Wednesday, July 17th, 2019

തളിപ്പറമ്പ് : ഡിജിറ്റല്‍ മാതൃകയില്‍ ഒരേനമ്പറെന്ന് തോന്നിപ്പിക്കുന്ന നമ്പര്‍ പ്ലേറ്റ് വെച്ച രണ്ട് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ധര്‍മശാലയില്‍ ഹോട്ടല്‍ നടത്തുന്ന മാങ്കടവിലെ പറക്കാട്ട് വീട്ടില്‍ റഷീദ്, അരോളിയിലെ മണിരകത്ത് നസീര്‍ എന്നിവരുടെ പള്‍സര്‍ ബൈക്കാണ് എസ്.ഐ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. കെ.എല്‍ 13വി-3791, കെ.എല്‍ 13 വൈ-3791 എന്നി നമ്പറുകളാണ് ഒരേ നിറത്തിലുള്ള ബൈക്കുകള്‍ക്ക് ഉള്ളത്. നമ്പര്‍ പ്ലേറ്റിന് താഴെ ചുവപ്പും വെള്ളയും നിറത്തിലുള്ള സ്റ്റിക്കര്‍ ഇരു ബൈക്കിനും പതിച്ചിട്ടുണ്ട്. മുന്‍ വശത്തായി … Continue reading "ഒരേ നമ്പറെന്ന് തോന്നിപ്പിക്കുന്ന രണ്ട് ബൈക്കുകള്‍ കസ്റ്റഡിയില്‍"

READ MORE
തളിപ്പറമ്പ് : അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതിയായ ഉമേഷിനെ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ഇന്നുച്ചയോടെയാണ് സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പോയി തിരിച്ചു വരവെ ന്യൂസ് കോര്‍ണറിനടുത്തു നിന്നാണ് ആക്രമിച്ചത്.
കണ്ണൂര്‍ : പയ്യന്നൂരില്‍ ടാങ്കര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഒരാള്‍ മരിച്ചു. എടാട്ട് സ്വദേശി വിജയന്‍ നായരാണ് മരിച്ചത്.
കണ്ണൂര്‍ : മലബാര്‍ എക്‌സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന യുവതിക്ക് നേരെ പീഡനശ്രമം. പരാതിനല്‍കിയെങ്കിലും റെയില്‍വെ അധികൃതര്‍ കേസെയുത്തില്ലെന്നും ആക്ഷേപം. പുലര്‍ച്ചെ മൂന്നിമണിയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന യുവതി എസ് 2 കമ്പാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെ ഉറക്കത്തിലായിരുന്ന യുവതിയെ ഒരാള്‍ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് റെയില്‍വെ ജീവനക്കാരും മറ്റ് യാത്രക്കാരും ഓടിയെത്തിയെങ്കിലും അക്രമിക്കെതിരെ പരാതിയെടുക്കാന്‍ റെയില്‍വെ അധികൃതര്‍ തയ്യാറായില്ലത്രെ. അക്രമി മാനസികരോഗിയാണെന്ന കാരണം പറഞ്ഞാണ് യുവതിയുടെ പരാതി സ്വീകരിക്കാന്‍ റെയില്‍വെ … Continue reading "മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ പീഡനശ്രമം"
കണ്ണൂര്‍ : മദ്യലഹരിയില്‍ ഏറ്റുമുട്ടിയ പയ്യന്നൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ് ഐ പ്രദീപനെ സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പിറകിലുള്ള കെട്ടിടത്തിന് മുന്നില്‍ വെച്ച് മദ്യലഹരിയില്‍ പരസ്പരം ഏറ്റുമുട്ടിയ എസ് ഐ അടക്കം ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. സ്ഥലത്തെത്തിയ മറ്റുപോലീസുകാരോടും ഇവര്‍ തട്ടിക്കയറിയിരുന്നുവത്രെ.
കണ്ണൂര്‍ : വഴിതെറ്റിപ്പോകുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ എന്തുചെയ്തുവെന്ന് തുറന്ന് പറയണമെന്ന് ന്യൂനപക്ഷ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഒ വി ജാഫര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വന്തം കടമകള്‍ മറച്ചുവെച്ച് കോണ്‍ഗ്രസുകാര്‍ ന്യൂനപക്ഷ കോണ്‍ഗ്രസുകാരെ അപമാനിക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണം. സ്വാതന്ത്ര്യസമരകാലത്ത് പിന്തുടര്‍ന്ന പ്രവര്‍ത്തനമാണ് കോണ്‍ ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ആറ് വര്‍ഷം മുമ്പ് തങ്ങളില്‍ ഭാരമേല്‍പ്പിച്ചത്. അത് ഭംഗിയായി നിര്‍വഹിച്ചിട്ടുമുണ്ട്. യൂത്ത്‌കോണ്‍ഗ്രസ് നേതൃക്യാമ്പ് അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലെ ന്യൂനപക്ഷ കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്ന വാര്‍ത്ത കോണ്‍ഗ്രസിന്റെ ചരിത്രം … Continue reading "വഴിതെറ്റുന്നവരെ തിരിച്ചു കൊണ്ടുവരാന്‍ യൂത്ത് കോണ്‍ഗ്രസ് എന്തു ചെയ്തു ?"
പുതിയതെരു : കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരി വയലിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചനിലയില്‍. കൊറ്റാളി സബ്‌സ്റ്റേഷനടുത്ത സ്റ്റേഷനറി വ്യാപാരി പുതിയ വീട്ടില്‍ കെ. ബാലന്‍ വൈദ്യര്‍ (തലശ്ശേരി ബാലന്‍- 70) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ വീട്ടിനടുത്ത വയലിലെ വെള്ളക്കെട്ടിലാണ് മരിച്ചനിലയില്‍ ബാലനെ കാണപ്പെട്ടത്. രാത്രി കടപൂട്ടി വീട്ടിലേക്ക് തിരിച്ച ബാലനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്. അബദ്ധത്തില്‍ കാല്‍ വഴുതി വീണതാണെന്ന് സംശയിക്കുന്നു. ഭാര്യ: ശാന്ത. മക്കള്‍: … Continue reading "വയലിലെ വെള്ളക്കെട്ടില്‍ വീണ് വ്യാപാരി മരിച്ചു"
കണ്ണൂര്‍ : എം.എസ്.എഫ് നേതാവായിരുന്ന അരിയില്‍ ശുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സിക്രട്ടറിയേറ്റ് മെമ്പര്‍ എം.വി. ഗോവിന്ദന്‍ മാസ്റ്ററെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.ശുക്കൂര്‍ വധക്കേസില്‍ മുഖ്യപ്രതിയായ ശ്യാംജിത്ത് എം.വി. ഗോവിന്ദന്‍മാസ്റ്ററുടെ മകനാണ്. ഒളിവില്‍ കഴിയുന്ന ശ്യാംജിത്തിനെ ഇനിയും പിടികൂടാനായിട്ടില്ല. ഈ കേസില്‍ എം.വി. ഗോവിന്ദന്‍ മാസ്റ്ററെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയാല്‍ കൂടുതല്‍ തെളിവ് ലഭിക്കുമെന്നും എം.എസ്.എഫ് ചൂണ്ടിക്കാട്ടി.

LIVE NEWS - ONLINE

 • 1
  10 hours ago

  മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

 • 2
  12 hours ago

  ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

 • 3
  14 hours ago

  സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

 • 4
  15 hours ago

  ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

 • 5
  17 hours ago

  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

 • 6
  19 hours ago

  കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

 • 7
  19 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 8
  19 hours ago

  കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

 • 9
  20 hours ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍