Sunday, April 21st, 2019
കാസര്‍കോട്: കുടുംബത്തോടൊപ്പം വിനോദ യാത്ര പുറപ്പെട്ട കാസര്‍കോട് സ്വദേശിക്ക് മൈസൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. പൗരപ്രമുഖനും ചൂരി മീപ്പുഗിരി രിഫാഇ മസ്ജിദ് പ്രസിഡണ്ടുമായിരുന്ന ഹമീദ് ഹാജി (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഹമീദ് ഹാജി കുടുംബസമേതം മൈസൂരിലേക്ക് വിനോദ യാത്ര പുറപ്പെട്ടത്. അവിടെ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹമീദ് ഹാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രിയോടെയാണ് മരണം സംഭവിച്ചത്.  
കാഞ്ഞങ്ങാട്: കോടതിയില്‍ കഞ്ചാവ് കേസിലെ പ്രതി കാരാട്ട് നൗഷാദിന്റെ പരാക്രമം. ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും തലയിടിക്കുകയും ചെയ്ത പ്രതിക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യിലാണ് സംഭവം. കവര്‍ച്ച, കഞ്ചാവ് കടത്ത്, അക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് കാരാട്ട് നൗഷാദ്.
കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സമീപത്തെ പ്രസ് ക്ലബിനോട് ചേര്‍ന്നുള്ള കാടുമൂടിയ പ്രദേശത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ ജോലിക്കാരനായിരുന്ന സുള്ള്യ സ്വദേശി രാമകൃഷ്ണനാണ് (55)മരിച്ചത്. 10 ദിവസം മുമ്പ് വീടുവിട്ടു പോയതാണെന്നും ഇയാളെ കുറിച്ച് പിന്നീട് വിവരമൊന്നുമില്ലെന്നായിരുന്നു ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടായിരുന്നു. മരിച്ചയാളുടെ വസ്ത്രങ്ങളും മറ്റും കണ്ടാണ് മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.  
കാസര്‍കോട്: കുണ്ടംകുഴി സുമംഗലി ജ്വല്ലറി കവര്‍ച്ചാ കേസില്‍ രണ്ടു വര്‍ഷത്തിനു ശേഷം അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ്് ചെയ്തു. രാജസ്ഥാന്‍ ഗദര്ചൗക്ക് സ്വദേശി യാദിറാം രാംലാലിനെയാണ് കാസര്‍കോട് സബ് ജയിലിലടച്ചത്. 2016 ഒക്ടോബര്‍ നാലിന് പുലര്‍ച്ചെയായിരുന്നു സുമംഗലി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഗദര്ചൗക്ക് രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളിലെ കവര്‍ച്ചക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് രാജസ്ഥാന്‍ ജയിലില്‍ കഴിയവേ ഒരു ദിവസത്തെ ചോദ്യംചെയ്യലിനായാണ് കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വാങ്ങിയത്. കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് കാസര്‍കോട് കോടതി ആവശ്യപ്പെട്ടതനുസരിച്ച് രാജസ്ഥാന്‍ പോലീസാണ് … Continue reading "കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ച; അറസ്റ്റിലായ പ്രതിയെ ജയിലിലടച്ചു"
നീലേശ്വരം: ബസ് യാത്രക്കിടെ 13 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പോലീസന്റെ പിടിയില്‍. മടിക്കൈ മലപ്പച്ചേരി മൂന്നു റോഡിലെ ബി ബാലകൃഷ്ണനെ(57)യാണ് നീലേശ്വരം എസ് ഐ എം വി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ മടിക്കൈ മലപ്പച്ചേരിയിലേക്കുള്ള ബസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കാസര്‍കോട്: രാജപുരത്ത് രേഖകളില്ലാതെ കരിങ്കല്ല് കടത്തുകയായിരുന്ന മൂന്ന് ടിപ്പര്‍ ലോറികള്‍ പിടിയിലായി. വെളളരിക്കുണ്ട് താലൂക്ക് റവന്യു വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ജിജിത്ത് എം രാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒടയംചാല്‍ വെള്ളരിക്കുണ്ട് റോഡില്‍ വെച്ച് മൂന്ന് ലോറികള്‍ പിടികൂടിയത്. ഏഴാം മൈലിലെ മുല്ലശ്ശേരി ക്രഷര്‍, കരിന്തളത്തെ മലബാര്‍ ക്രഷര്‍, കോട്ടപ്പാറ മെറ്റല്‍സ് എന്നിവിടങ്ങളില്‍ നിന്നുമാണ് രേഖകളില്ലാതെ കരിങ്കല്ല് കടത്താന്‍ ശ്രമിച്ചത്. ജിയോളജി വകുപ്പിന്റെ അനുമതിയോടു കൂടി ഓണ്‍ലൈന്‍ ബില്ലുകള്‍ ലോറിയിലുണ്ടായിരുന്നില്ല. പിടിച്ചെടുത്ത ലോറികള്‍ തട്ടുമ്മലിലെ ബേളൂര്‍ വില്ലേജ് … Continue reading "കരിങ്കല്ല് കടത്ത്; 3 ലോറികള്‍ പിടിയില്‍"
സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

LIVE NEWS - ONLINE

 • 1
  10 hours ago

  സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

 • 2
  11 hours ago

  തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 3
  13 hours ago

  കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

 • 4
  14 hours ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 5
  18 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 6
  18 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 7
  19 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 8
  19 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 9
  19 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു