Monday, November 19th, 2018

കാസര്‍കോട് : ദേശീയപാതയില്‍ ബ്രിഡ്ജസ് വിഭാഗം സംരക്ഷണഭിത്തി കെട്ടിയത് സ്വകാര്യവ്യക്തിയുടെ ഭൂമിക്കാണെന്ന പരാതിയെതുടര്‍ന്ന് വിജിലന്‍സ് സംഘം പരിശോധന നടത്തി. തെക്കില്‍പാലത്തിനു സമീപമാണ് ദേശീയപാതയില്‍ മൂന്നുമാസം മുമ്പ് സംരക്ഷണഭിത്തി നിര്‍മിച്ചത്. ഇതിനുപുറമെ അമ്പട്ടയില്‍ അപകടമൊഴിവാക്കാനെന്നപേരില്‍ സംരക്ഷണഭിത്തികെട്ടിയ സ്ഥലവും വിജിലന്‍സ് പരിശോധിച്ചു. കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ വി.ഉണ്ണിക്കൃഷ്ണന്‍, എ.സ്.ഐ.മാരായ രാംദാസ്, വിശ്വനാഥന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ്, കൃഷ്ണന്‍, വിനോദ്, ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

READ MORE
കാഞ്ഞങ്ങാട്: രാജപുരം, ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പടന്നക്കാട് സ്വദേശി റിമാന്റില്‍. കുറുന്തൂര്‍ റോഡിലെ കെ.വി.സനലി(23)നെയാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. പാണത്തൂര്‍ ബാപ്പുങ്കയത്തെ ഉപ്പുകുന്നേല്‍ ചാക്കോയുടെ വീട്ടില്‍ നിന്നും അഞ്ചുലക്ഷം രൂപയും 12 പവന്‍ സ്വര്‍ണവും കവര്‍ന്ന കേസിലും പാണത്തൂര്‍ തോലംപുഴ ജോണി, കല്ലുവളപ്പ് സന്തോഷ് എന്നിവരുടെ വീട്ടുകളില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസിലും പ്രതിയാണ് സനലെന്ന് പോലീസ് അറിയിച്ചു.  
        കാസര്‍കോട്: അഞ്ചുവയസുകാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ചകേസില്‍ പ്രതിക്ക് പത്തുവര്‍ഷം തടവ്. കര്‍ണാടക ദാര്‍വാര്‍ സ്വദേശി മാരുതിയെയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്നു ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എം.ജെ. ശക്തിധരന്‍ നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 17 നാണ് അഞ്ചു വയസുകാരിയായ പേരക്കുട്ടിയെ മാരുതി പീഡിപ്പിച്ചത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുകയും കോടതിയില്‍ കുറ്റപത്രം … Continue reading "അഞ്ചുവയസുകാരിയെ പീഡിപ്പിച്ചകേസ് ; പ്രതിക്ക് പത്തുവര്‍ഷം തടവ്"
കാസര്‍കോട്: ഷിറിയ പുഴയിലെ മൂന്നു കടവുകളിലും അനധികൃത മണലൂറ്റ് വ്യാപകമെന്ന് പരാതി. ബില്ലോ പാസോ ഇല്ലാതെ ദിവസവും ടണ്‍ കണക്കിന് മണല്‍ കടത്തിക്കൊണ്ടു പോകുകയാണ്. തെങ്ങ്, കമുക്, വാഴ, നെല്ല് എന്നീ കൃഷികള്‍ നശിപ്പിച്ചാണ് അധികൃതര്‍ കടവുകളുണ്ടാക്കുന്നത്. മണലൂറ്റുകാര്‍ മദ്യപിച്ചു കുപ്പികള്‍ വീട്ടിലേക്ക് വലിച്ചെറിഞ്ഞും മറ്റും ശല്യമുണ്ടാക്കുന്നു. കഞ്ചാവ് ഉപയോഗവും വ്യാപകമാണ്.
കാസര്‍കോട് : ദേശീയ രാഷ്ട്രീയം പരിശോധിക്കുമ്പോള്‍ നാം ആശങ്കയിലാണെന്ന് മന്ത്രി കെ.എം. മുനീര്‍. സുരേന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ അവാര്‍ഡും ശെല്‍വരാജ് കയ്യൂര്‍ സ്മാരക ഫൊട്ടോഗ്രഫി അവാര്‍ഡും നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില സമയത്തു നേതൃത്വത്തിനു കീഴിലും ചിലപ്പോള്‍ നേതൃത്വമില്ലാതെയും ആളുകള്‍ സംഘടിക്കുന്നു. ഡല്‍ഹി പെണ്‍കുട്ടിക്കു നേരെ അക്രമമുണ്ടായപ്പോള്‍ നേതൃത്വമില്ലാതെ ആളുകള്‍ സംഘടിച്ചു. പ്രതിഷേധം തണുപ്പിക്കാന്‍ ആരെ വിളിക്കണമെന്നുപോലുമറിയാതെ സര്‍ക്കാര്‍ വിഷമിച്ചു. കാലഘട്ടത്തിനു മുമ്പിലുള്ള ഗൗരവമായ ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉത്തരം നല്‍കിയേ മതിയാകൂ. വക്രീകരിക്കപ്പെടുന്ന വാര്‍ത്തകളേക്കാള്‍ … Continue reading "ദേശീയ രാഷ്ട്രീയം ആശങ്കയില്‍ : മന്ത്രി മുനീര്‍"
കാസര്‍കോട്: ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ വാഹനത്തിന് കല്ലെറിഞ്ഞ് 25,000 രൂപയുടെ നഷ്ടം വരുത്തിയതിന് കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെ നായ•ാര്‍മൂലയില്‍വെച്ചാണ് കെ.എല്‍. 01 ബി.കെ. 6989 നമ്പര്‍ ടവേര വാഹനത്തിന് നേരെ കല്ലേറുണ്ടായത്. ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് സംഘങ്ങള്‍ തമ്മില്‍ നായ•ാര്‍ മൂലയില്‍ വെച്ച് സംഘട്ടനമുണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴായിരുന്നു വാഹനത്തിന് നേരെ കല്ലേറുണ്ടായത്.
കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 45 ലീറ്റര്‍ സ്പിരിറ്റുമായി യുവാവ് അറസ്റ്റില്‍. എന്‍മകജെയിലെ അനില്‍ ഡിസൂസ (25) യെയാണ് ബദിയടുക്ക റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ എം. ശ്രീധരനും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് എന്‍മകജെയിലായിരുന്നു അറസ്റ്റ്. ബൈക്കിന്റെ പിറക് സീറ്റില്‍ ചാക്കുകൊണ്ടു പൊതിഞ്ഞ നിലയില്‍ രണ്ടു കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റ് നേര്‍പ്പിച്ചു ചാരായമാക്കി വില്‍പ്പന നടത്തുകയായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  
  കാസര്‍കോട്: സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കുമെന്നു സി പിഎം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍. ജില്ലാ ഹോള്‍സെയില്‍ കോ-ഓപ്പറേറ്റീവ് സ്‌റ്റോഴ്‌സ് രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്‍സ്യൂമര്‍ഫെഡില്‍ കേരളം അങ്ങോളമിങ്ങോളം വിജിലന്‍സ് അന്വേഷണവും മിന്നല്‍പരിശോധനയും നടത്താന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടി. സഹകരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കുന്ന ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ജീവനക്കാരനെ പോലെയാണ് പെരുമാറുന്നത്. സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കാന്‍ പ്രവര്‍ത്തിക്കുന്ന വൈതാളികരുടെ പ്രവര്‍ത്തനവും ഇവിടം കേന്ദ്രീകരിച്ചാണ്. വകുപ്പു … Continue reading "സഹകരണ മേഖലയെ തകര്‍ക്കാനുളള നീക്കം തടയും : പിണറായി"

LIVE NEWS - ONLINE

 • 1
  1 hour ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 2
  4 hours ago

  ശബരിമല കത്തിക്കരുത്

 • 3
  5 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 4
  5 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 5
  5 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 6
  7 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 7
  7 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

 • 8
  7 hours ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

 • 9
  7 hours ago

  ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള