‍ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. കടലാസ് കൊണ്ടുള്ള പൂക്കള്‍ നിര്‍മാണം, ഓഫിസ് ഫയല്‍ നിര്‍മാണം, ഫാബ്രിക് പെയിന്റിങ് എന്നിവയില്‍ പരിശീലനം നല്‍കി.
കാഞ്ഞങ്ങാട്: കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് ചിത്താരി ചേറ്റുകുണ്ട് സ്വദേശികളായ യുവാക്കള്‍ മരിച്ചു. ബേക്കലില്‍ ജിംനേഷ്യം പരിശീലകനായ ഷെയ്ഖ് ഷാസ് (26), കപ്പല്‍ ജോലിക്കാരന്‍ ഷെയ്ഖ് അനീസ് (25) എന്നിവരാണു മരിച്ചത്. മേട്ടുപ്പാളയത്തു വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ ഇവര്‍ സഞ്ചരിച്ച വാഹനം മരത്തിലിടിച്ചു കൊക്കയിലേക്കു മറിയുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തും മറ്റേയാള്‍ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയുമാണു മരിച്ചത്.
കാഞ്ഞങ്ങാട് : ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച 16 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ലെസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതുടെ തീരുമാനം. നീലേശ്വരം, ചിറ്റാരിക്കാല്‍, കുന്നുംകൈ, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച 16 ബൈക്ക് യാത്രികര്‍ കുടുങ്ങിയത്. 31 വാഹനങ്ങളാണു പരിശോധനയില്‍ പിടികൂടിയത്. ഇവരില്‍നിന്ന് പിഴയായി 17,300 രൂപയും ഈടാക്കി. ഇതുകൂടാതെ അമിതഭാരം കയറ്റിവന്ന രണ്ടു ലോറികളും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു വാഹനം ഓടിച്ച രണ്ടുപേരെയും പിടികൂടിരയിട്ടുണ്ട്. … Continue reading "ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച 16 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും"

LIVE NEWS - ONLINE

 • 1
  8 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 2
  10 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 3
  11 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 4
  15 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 5
  15 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 6
  16 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 7
  17 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  17 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 9
  17 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു