Wednesday, January 23rd, 2019

ആറളം: കീഴ്പ്പള്ളി വട്ടപ്പറമ്പില്‍ വീണ്ടും കാട്ടാനയുടെ വിളയാട്ടം. ടാപ്പിംഗ് തൊഴിലാളികളെ കാട്ടാന ഓടിച്ചു. തെങ്ങും വാഴയും റബ്ബറും ഉള്‍പ്പെടെ വ്യാപകമായി കൃഷി നശിപ്പിച്ചു. പനക്കപ്പതാലി ഷിന്റോ, അന്ത്യനാട് ജെയിംസ് എന്നിവരെയാണ് ടാപ്പിംഗ് ചെയ്യുന്നതിനിടെ കാട്ടാന ഓടിച്ചത്. മാത്യു എന്നയാളുടെ 60 വാഴയാണ് കാട്ടാന നശിപ്പിച്ചത്. ഒരാഴ്ച മുമ്പ് ഇവിടെ കാട്ടാനയിറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. ആറളം ഫാമിലെ പുനരധിവാസ മേഖലയില്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ആദിവാസികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചതോടെ വന്‍ പ്രതിഷേധം നാട്ടുകാരില്‍ നിന്നും ഉയര്‍ന്നിരുന്നു. … Continue reading "കീഴ്പ്പള്ളിയില്‍ കാട്ടാന ഇറങ്ങി; ടാപ്പിംഗ് തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടു"

READ MORE
കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ സെന്ററിലെ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി വിഗ്ഗ് വിതരണം 22ന് നടത്തുമെന്ന് കേരളാ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. മൊകേരി രാജീവ്ഗാന്ധി ഹയര്‍സെക്കന്ററി സ്‌കൂള്‍, കൂത്തുപറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, ശിവപുരം ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവരുമായി സഹകരിച്ചാണ് കേശദാന പരിപാടി നടത്തിയത്. ശനിയാഴ്ച വൈകീട്ട് 4മണിക്ക് കൂത്തുപറമ്പ് മാറോളി ഘട്ടില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് മലബാര്‍ കാന്‍സര്‍ സെന്ററിലെ നിര്‍ധനരായ രോഗകള്‍ക്ക്് വിഗ്ഗ് നല്‍കും. എം സി സി, സാന്ത്വന പരിചരണ രാഷ്ട്രീയ-സാമൂഹ്യരംഗത്തെ … Continue reading "കാന്‍സര്‍ രോഗികള്‍ക്ക് 22ന് വിഗ്ഗ് വിതരണം ചെയ്യുമെന്ന് കേരള ഫൗണ്ടേഷന്‍"
തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാനെന്ന പേരില്‍ നടക്കുന്ന കേശദാന പരിപാടികള്‍ തട്ടിപ്പാണെന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു. ‘മലബാര്‍ കാന്‍സര്‍ സെന്ററിലെ രോഗികള്‍ക്ക് എന്ന പേരില്‍ കേശദാനത്തിനായി ക്യാമ്പുകളും കാമ്പയിനുകളും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ തലമുടി സ്വീകരിക്കാനുള്ള സംവിധാനം ഇല്ലെന്നും മലബാര്‍ കാന്‍സര്‍ സെന്റര്‍ കേശദാന പരിപാടികള്‍ ഒന്നും തന്നെ നടത്തുന്നില്ലെന്നും മേല്‍ പറഞ്ഞ കാമ്പയിനുകള്‍ക്ക് മലബാര്‍ കാന്‍സര്‍ സെന്ററിന് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അറിയിച്ചുകൊള്ളുന്നു’ എന്നാണ് … Continue reading "വിഗ്ഗ് നിര്‍മിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: മലബാര്‍ കാന്‍സര്‍ സെന്റര്‍"
അനുമോള്‍ ജോയ്‌ കണ്ണൂര്‍: ഹലോ….. സാര്‍ ഇത് എസ് ബി ഐയില്‍ നിന്നാണ് എന്ന് പറഞ്ഞുള്ള മൊബൈല്‍ ഫോണിലൂടെയുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് ഇപ്പോഴും തുടരുകയാണ്. ജനങ്ങളെ ബോധവാന്മാരാക്കിക്കൊണ്ട് പോലീസ് ഇടക്കിടെ ക്ലാസുകളും മറ്റും നടത്തുന്നുണ്ടെങ്കിലും ഇത്തരക്കാരുടെ ചതിയില്‍ പെടുന്നവര്‍ ഇപ്പോഴുമുണ്ട്. ഹിന്ദിയില്‍ വരുന്ന ഫോണ്‍ കോളുകള്‍ അധികവും സാധാരണക്കാരായ ജനങ്ങള്‍ക്ക് മനസിലാവില്ലെങ്കിലും എസ് ബി ഐ എന്നൊക്കെ പറയുമ്പോള്‍ അവര്‍ തെറ്റിദ്ധരിക്കും. ഇത് ബാങ്കില്‍ നിന്നാണ് വിളക്കുന്നതെന്ന് ഹിന്ദിയില്‍ മാത്രമല്ല മറ്റ് ഭാഷകളിലും ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്ന് … Continue reading "ഹലോ… സാര്‍ എസ് ബി ഐയില്‍ നിന്നാണ്…"
കണ്ണൂര്‍: ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള നിശാപാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന യുവതികള്‍ നിരീക്ഷണത്തില്‍. കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങൡ താമസിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നും സിന്തെറ്റിക്, ന്യൂജെന്‍ ലഹരിമരുന്നുകള്‍ കടത്തിക്കൊണ്ടുവരുന്നതായി സംശയമുള്ള നിരവധി പേരുടെ പട്ടിക പോലീസ് തയ്യാറാക്കിക്കഴിഞ്ഞു. ഇവരില്‍ മുപ്പതോളം പേര്‍ യുവതികളാണ്. ഇവരെ ഷാഡോ പോലീസ് നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞദിവസം അറസ്റ്റിലായ സീരിയല്‍ നടി അശ്വതിബാബുവിനെ നടിയുടെ സംഘത്തില്‍പെട്ട യുവാക്കളെ ഉപയോഗിച്ചാണ് ഷാഡോ പോലീസ് വലയിലാക്കിയത്. എന്നാല്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതിന് വ്യക്തമായ തെളിവുകള്‍ കിട്ടിയിരുന്നില്ല. ചില … Continue reading "സുന്ദരികളുടെ ഫോട്ടോകള്‍ ‘ഇത് മതിയോ’"
വാരം ജനതാ ടാക്കീസിനടുത്ത് ഇന്ന് കാലത്താണ് സംഭവം.
പരിപാടി സംഘടിപ്പിച്ചത് സ്‌കൂളുകളിലെ എന്‍ എസ് എസ് യൂനിറ്റുകള്‍
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ റെയിഡില്‍ തളിപ്പറമ്പിലെ വിവിധ ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. ദേശീയപാതയോരത്തെ ഹോട്ടല്‍ ബദരിയ പ്ലാസ, ഹോട്ടല്‍ മജ്‌ലിസ് , റോയല്‍ പ്ലാസ എന്നിവിടങ്ങളില്‍ നിന്നാണ് ചിക്കന്‍, ഇടിയപ്പം, പൊറോട്ട, ചപ്പാത്തി, വെള്ളത്തില്‍ കുതിര്‍ത്തിയിട്ട പഴയ ചോറ് എന്നിവ ഉള്‍പ്പെടെ വലിയ തോതില്‍ പഴയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി.ബൈജുവിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ഒന്‍പത് സ്ഥലങ്ങളിലാണ് റെയിഡ് നടത്തിയത്. ബേക്കറികളിലും ഉല്‍പ്പാദന … Continue reading "തളിപ്പറമ്പിലെ ഹോട്ടലുകളില്‍ നിന്നും ആരോഗ്യ വകുപ്പ് പഴകിയ ഭക്ഷണം പിടികൂടി"

LIVE NEWS - ONLINE

 • 1
  5 hours ago

  ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

 • 2
  7 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 3
  10 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 4
  11 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 5
  11 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 6
  13 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 7
  14 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 8
  14 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 9
  15 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍