Thursday, November 15th, 2018

തലശ്ശേരി : മലബാര്‍ മേഖലയില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന വൃദ്ധനെ പോലീസ് പിടികൂടി. പാലക്കാട് കല്‍പ്പാത്തിയിലെ സുന്ദരന്‍ കോളനിയിലെ ശിവപ്രസാദിനെ (74)യാണ് തലശ്ശേരി പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി തലശ്ശേരി ടെലി ഹോസ്പിറ്റലിന് സമീപം വെച്ചാണ് വിതരണത്തിനായി എത്തിച്ച മൂന്ന് കിലോ കഞ്ചാവുമായി ഇയാള്‍ പിടിയിലായത്. 1965 മുതല്‍ കഞ്ചാവ് വില്‍പ്പന നടത്തി വരുന്ന ഇയാളെ ഒരു തവണ വടകരയില്‍ വെച്ച് പോലീസ് പിടികൂടിയിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും കഞ്ചാവ് വില്‍പ്പന തുടരുകയായിരുന്നു. തലശ്ശേരി മാര്‍ക്കറ്റ് പരിസരത്ത് … Continue reading "തലശ്ശേരിയില്‍ മൂന്ന് കിലോ കഞ്ചാവുമായി വൃദ്ധന്‍ പിടിയില്‍"

READ MORE
കണ്ണൂര്‍ : ഒരു വിഭാഗം പത്ര ഏജന്റുമാര്‍ പണിമുടക്ക് തുടരവെ പത്രവിതരണം സാധാരണ നിലയിലാക്കാന്‍ മാനേജ്‌മെന്റ് ജീവനക്കാരും പത്രപ്രവര്‍ത്തകരും ഇവരെ സഹായിക്കാന്‍ പൊതുപ്രവര്‍ത്തകരും രംഗത്തിറങ്ങി. ഇന്ന് കാലത്ത് ആറരമുതല്‍ മാതൃഭൂമി ഡപ്യൂട്ടി എഡിറ്റര്‍ ടി. സുരേഷ് ബാബു, മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് മാനേജര്‍ ജോബി, പി. പൗലോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പത്രപ്രവര്‍ത്തകരും ജീവനക്കാരും കണ്ണൂര്‍ നഗരത്തിലും മറ്റും പത്രവിതരണം നടത്തി. നഗരത്തിലെ പത്രവിതരണം ഗൃഹലക്ഷ്മി വനിതാവേദിയുടെ ആഭിമുഖ്യത്തിലാണ് നടന്നത്. എ.ഐ.സി.സി അംഗം സുമാബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വനിതാ പ്രവര്‍ത്തകര്‍ … Continue reading "പത്രവിതരണത്തിന് ഡപ്യൂട്ടി എഡിറ്ററും പരസ്യ ഏജന്‍സികളും"
കണ്ണൂര്‍ : ദേശീയപാത സ്വകാര്യവല്‍കരിക്കുന്നതിനെതിരെ ജില്ലാദേശീയപാത സംരക്ഷണസമിതി കെ സുധാകന്‍ എംപിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ജില്ലയിലെ എടക്കാട്, മുഴപ്പിലങ്ങാട്, നടാല്‍, ചാലബൈപ്പാസ്, കിഴുത്തള്ളി, തങ്കേക്കുന്ന്, മുണ്ടയാട്, കടാങ്കോട്, അത്താഴക്കുന്ന്, കോട്ടക്കുന്ന്, പാപ്പിനിശ്ശേരി, തളിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് വീട്, ആരാധനാലയങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ പൊളിച്ചുമാറ്റുമെന്ന് സമരക്കാര്‍ പറയുന്നു. ബിഒടി കമ്പനികള്‍ക്ക് വേണ്ടി സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് കൊടുക്കുകയാണ്. ടി കെ സുധീര്‍കുമാര്‍, യു കെ സൈയ്ദ്, അബ്ദുള്‍അസീസ്ഹാജി, പോര്‍ട്ടി സാമുവല്‍ എന്നിവര്‍ സംസാരിച്ചു.
ചാലാട് ഗവ. മാപ്പിള സ്‌കൂളിന്റെ നൂറാംവാര്‍ഷികാഘോഷത്തിന് നാളെ കെ.എം ഷാജി എം.എല്‍.എ എത്തുമ്പോള്‍ അദ്ദേഹത്തിനൊപ്പം വേദി പങ്കിടുന്നത് സോളിഡാരിറ്റി, എസ്.ഡി.പി.ഐ നേതാക്കള്‍. ജമാഅത്ത് ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും എസ്.ഡി.പി.ഐയുടെ യും എന്‍.ഡി.എഫിന്റെയും കടുത്ത വിമര്‍ശകനായാണ് മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി അറിയപ്പെടുന്നത്. കടുത്തവിമര്‍ശകരുമായി വേദി പങ്കിടാന്‍ ഷാജി എത്തുമോയെന്ന് ചാലാട്ടെ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു. നാളെ വൈകീട്ട് 4നാണ് ഉദ്ഘാടന സമ്മേളനം. ആഘോഷകമ്മറ്റി ചെയര്‍മാന്‍ വി.കെ. സഹീദ് അധ്യക്ഷതവഹിക്കും. കെ.പി വിദ്യ, എ.കെ. ജമിനി, കെ.എം സറീന, പ്രൊഫ. … Continue reading "പോരിനിടെ എസ് ഡി പി ഐ നേതാക്കളുമായി വേദി പങ്കിടാന്‍ കെ എം ഷാജി എം എല്‍ എ!"
കണ്ണൂര്‍ : ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് തടവ്. കൊറ്റാളി നവനീതത്തിലെ ദിനൂപ് തുടങ്ങിയ ബിജെ.പി പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകരായ കക്കാട് ഷാലിയ മന്‍സിലില്‍ വി.പി ശക്കീര്‍(27) തൊടിയില്‍ ഹൗസില്‍ കെ.ടി ജംഷീര്‍(25) എന്നിവരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി.മുജീബ് റഹ്മാന്‍ വിവിധ വകുപ്പുകള്‍ പ്രകാരം 21 മാസം തടവിന് ശിക്ഷിച്ചത്.2009 ജനുവരി 12ന് ബിജെ.പി ഹര്‍ത്താലിനോടനുബന്ധിച്ച് കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി തിരിച്ചുപോകവെ … Continue reading "എന്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്ക് തടവ്"
കണ്ണൂര്‍ : കണ്ണൂര്‍ കാപ്പാട് സ്വദേശിയും ബംഗലൂരു ചിക്കബെല്ലൂര്‍ ശാ-ഷിബ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാംവര്‍ഷ എയ്‌റോ നോട്ടിക്കല്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുമായ അജ്മല്‍(17) ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ മൂന്നുമലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. ഇതില്‍ എറണാകുളം സ്വദേശി സ്വാന്‍ മോനെ പോലീസ് കസ്റ്റഡിയിലെടുത്തു.മറ്റ് പ്രതികളായ കണ്ണൂര്‍ എടക്കാട് സ്വദേശി സച്ചിന്‍, കാസര്‍കോട് സ്വദേശി അനുരാജ് എന്നിവര്‍ ഒളിവിലാണ്. കഴിഞ്ഞ 22ന് രാത്രിയാണ് അജ്മലിനെ കേളേജ് ഹോസ്റ്റലില്‍ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ടത്. റാഗിംഗിന്റെ ഭാഗമായി … Continue reading "അജ്മലിന്റെ മരണം : മലയാളി വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍"
തലശ്ശേരി : എന്‍.ഡി.എഫ് പ്രവര്‍ത്തകനും പത്ര ഏജന്റുമായ മുഹമ്മദ് ഫസലിനെ (27) വെട്ടിക്കൊന്ന കേസില്‍ സി.പി.എം മുന്‍ ജില്ലാ സിക്രട്ടറിയും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ പി. ശശിക്ക് വീണ്ടും നോട്ടീസ്. സ്പീഡ് പോസ്റ്റിലാണ് ശശിക്ക് ഇന്ന് കാലത്ത് നോട്ടീസ് ലഭിച്ചത്. ഇന്ന്കാലത്ത് തിരുവനന്തപുരം സി.ബി.ഐ ആസ്ഥാനത്ത് ഹാജരാവാനാണ് പി. ശശിയോട് സി.ബി.ഐ ആവശ്യപ്പെട്ടത്. ജില്ലാ കമ്മറ്റി, ഏരിയാ കമ്മറ്റി, തിരുവങ്ങാട് ലോക്കല്‍ കമ്മറ്റിഎന്നിവയുടെ മിനുട്‌സും ഹാജരാക്കന്‍ സി.ബി.ആവശ്യപ്പെട്ടിട്ടുണ്ട
കണ്ണൂര്‍ : മരിച്ച മുസ്ലിംലീഗ് പ്രവര്‍ത്തകന് വേണ്ടി പള്ളികളിലെല്ലാം പ്രാര്‍ത്ഥനായോഗം നടത്തി സിപിഎം വിരുദ്ധ പ്രചാരവേല നടത്തുകയാണെന്ന് ജില്ലാസിക്രട്ടറി പി ജയരാജന്‍ ആരോപിച്ചു. താണയില്‍ സിപിഎം സംഘടിപ്പിച്ച ‘ലീഗ് തീവ്രവാദത്തിനെതിരെ ബഹുജനകൂട്ടായ്മ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗനുകൂല പണ്ഡിതന്‍മാരെ ഉപയോഗിച്ചാണ് ഈ കര്‍മം നിര്‍വഹിക്കുന്നത്. കണ്ണൂരില്‍ ആര്‍ എസ് എസുകാരാല്‍ 56ഓളം സഖാക്കള്‍ വധിക്കപ്പെട്ടിട്ടുണ്ട്. അതില്‍ യുകെ കുഞ്ഞിരാമന്‍ മുതല്‍ എരുവട്ടി അഷ്‌റഫ് വരെയുണ്ട്. അഷ്‌റഫ് ഉറച്ച മതവിശ്വാസിയും പള്ളികമ്മറ്റിയിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു. പക്ഷെ അഷ്‌റഫ് മരിച്ചപ്പോള്‍ … Continue reading "പള്ളികളില്‍ സി പി എം വിരുദ്ധപ്രചാരവെല : പി ജയരാജന്‍"

LIVE NEWS - ONLINE

 • 1
  3 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 2
  4 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 3
  5 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 4
  8 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 5
  10 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

 • 6
  11 hours ago

  പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

 • 7
  12 hours ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 8
  12 hours ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 9
  12 hours ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി