Saturday, February 16th, 2019

      കാസര്‍കോട്: പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ ഉന്നമനത്തിനും അഴിമതിക്കെതിരെയും രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയും ഒന്നിക്കണമെന്ന് സി.കെ. ജാനു. ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തിരിക്കുന്നു എന്നു മാത്രമല്ല, എല്ലാവരും മാറ്റം ആഗ്രഹിക്കുന്നു. ഫോട്ടോ എടുത്ത് വോട്ട് വാങ്ങി പോയി ജനങ്ങളെ കബളിപ്പിക്കുന്ന രാഷ്ര്ടീയക്കാരാണ് ഇന്നുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് നടന്ന ആം ആദ്മി പാര്‍ട്ടി ലോകസഭാ കണ്‍വെന്‍ഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മനോഹര്‍ ഏറന്‍, ഫൈസല്‍ … Continue reading "അഴിമതിക്കെതിരെ ഒന്നിക്കണം: സി.കെ. ജാനു"

READ MORE
കാസര്‍കോട്: പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. കരുണാകരന്റെ വിജയത്തിനായി രംഗത്തിറങ്ങുമെന്ന് ഐഎന്‍എല്‍ നേതാക്കള്‍. സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിക്കുന്നതെന്നു ഭാരവാഹികളായ അസീസ് കടപ്പുറം, പി.എ. മുഹമ്മദ്കുഞ്ഞി, കെ.എസ്. ഫക്രുദ്ദീന്‍, മൊയ്തീന്‍കുഞ്ഞി കളനാട് എന്നിവര്‍ അറിയിച്ചു. മതനിരപേക്ഷത സംരക്ഷിക്കാനും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍നിന്ന് അകറ്റാനുള്ള നിലപാടിന്റെ ഭാഗമായാണ് ഐഎന്‍എല്‍ ഇടതുപക്ഷജനാധിപത്യ പ്രസ്ഥാനത്തിനു പിന്തുണ നല്‍കുന്നതെന്നും ഇവര്‍ അറിയിച്ചു.
കാസര്‍കോട്: യു.പി.എ സര്‍ക്കാര്‍, കോര്‍പ്പറേറ്റുകള്‍ക്കും രാജ്യവിരുദ്ധ ശക്തികള്‍ക്കുമാണ് നേട്ടമുണ്ടായതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. പുങ്ങംചാലില്‍ വി.കെ.കേളുനായര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ ഭരണം കൊണ്ട് സാധാരണക്കാര്‍ക്ക് യാതൊരു നേട്ടവുമുണ്ടായിട്ടില്ല. വിലക്കയറ്റവും ഭീരകവാദവുമാണ് നാടിന് ലഭിച്ചത്. എംപിമാരും മന്ത്രിമാരും അഴിമതി നടത്തി കിട്ടിയ കോടിക്കണക്കിന് രൂപ അവരുടെ അക്കൗണ്ടുകളില്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇവരുടെ സ്വിസ് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പണം സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കാന്‍ യുപിഎ സര്‍ക്കാരിന് നട്ടെല്ലുണ്ടായില്ല. ഒരു രാജ്യത്തെ … Continue reading "യു.പി.എ ഭരണത്തില്‍ വിലക്കയറ്റവും ഭീകരവാദവും"
കാസര്‍കോട്: പഴയപടി മൈക്കിലൂടെ പൊള്ളത്തരം വിളിച്ചു പറഞ്ഞു വോട്ടു നേടുന്ന സിപിഎം തന്ത്രം ഇനി വിലപ്പോവില്ലെന്നും കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തെ വികസന നേട്ടങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തിയാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി. കരുണാകരന്‍ എംപി വിയര്‍ക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം പാര്‍ലമമെന്റ് തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി. രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു.
കാസര്‍കോട്: പഞ്ചായത്ത് ഗോരക്ഷാ പദ്ധതിക്ക് തുടക്കമായി. കുളമ്പൂ രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെയും ക്ഷീര വികസന വകുപ്പിന്റെയും സഹകരണത്തോടെയുള്ള പദ്ധതിയുടെ ആറാം ഘട്ടമാണ് വീണ്ടുമാരംഭിച്ചത്. ഇന്നു ബീംബുങ്കാല്‍ പാടി പാല്‍ സംഭരണ കേന്ദ്രം, എരിഞ്ഞിലംകോട്, കൂപ്പ് അമ്പലം, പുലിക്കടവ് ജംഗ്ഷന്‍ എന്നിവിടങ്ങളിലും 15നു മുന്തന്റെ മൂല, ചാമുണ്ഡിക്കുന്ന്, വാതില്‍മാടി, ശിവപുരം ജംക്ഷന്‍, ഗാന്ധിപുരം, തുമ്പോടി, 16ന് ഓട്ടമല തട്ട്, ചെര്‍ണ്ണൂര്‍, ഓട്ടമല ജംക്ഷന്‍, അടുക്കം, അടുക്കം ജംക്ഷന്‍ എന്നിവിടങ്ങളിലും കുത്തിവയ്പ്് നടക്കും. പ്രതിരോധ കുത്തിവ യ്പ്പിനു വിധേയമായ കന്നുകാലികള്‍ക്ക് … Continue reading "ഗോരക്ഷാ പദ്ധതിക്ക് തുടക്കം"
കാസര്‍കോട് : ലോകക്കസഭാ തിരഞ്ഞെടുപ്പില്‍ സഥാനാര്‍ഥികളുടെ പ്രചാരണ ചെലവുകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതിന് ഫഌയിങ് സക്വാഡുകള്‍ രൂപീകരിച്ചു. ഒരു സീനിയര്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട്്, സീനിയര്‍ പൊലീസ് ഓഫിസര്‍, വിഡിയോഗ്രഫര്‍, രണ്ട് സായുധ പൊലീസുകാര്‍ എന്നിവരുള്‍പ്പെട്ടതാണ് സക്വാഡ്. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട ് താലൂക്കുകളില്‍ കാഞ്ഞങ്ങാട് ആര്‍ ഡി ഒ ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് വൈ എം സി സുകുമാരന്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ മഞ്ചേശ്വരം തഹസില്‍ദാര്‍ പി കെ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫഌയിങ് സക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. സക്കഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് … Continue reading "ലോകക്കസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന് ഫഌയിങ് സക്വാഡുകള്‍ രൂപീകരിച്ചു"
കാസര്‍കോട്: എയര്‍ കംപ്രസറില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ചെറുവത്തൂര്‍ സ്വദേശി മംഗലാപുരത്ത് അറസ്റ്റില്‍. ചെറുവത്തൂര്‍ സ്വദേശി ചേരിക്കുണ്ട് മുഹമ്മദ് കുഞ്ഞി(36) ആണ് മംഗലാപുരം വിമാനത്താവളത്തില്‍ പിടിയിലായത്. 30.60 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കഷണങ്ങളാക്കി കംപ്രസറില്‍ ഒളിപ്പിച്ചായിരുന്നു മുഹമ്മദ് കുഞ്ഞി വിദേശത്തു നിന്നും വന്നത്. ജറ്റ് എയര്‍വെയ്‌സിന്റെ വിമാനത്തില്‍ ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു മുഹമ്മദ് കുഞ്ഞി എത്തിയത്.
    കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ പരാജയം ഏറ്റുവാങ്ങുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. കാസര്‍കോട് അടക്കമുള്ള സീറ്റുകള്‍ ഇടതുപക്ഷത്തിന് ഇത്തവണ നഷ്ടമാവുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനബോധനയാത്രയുടെ ജില്ലാതല സമാപനസമ്മേളനം തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ സി.പി.എമ്മിന് ഒറ്റ സീറ്റും ലഭിക്കാന്‍പോകുന്നില്ല. തമിഴ്‌നാട്ടില്‍ സീറ്റ് നേടാമെന്നുറച്ച് ജയലളിതയുടെ പിന്നാലേ കൂടിയ ഇവര്‍ മറ്റുവഴി തേടുകയാണ്. രാജ്യത്ത് ഫാസിസവും തീവ്രവാദവും ഒരുപോലെ ആപത്കരമാണ്. കേരള മോഡല്‍ ഇന്ന് രാജ്യത്തിന് മാതൃകയാണ്. ഗുജറാത്ത് മോഡലെന്ന് … Continue reading "എല്‍ഡിഎഫ് വന്‍ പരാജയം ഏറ്റുവാങ്ങും : കുഞ്ഞാലിക്കുട്ടി"

LIVE NEWS - ONLINE

 • 1
  4 mins ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു

 • 2
  9 mins ago

  സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

 • 3
  12 mins ago

  സിമോണ ഹാലപ്പ് ഫൈനലില്‍

 • 4
  13 hours ago

  പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

 • 5
  14 hours ago

  വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

 • 6
  17 hours ago

  വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

 • 7
  19 hours ago

  പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

 • 8
  22 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 9
  22 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്