Sunday, September 23rd, 2018

തളിപ്പറമ്പ് : പറശ്ശിനിക്കടവ് നണിശ്ശേരി ഭാഗത്ത് കൂടുതല്‍ ബോംബുകള്‍ ഉണ്ടെന്ന സൂചനയെതുടര്‍ന്ന് പോലീസ് ബോംബ് സ്‌ക്വാഡ് റെയ്ഡ് നടത്തി. ഇന്നലെ വൈകീട്ട് പറശ്ശിനിക്കടവ് ഭാഗത്ത് നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആളൊഴിഞ്ഞ പറമ്പിന് സമീപം വാടകക്ക് താമസിക്കുന്ന മണ്ണ് തൊഴിലാളികളെ ഇന്നലെ രാത്രി ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. കണ്ടെടുത്ത ബോംബ് ഉഗ്രശേഷിയുള്ളതാണെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ടി.വി. ശശിധരന്റെ നേതൃത്വത്തിലുള്ള ബോംബ് സ്‌ക്വാഡും സോന എന്ന ഡോഗുമാണ് നണിശ്ശേരിക്കടവില്‍ പരിശോധന നടത്തിയത്. … Continue reading "കൂടുതല്‍ ബോംബുകളെന്ന് സൂചന : റെയ്ഡ് ശക്തമാക്കി"

READ MORE
കണ്ണൂര്‍ : നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം തേടുന്നതിന്റെ ഭാഗമായി നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം ഇന്ന് വൈകീട്ട് 4ന് നടക്കും. ചേലോറ ട്രഞ്ചിംഗ്ഗ്രൗണ്ടില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി മൈസൂരില്‍ നിന്നെത്തിയ സംഘം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും. ജൈവലായനി ഉപയോഗിച്ച് മൈസൂരില്‍ മാലിന്യ സംസ്‌കരണം നടത്തുന്നത് ചെയര്‍പേഴ്‌സനടക്കം 15 കൗണ്‍സിലര്‍മാരും 15 നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലം നേരിട്ട് കണ്ട് പരിശോധിച്ചിരുന്നു. അവിടെ 125 ഏക്കറോളം സ്ഥലത്താണ് മാലിന്യ സംസ്‌കരണം നടക്കുന്നത്. കണ്ണൂരിലാണെങ്കില്‍ … Continue reading "മാലിന്യം : അടിയന്തിര യോഗത്തില്‍ മൈസൂര്‍ സംഘം പങ്കെടുക്കും"
കണ്ണൂര്‍ : പുതിയതെരു ജംഗ്ഷനടുത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇന്നുച്ചയോടെയാണ് സംഭവം. മിനി ലോറിയും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരനായ ഇരിണാവ് സ്വദേശി ചന്ദ്രന്റെ മകന്‍ സുമേഷ്(31)ആണ് മരിച്ചത്. വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌സ് തൊഴിലാളിയാണ്. കൂടെയുണ്ടായിരുന്ന ജിതിനെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എല്‍ 13 ക്യു 198 നമ്പര്‍ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ലോറിക്കടിയില്‍പെട്ട് തല ചതഞ്ഞരഞ്ഞ നിലയിലാണ്‌
കണ്ണവം : ഭാര്യ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. കോളയാട് ടിമ്പര്‍ ഡിപ്പോക്കടുത്ത ലക്ഷം വീട് കോളനിയിലെ കെ.ജി. ഷീബ(28)യുടെ മരണവുമായി ബന്ധപ്പെട്ടാണ് സി. ബാബുവിനെ പോലീസ് പിടികൂടിയത്. ഏഴ്മാസം ഗര്‍ഭിണിയായ ഷീബയുടെ കഴുത്തില്‍ രക്തം കല്ലിച്ചതിന്റെ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് ഷീബ ഇന്നലെ ഉച്ചയോടെ കണ്ണവം പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയശേഷം ബാബു ഷീബയെ ആക്രമിക്കുകയായിരുന്നു. വൈകീട്ട് 4മണിയോടെ ബഹളത്തെ തുടര്‍ന്ന് വീട്ടിലെത്തിയ പരിസരവാസികള്‍ അബോധാവസ്ഥയില്‍ … Continue reading "ഭാര്യയെ തല്ലിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍"
ഇരിട്ടി : സിപിഎം ഭരിക്കുന്ന പഞ്ചായത്തിനെതിരെ സിഐടിയു സമരരംഗത്ത്. പൊട്ടിത്തകര്‍ന്ന ഇരിട്ടി ബസ് സ്റ്റാന്റും ബൈപ്പാസ് റോഡും അടിയന്തരമായി റിപ്പയര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് 21ന് സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സായാഹ്ന ധര്‍ണ നടത്താന്‍ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ ഇരിട്ടി ഡിവിഷന്‍ കമ്മറ്റി തീരുമാനിച്ചു. സിപിഎം ഇരിട്ടി ഏരിയാസിക്രട്ടറി വൈ വൈ മത്തായി പ്രസിഡന്റായ യൂനിയനാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഇരിട്ടി ബസ് സ്റ്റാന്റും ബൈപ്പാസ് റോഡും കോണ്‍ക്രീറ്റ് ചെയ്ത് മെച്ചപ്പെട്ട സൗകര്യമൊരുക്കാന്‍ പഞ്ചായത്ത് … Continue reading "റോഡ് റിപ്പയര്‍ ചെയ്തില്ല ; സ്വന്തം പഞ്ചായത്തിനെതിരെ സി ഐ ടി യു രംഗത്ത്"
കണ്ണൂര്‍ : ഭര്‍തൃമതിയായ യുവതി ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍. ഇന്ന് കാലത്താണ് സംഭവം. തായത്തെരു റെയില്‍വെ കട്ടിംഗിനടുത്ത് പുതുതായി നിര്‍മിക്കുന്ന വീട്ടുകിണറ്റിലാണ് ചാലാട് സ്വദേശിനിയായ 24കാരിയെ കണ്ടത്. പൈപ്പ് പിടിച്ച് നില്‍ക്കുകയായിരുന്നു യുവതി. കാലത്ത് വീട്ടുടമ എത്തിയപ്പോഴാണ് യുവതിയെ കാണപ്പെട്ടത്. ഉടന്‍ തന്നെ പരിസരവാസികള്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെത്തിച്ചു. ഭര്‍ത്താവായ അധ്യാപകനുമായി പിണങ്ങിയാണ് യുവതി വീട്ടില്‍ നിന്ന് ഇന്നലെ ഇറങ്ങിയത്. യുവതിയെ കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് യുവതി ആശുപത്രിയിലുണ്ടെന്ന വിവരം ലഭിച്ചത്. ഏതോ ഗുളികകഴിച്ചശേഷമാണ് യുവതി … Continue reading "വീടുവിട്ടിറങ്ങിയ യുവതി കിണറ്റില്‍ വീണ നിലയില്‍"
തലശ്ശേരി : അന്തര്‍സംസ്ഥാന ബന്ധമുള്ള മൂന്ന് മോഷ്ടാക്കള്‍ മാരകായുധങ്ങളുമായി തലശ്ശേരിയില്‍ പിടിയിലായി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത് നന്മണ്ടയിലെ പടിയക്കണ്ടി വീട്ടില്‍ അബ്ദുള്‍ റസാഖ്(44) പാലക്കാട് ജില്ലയിലെ തേന്‍കുറിശ്ശിയില്‍ പ്ലാത്തൊടിയര്‍വീട്ടില്‍ ദേവദാസ്(30) പെരിങ്ങത്തൂരിനടുത്ത ഗുരുജി മുക്കിലെ വെള്ളിന്‍ഹൗസില്‍ വി.എസ് ലിനീഷ്(25) എന്നിവരെയാണ് തലശ്ശേരി എസ്.ഐ ബിജു ജോണ്‍ ലൂക്കോസ്, ഡി.വൈ.എസ്.പി എ.പി ഷൗക്കത്തലിയുടെ ഷാഡോ പോലീസ് അംഗങ്ങളായ എ.എസ്.ഐമാരായ ഹേമരാജ് മാച്ചേരി, എ.കെ. വത്സന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജുലാല്‍, അജയന്‍, വിനോദ്, ശ്രീജിത്ത്, ശ്രീജേഷ്, സുജേഷ് എന്നിവര്‍ … Continue reading "അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ കണ്ണൂരില്‍ പിടിയില്‍"
കണ്ണൂര്‍ : ജോലിവാഗ്ദാനം ചെയ്ത് ആദിവാസി പെണ്‍കുട്ടിയെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട അംഗം പീഡിപ്പിച്ചെന്ന സംഭവം മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സിക്രട്ടറി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെയും കുടുംബത്തെയും കാണാതായതിലും ദുരൂഹതയുണ്ട്. വയനാട്ടില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ മൂന്ന് പേരെ ഔദ്യോഗിക വാഹനത്തിലാണ് റെയില്‍വെസ്റ്റേഷനില്‍ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നും ടീച്ചര്‍ പറഞ്ഞു. ഇവര്‍ എന്തിന് തിരുവനന്തപുരത്ത് എത്തിയെന്നും ഇവര്‍ക്ക് എന്ത് ജോലിയാണ് വാഗ്ദാനം ചെയ്തതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. ആദ്യഘട്ടത്തില്‍ പരാതി … Continue reading "ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം മുഖ്യമന്ത്രി അന്വേഷിക്കണം"

LIVE NEWS - ONLINE

 • 1
  12 mins ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 2
  2 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 3
  4 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 4
  4 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 5
  16 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 6
  17 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 7
  19 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 8
  22 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 9
  22 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്