Saturday, April 20th, 2019
കാസര്‍കോട്: ജില്ലയിലെ കള്ളുഷാപ്പുകളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. വിഷു, തെരഞ്ഞെടുപ്പ് എന്നിവയുടെ മുന്നോടിയായാണ് റെയ്ഡ് നടത്തിയത്. റേയ്ഡില്‍ ഷാപ്പുകളില്‍ നിന്നും പിടികൂടിയ കള്ളിന്റെ സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചു. വിഷു, തെരഞ്ഞെടുപ്പ് എന്നിവ മറയാക്കി ഷാപ്പുകള്‍ വഴി വ്യാജ കള്ളുകള്‍ വില്‍പ്പന നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനക്കയച്ച കള്ളില്‍ കൃത്രിമമുള്ളതായി കണ്ടെത്തിയാല്‍ ഷാപ്പുടമക്കെതിരെ കേസെടുത്ത് കര്‍ശന നടപടി കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു.  
കാസര്‍കോട്: ചെര്‍ക്കളയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും എട്ട് ടയറുകള്‍ മോഷണം പോയി. ചെര്‍ക്കളയില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന 16 ടയറുള്ള ലോറിയില്‍ നിന്നാണ് എട്ട് ടയറുകള്‍ മോഷണം പോയത്. ടയറുകള്‍ ഊരിമാറ്റിയശേഷം കല്ലുകള്‍ വെച്ച നിലയിലായിരുന്നു. ഇന്നലെ രാവിലെ എത്തിയപ്പോഴാണ് ടയര്‍ മോഷണം പോയ വിവരം ശ്രദ്ധയില്‍പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മോഷണം പോയതെല്ലാം പുത്തന്‍ ടയറുകളാണ്.
നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. ഇത് തൃപ്തികരമല്ലെന്നാണ് കുടുംബങ്ങളുടെ ആരോപണം.
കാസര്‍കോട്: പ്രമാദമായ മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. ഇത് മൂന്നാം തവണയാണ് വിധി പറയുന്നത് മാറ്റി വെക്കുന്നത്. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് വിധി പറയുന്നത് ഈമാസം 22ലേക്ക് മാറ്റിയത്. കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ പൂര്‍ത്തിയായി ആദ്യം ഫെബ്രുവരി 26ന് വിധി പറയാനിരിക്കുകയും പിന്നീട് ഇത് മാര്‍ച്ച് 14ലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് 14ന് പരിഗണിച്ചപ്പോള്‍ ഏപ്രില്‍ ഒന്നിന് വിധി പറയാന്‍ മാറ്റിവെച്ചു. 2013 ജൂലൈ ഏഴിന് രാവിലെ 11.30 … Continue reading "സാബിത്ത് വധം: വിധി പറയുന്നത് മൂന്നാമതും മാറ്റി"
ബസില്‍ ഉടമസ്ഥനില്ലാതെ 48 കുപ്പി മദ്യവും
ഉപ്പള: ആയുധങ്ങളുമായി കാറില്‍ കറങ്ങിയതിന് അറസ്റ്റിലായ യുവാക്കള്‍ക്ക് സഞ്ചരിക്കാന്‍ കാര്‍ നല്‍കിയയാളെ പോലീസ് അറസ്റ്റു ചെയ്തു. ഉപ്പള സ്വദേശി റഊഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഉപ്പള കൈക്കമ്പയില്‍ വെച്ച് 17 കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ വടിവാളുള്‍പ്പെടെയുള്ള ആയുധങ്ങളുമായി പോലീസിന്റെ പിടിയിലായത്. ഉപ്പള ടൗണില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തൗസീഫ് (19), വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ 17 കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തില്‍ 10 ഓളം പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.

LIVE NEWS - ONLINE

 • 1
  2 hours ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 2
  4 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 3
  4 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 4
  5 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 5
  5 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 6
  5 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

 • 7
  5 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍

 • 8
  6 hours ago

  പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

 • 9
  6 hours ago

  ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും