Monday, November 19th, 2018

കണ്ണൂര്‍ : വരള്‍ച്ചയെ തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വില കുതിച്ചുകയറി. തക്കാളി, ബീന്‍സ്, കാരറ്റ് തുടങ്ങി ഇനങ്ങള്‍ക്കാണ് വില കുതിച്ചുകയറുന്നത്. നാടന്‍ പച്ചക്കറികള്‍ മാര്‍ക്കറ്റില്‍ എത്തുന്നത് വളരെ കുറച്ചുമാത്രമാണ്. സാമ്പാറിനും അവിയലിനും വേണ്ട പച്ചക്കറികള്‍ വാങ്ങാ ന്‍ 50 മുതല്‍ 100 രൂപവരെ നല്‍കണം. വില കുറവായിരുന്ന തക്കാളിക്ക് കിലോക്ക് 27 മുതല്‍ 30 വരെയായി. ബീന്‍സിന് കിലോക്ക് 52 രൂപയായി. കാരറ്റിന്റെ ഗുണമേന്മയനുസരച്ച് 21 മുതല്‍ 25രൂപവരെ നല്‍കണം. അവിയലിന്റെ ചേരുവക്കുള്ള വാഴക്കായ്ക്ക് ഒരു … Continue reading "പച്ചക്കറി വില കുതിച്ചുയരുന്നു"

READ MORE
കണ്ണൂര്‍ : എന്‍.ഡി.എഫ് പ്രവര്‍ത്തകനായ തലശ്ശേരി പിലാക്കൂലിലെ മുഹമ്മദ് ഫസല്‍ വധക്കേസില്‍ സി.പി.എം ജില്ലാ സിക്രട്ടറിയേറ്റ് അംഗം കാരായി രാജനെയും തിരുവങ്ങാട് ലോക്കല്‍ സിക്രട്ടറി കാരായി ചന്ദ്രശേഖരനെയും കൊച്ചി സി.ബി.ഐ ആസ്ഥാനത്ത് ഹാജരാക്കാന്‍ നോട്ടീസ്. വരും ദിവസങ്ങളില്‍ സി.പി.എമ്മിന്റെ കൂടുതല്‍ നേതാക്കള്‍ക്ക് സി.ബി.ഐ നോട്ടീസ് നല്‍കുമെന്നും സൂചനയുണ്ട്. രണ്ട് ദിവസങ്ങള്‍ക്കകം ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇവര്‍ സി.ബി.ഐക്ക് മുന്നില്‍ ഹാജരാവാതെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പോയതായാണ് അറിയുന്നത്. എന്നാല്‍ ചില നേതാക്കള്‍ സി.ബി.ഐ കസ്റ്റഡിയിലുണ്ടെന്നും ശ്രുതിയുണ്ട്. … Continue reading "ഫസല്‍ വധം ; സി പി എം നേതാക്കള്‍ക്ക് സി ബി ഐ നോട്ടീസ്"
കണ്ണൂര്‍ : കലക്ടറേറ്റില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ പി. കെ ശബരീഷ്‌കുമാറിനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.സയന്‍സ് പാര്‍ക്കില്‍ മന്ത്രി കെ സി ജോസഫിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ശബരീഷിനെ പോലീസ് വലിച്ചിറക്കിയാണ് പിടികൂടിയത്. മല്‍പിടുത്തത്തില്‍ ശബരീഷിന്റെ ഷര്‍ട്ട് കീറി. സയന്‍സ് പാര്‍ക്ക് വാര്‍ഷിക ആഘോഷത്തില്‍ നന്ദിപ്രകടനം നടത്തി കഴിഞ്ഞ ഉടനെയാണ് പോലീസ് നടപടി. പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ കലക്ടറേറ്റില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചക്ക് സംഘര്‍ഷമുണ്ടായിരുന്നു. കലക്ടറേറ്റില്‍ … Continue reading "കലക്ടറേറ്റിലെ സംഘര്‍ഷം : ജില്ലാപഞ്ചായത്തംഗം ശബരീഷ് അറസ്റ്റില്‍"
കണ്ണൂര്‍ : ബേക്കലില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടക സംഘത്തെ കണ്ണൂര്‍ നഗരത്തില്‍ വെച്ച് ഒരു സംഘം അക്രമിച്ചു. ഇന്നലെ രാത്രി കാല്‍ടെക്‌സിനടുത്ത് വെച്ചാണ് അക്രത്തിനിരയായത്. ഇവര്‍ സഞ്ചരിച്ച വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടപ്പോള്‍ ഇവിടെയുണ്ടായിരുന്ന ചിലര്‍ വാഹനം നിര്‍ത്തിയതിനെ ചോദ്യം ചെയ്തു. ഇതേതുടര്‍ന്ന് ഇരുവരും തമ്മിലുള്ള വാക്തര്‍ക്കം തല്ലില്‍ കലാശിക്കുകയും ചെയ്തു. തീര്‍ത്ഥാടക സംഘത്തിലെ അഞ്ചുപേര്‍ക്ക് മര്‍ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നീര്‍ച്ചാലിലെ അജിലാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തട്ടുക കേന്ദ്രീകരിച്ച് അക്രമം … Continue reading "കണ്ണൂര്‍ നഗരത്തില്‍ തീര്‍ത്ഥാടക സംഘത്തെ ആക്രമിച്ചു"
കാസര്‍ഗോഡ് : സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലെ ജീവനക്കാരന്‍ തൃക്കരിപ്പൂര്‍ മാണിയാട്ട് സ്വദേശി എ വി ഹരീന്ദ്രനാഥി (45)നെയാണ് രാത്രി എട്ടരയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രാത്രി പത്തരയുടെ ഷിഫ്റ്റില്‍ ജോലിക്കു കയറേണ്ടതായിരുന്നു. ചെക്‌പോസ്റ്റിനരികിലുള്ള ലോഡ്ജ് മുറിയിലാണ് ഹരീന്ദ്രനാഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ഗീത. മകന്‍: ജിഷ്ണു. മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.
കണ്ണൂര്‍ : രൂക്ഷമായ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ആദ്യ പടിയായി ആയിരം വീടുകളില്‍ സര്‍ക്കാര്‍ സബ്‌സിഡിയോട് കൂടി പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കും. ഇന്ന് പ്രഖ്യാപിച്ച കണ്ണൂര്‍ നഗരസഭ ബജറ്റിലാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചുമതലയുള്ള ചെയര്‍മാന്‍ സി സമീര്‍ ഇക്കാര്യം അറിയിച്ചത്. 7,78,079,892 രൂപ വരവും 7,32,489,000 രൂപ ചിലവും 45590892 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2012-13 വര്‍ഷത്തേക്കുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. വികേന്ദ്രീകൃതമായ മാലിന്യ സംസ്‌ക്കരണ പരിപാടിയുടെ ഭാഗമായാണ് ബയോഗ്യാസ് പ്ലാന്റ്സ്ഥാപിക്കുക. പത്ത് ലക്ഷം … Continue reading "സൂപ്പര്‍ മാളുകള്‍…, ബയോഗ്യാസ് പ്ലാന്റ്.. കണ്ണൂര്‍ നഗരസഭ മുഖം മിനുക്കുന്നു"
കണ്ണൂര്‍ : മുണ്ടേരി മൊട്ടയില്‍ പരക്കെ അക്രമം. സി പി എം ഓഫീസുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയാണ് അക്രമം. ചെറുവത്തല മൊട്ടയിലെ സി പി എം ഓഫീസ് മുണ്ടേരിയില്‍ നിര്‍ത്തിയിട്ട രണ്ട് സ്വകാര്യ ബസുകള്‍. പാല്‍ സൊസൈറ്റിയുടെ വാന്‍ കൊയ്യോട് പാലത്തിനടുത്തുള്ള ഒരു ജീപ്പ് എന്നിവ അക്രമികള്‍ തല്ലിതകര്‍ത്തു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മുണ്ടേരി മൊട്ടയില്‍ നിര്‍ത്തിയിട്ട മലബാര്‍ സ്‌കൂളിന്റെ കെഎല്‍ 58 സി 207 നമ്പര്‍ മുസ്തഫ എന്നയാളുടെ ലാല ബസ്, ചാലോട് ചെക്കിക്കുളം-കണ്ണൂര്‍ … Continue reading "സി പി എം ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം"
പയ്യന്നൂര്‍ : പയ്യന്നൂരില്‍ പത്രക്കെട്ട് നശിപ്പിച്ച ഏജന്റുമാരെ അറസ്റ്റ് ചെയ്തു. കെ.യു രാജു(41) പി. പ്രശാന്തന്‍(36) പി. ചന്ദ്രന്‍, എ. വിജയന്‍(46) എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ ഏജന്റുമാരുടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഏജന്റുമാരുടെ യോഗം തീരുമാനിച്ചു. സമരസഹായസമിതിയുടെ ചെയര്‍മാനായി പി.വി കുഞ്ഞപ്പനെയും കണ്‍വീനറായി കെ.യു രാജുവിനെയും തെരഞ്ഞെടുത്തു. നാളെ വൈകീട്ട് നഗരത്തില്‍ പ്രകടനവും 5ന് വിശദീകരണവും ഉണ്ടാകും.

LIVE NEWS - ONLINE

 • 1
  2 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 2
  5 hours ago

  ശബരിമല കത്തിക്കരുത്

 • 3
  6 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 4
  6 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 5
  6 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 6
  8 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 7
  8 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

 • 8
  8 hours ago

  ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

 • 9
  8 hours ago

  ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള