Wednesday, July 24th, 2019

തളിപ്പറമ്പ് : അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതിയായ ഉമേഷിനെ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ഇന്നുച്ചയോടെയാണ് സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പോയി തിരിച്ചു വരവെ ന്യൂസ് കോര്‍ണറിനടുത്തു നിന്നാണ് ആക്രമിച്ചത്.

READ MORE
കണ്ണൂര്‍ : മദ്യലഹരിയില്‍ ഏറ്റുമുട്ടിയ പയ്യന്നൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ് ഐ പ്രദീപനെ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പിറകിലുള്ള കെട്ടിടത്തിന് മുന്നില്‍ വെച്ച് മദ്യലഹരിയില്‍ പരസ്പരം ഏറ്റുമുട്ടിയ എസ് ഐ അടക്കം ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. സ്ഥലത്തെത്തിയ മറ്റുപോലീസുകാരോടും ഇവര്‍ തട്ടിക്കയറിയിരുന്നുവത്രെ.
കണ്ണൂര്‍ : വഴിതെറ്റിപ്പോകുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ എന്തുചെയ്തുവെന്ന് തുറന്ന് പറയണമെന്ന് ന്യൂനപക്ഷ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഒ വി ജാഫര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വന്തം കടമകള്‍ മറച്ചുവെച്ച് കോണ്‍ഗ്രസുകാര്‍ ന്യൂനപക്ഷ കോണ്‍ഗ്രസുകാരെ അപമാനിക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണം. സ്വാതന്ത്ര്യസമരകാലത്ത് പിന്തുടര്‍ന്ന പ്രവര്‍ത്തനമാണ് കോണ്‍ ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ആറ് വര്‍ഷം മുമ്പ് തങ്ങളില്‍ ഭാരമേല്‍പ്പിച്ചത്. അത് ഭംഗിയായി നിര്‍വഹിച്ചിട്ടുമുണ്ട്. യൂത്ത്‌കോണ്‍ഗ്രസ് നേതൃക്യാമ്പ് അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലെ ന്യൂനപക്ഷ കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്ന വാര്‍ത്ത കോണ്‍ഗ്രസിന്റെ ചരിത്രം … Continue reading "വഴിതെറ്റുന്നവരെ തിരിച്ചു കൊണ്ടുവരാന്‍ യൂത്ത് കോണ്‍ഗ്രസ് എന്തു ചെയ്തു ?"
പുതിയതെരു : കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരി വയലിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചനിലയില്‍. കൊറ്റാളി സബ്‌സ്റ്റേഷനടുത്ത സ്റ്റേഷനറി വ്യാപാരി പുതിയ വീട്ടില്‍ കെ. ബാലന്‍ വൈദ്യര്‍ (തലശ്ശേരി ബാലന്‍- 70) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ വീട്ടിനടുത്ത വയലിലെ വെള്ളക്കെട്ടിലാണ് മരിച്ചനിലയില്‍ ബാലനെ കാണപ്പെട്ടത്. രാത്രി കടപൂട്ടി വീട്ടിലേക്ക് തിരിച്ച ബാലനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്. അബദ്ധത്തില്‍ കാല്‍ വഴുതി വീണതാണെന്ന് സംശയിക്കുന്നു. ഭാര്യ: ശാന്ത. മക്കള്‍: … Continue reading "വയലിലെ വെള്ളക്കെട്ടില്‍ വീണ് വ്യാപാരി മരിച്ചു"
കണ്ണൂര്‍ : എം.എസ്.എഫ് നേതാവായിരുന്ന അരിയില്‍ ശുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സിക്രട്ടറിയേറ്റ് മെമ്പര്‍ എം.വി. ഗോവിന്ദന്‍ മാസ്റ്ററെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.ശുക്കൂര്‍ വധക്കേസില്‍ മുഖ്യപ്രതിയായ ശ്യാംജിത്ത് എം.വി. ഗോവിന്ദന്‍മാസ്റ്ററുടെ മകനാണ്. ഒളിവില്‍ കഴിയുന്ന ശ്യാംജിത്തിനെ ഇനിയും പിടികൂടാനായിട്ടില്ല. ഈ കേസില്‍ എം.വി. ഗോവിന്ദന്‍ മാസ്റ്ററെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയാല്‍ കൂടുതല്‍ തെളിവ് ലഭിക്കുമെന്നും എം.എസ്.എഫ് ചൂണ്ടിക്കാട്ടി.
തളിപ്പറമ്പ് : വീട്ടമ്മ ചുരീദാര്‍ ഷാളില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. ഇന്ന് കാലത്താണ് സംഭവം. ആലക്കോട് എരുവട്ടിയിലെ കായക്കൂല്‍ ഹൗസില്‍ സൈബുന്നീസ(29)യാണ് മരിച്ചത്. സുബഹ് നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും നിര്‍വഹിച്ചശേഷമാണ് സൈബുന്നീസ മരിച്ചനിലയില്‍ കണ്ടത്. മരണവാര്‍ത്തയറിഞ്ഞ് ഗള്‍ഫിലുള്ള ഭര്‍ത്താവ് സിയാദ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സൈബുവിന്റെ ബാപ്പ അബ്ദുള്ള നാലുമാസം മുമ്പാണ് മരിച്ചത്. ഉമ്മ സൈനബ നമസ്‌കാരം കഴിഞ്ഞ് സൈബുവിനെ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മക്കള്‍: റുസ്മിത, ആയിഷാബി. സഹോദരങ്ങള്‍: അബ്ദുള്‍ സലാം, ഹംസ, ഉമ്മര്‍, ഖദീജ, … Continue reading "വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍"
കണ്ണൂര്‍ : കിണറ്റില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഇന്ന് കാലത്ത് ഒമ്പതര മണിയോടെയാണ് സംഭവം. വളപട്ടണം പഴയ ടോള്‍ ബൂത്തിനടുത്ത് കോട്ടയില്‍ താമസിക്കുന്ന അബ്ദുള്‍ ഹക്കീമിന്റെ ഭാര്യ ജുവൈരിയത്താണ് (48) അബദ്ധത്തില്‍ കിണറ്റില്‍ വീണത്. 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ജുവൈരിയത്തിനെ ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ കെ. രാജീവനും ഫയര്‍മാന്‍ പി. പ്രസാദുമാണ് രക്ഷപ്പെടുത്തിയത്. വെള്ളം വലിക്കവെ കപ്പിപൊട്ടിയാണ് ജുവൈരിയത്ത് കിണറ്റില്‍ വീണത്.
പയ്യന്നൂര്‍ : മദ്യലഹരിയില്‍ അഴിഞ്ഞാടി ഒടുവില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ കണ്ണൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ അടക്കം ആറു പേര്‍ക്കെതിരെ കേസ്. മൂന്നുപേര്‍ പിടിയില്‍. ഇന്നലെ രാത്രിയാണ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പിറകിലുള്ള കെട്ടിടത്തിന് മുന്നില്‍ മദ്യലഹിരില്‍ പരസ്പരം ഏറ്റുമുട്ടിയത്. ബഹളവും വാക്കേറ്റവും നടന്നു കോണ്ടിരിക്കെ പയ്യന്നൂര്‍ എസ്.ഐ ചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴും പോലീസുകാരോട് എസ്.ഐയും സംഘവും തട്ടിക്കയറുകയായിരുന്നു. ഒടുവില്‍ സംഘത്തിലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊക്കാനിശ്ശേരി, കണ്ടോത്ത്, തായിനേരി സ്വദേശികളെയാണ് അറസ്റ്റ് … Continue reading "മദ്യലഹരിയില്‍ ഏറ്റുമുട്ടിയ എസ് ഐക്കെതിരെ കേസെടുത്തു"

LIVE NEWS - ONLINE

 • 1
  11 hours ago

  കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

 • 2
  13 hours ago

  സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

 • 3
  14 hours ago

  ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

 • 4
  16 hours ago

  കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

 • 5
  18 hours ago

  നിപ ബാധിതന്‍ ആശുപത്രി വിട്ടു

 • 6
  20 hours ago

  മാവ് വീണ് വീട് തകര്‍ന്നു

 • 7
  20 hours ago

  സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

 • 8
  20 hours ago

  പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

 • 9
  21 hours ago

  ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി