Friday, September 21st, 2018

കണ്ണൂര്‍ : പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആംബുലന്‍സ് ഇന്നലെ രാത്രി ഒരു സംഘം തല്ലിത്തകര്‍ത്തു. പരിയാരത്തുള്ള ആംബുലന്‍സ് ഡ്രൈവറുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സാണ് തകര്‍ത്തത്.

READ MORE
കണ്ണൂര്‍ : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിനും കാറിനും തീയിട്ടു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.പള്ളിക്കുന്ന് മാക്കുനി റോഡിലെ സ്വര്‍ണ നിവാസില്‍ സുനിലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍ 13 ആര്‍ 226 നമ്പര്‍ ഹോണ്ട ബൈക്കിനും കെ.എല്‍ 13 ഡബ്ല്യു.9136 നമ്പര്‍ നാനോ കാറിനുമാണ് തീയിട്ടത്. കാര്‍ ഭാഗികമായി കത്തിയിട്ടുണ്ട്. പുറത്ത് തീ കണ്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഉണര്‍ന്നപ്പോള്‍ അക്രമികള്‍ ഓടി മറയുകയും ചെയ്തുവത്രെ. കാസര്‍കോട്-കണ്ണൂര്‍ ജില്ലയിലെ ആട്ടപ്പൊടി സെയില്‍സ് റപ്രസന്റിറ്റീവാണ് സുനില്‍. ടൗണ്‍ പോലീസ് അന്വേഷണം … Continue reading "പള്ളിക്കുന്നില്‍ വീട്ടുമുറ്റത്ത് വാഹനങ്ങള്‍ക്ക് തീയിട്ടു"
ഇരിട്ടി : കീഴൂര്‍-ചാവശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. വിജിലന്‍സ് സിഐ കെ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിനെത്തിയത്. ഇന്നലെ രാവിലെ മുതലാരംഭിച്ച റെയ്ഡ് വൈകീട്ടുവരെ നീണ്ടു. ഇരിട്ടി ടൗണിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് വിജിലന്‍സിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് അന്നുതന്നെ കെട്ടിടങ്ങളും ഇതുമായി ബന്ധപ്പെട്ട രേഖകളും വിജിലന്‍സ് പരിശോധിച്ചിരുന്നു. അന്നത്തെ പരിശോധനയില്‍ തന്നെ അനധികൃത കെട്ടിടനിര്‍മാണം നടക്കുന്നുണ്ടെന്നും ഇതിന് പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര്‍ … Continue reading "കീഴൂര്‍ – ചാവശ്ശേരി പഞ്ചായത്തില്‍ വിജിലന്‍സ് റെയ്ഡ്"
കണ്ണൂര്‍ : ഔറ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹൈടെക് -ഓട്ടോ എക്‌സ്‌പോ-2012 കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ ആദ്യമായാണ് ചെറുകാറുകളുടെയും ഹെവി കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സും ഉള്‍പ്പെടെയുള്ളവയും ഒരു കുടക്കീഴില്‍ വരുന്നത്. കൂടാതെ ബൈക്കുകള്‍, സൈക്കിളുകള്‍, വിന്റേജ് വെഹിക്കിള്‍സ് തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്. ആക്‌സസറീസ് കമ്പനികള്‍, ടയര്‍കമ്പനി, ഫൈനാന്‍സ് കമ്പനി, യൂസ്ഡ് കാര്‍സ് തുടങ്ങിയവയും തങ്ങളുടെ സ്റ്റാളുകളില്‍ ഒരുക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ മാത്രം കാണുന്ന ബൈക്കുകളും 100 വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകളും പ്രദര്‍ശനത്തെ ആകര്‍ഷകമാക്കുന്നു. … Continue reading "ഓട്ടോ എക്‌സ്‌പോ തുടങ്ങി"
തലശ്ശേരി : കഴിഞ്ഞ ദിവസം തലശ്ശേരി ഇല്ലത്തുതാഴെ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. സി പി എം പ്രവര്‍ത്തകനും കുട്ടിമാക്കൂല്‍ സ്വദേശിയുമായ അരുണ്‍കുമാര്‍ (31) നെയാണ് തലശ്ശേരി സി ഐ വിനോദ്കുമാര്‍ അറസറ്റ് ചെയ്തത്. പ്രതികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അമ്പത്‌പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇല്ലത്ത് താഴെ മനോളി കാവിലെ ഉത്സവത്തിന്റെ കലശഘോഷയാത്രയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സിപിഎമ്മുകാരുടെ തമ്മിലടിയില്‍ കലാശിച്ചത്. അക്രമത്തില്‍ അഞ്ച്‌പേര്‍ക്ക് വെട്ടേറ്റിരുന്നു.
കണ്ണൂര്‍ : ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ജനസമ്പര്‍ക്കപരിപാടിയുടെ പേര് പറഞ്ഞ് റിയാലിറ്റി ഷോ കാണിക്കുകയാണെന്ന് ടി.വി. രാജേഷ് എം.എല്‍.എ പറഞ്ഞു. കലക്ടറേറ്റില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന ഉപരോധസമരത്തിന് അഭിവാദ്യമര്‍പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തമാസം ഇതിന്റെ മെഗാഷോ നടക്കും. എല്ലാ മന്ത്രിമാരെയും പവലിയനില്‍ ഇരുത്തി ഗംഭീരകാഴ്ചയാണ് മുഖ്യമന്ത്രി കാണിക്കാന്‍ പോകുന്നത്. നിയമസഭയില്‍ വിടുവായിത്തം പറയുന്ന മന്ത്രിമാരെ നമുക്ക് കാണാന്‍ കഴിയുമോ? മന്ത്രിമാര്‍ക്ക് വേണ്ടി മാപ്പ് പറഞ്ഞ് റിക്കാര്‍ഡിട്ട മുഖ്യമന്ത്രിയാണ് ഞങ്ങള്‍ക്കുള്ളതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ : എം.വി. രാഘവന്‍, പിണറായി വിജയന്‍, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ഇ.പി. ജയരാജന്‍, പി. ശശി തുടങ്ങിയ നേതാക്കള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളൊന്നും ജില്ലയിലെ മുസ്ലിംലീഗിനെതിരായി പി. ജയരാജന് ചെയ്യാന്‍ കഴിയില്ലെന്ന് ലീഗ് ജില്ലാ സിക്രട്ടറിയും ടെക്‌സ്‌ഫെഡ് ചെയര്‍മാനുമായ വി.പി. വമ്പന്‍ പറഞ്ഞു. തളിപ്പറമ്പ് ആശുപത്രി കാന്റീനില്‍ കൊണ്ടുവെച്ച ബോംബ് സംബന്ധിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടണം. കൊലപാതകം ചെയ്തവര്‍ മാന്യന്മാരും കൊലപാതകത്തിന് ഇരയായ പാര്‍ട്ടി തീവ്രവാദിയുമാണെന്ന സി.പി.എമ്മിന്റെ നൊണ്ണന്‍ ന്യായം ജനം തള്ളിക്കളയും. അക്രമം … Continue reading "‘പി ജയരാജന് ലീഗിനെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല’"
കണ്ണൂര്‍ : ഏഴിമല നാവിക അക്കാദമിയില്‍ നിര്‍മാണ പ്രവര്‍ത്തികളുടെ മറവില്‍ ഒന്നര കോടി രൂപയുടെ മണല്‍ മറിച്ചുവിറ്റ സംഭവത്തില്‍ സി ബി ഐ റെയ്ഡ് നടത്തി. റെയ്ഡിനെത്തിയ സി ബി ഐ ഉദ്യോഗസ്ഥരെ നാവികസേനാ ഉദ്യോഗസ്ഥര്‍ ഏറെനേരം തടഞ്ഞുവെച്ചതിനു ശേഷമാണ് റെയ്ഡിന് അനുമതി നല്‍കിയത്. ഏഴിമലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള കമാന്റര്‍ മുകുന്ദന്‍ രാജീവ്, കരാറുകാരമായ അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഒന്നര കോടി രൂപ വിലമതിക്കുന്ന മണല്‍ മറിച്ചുവിറ്റെന്നാണ് സി ബി … Continue reading "മണല്‍കടത്ത് ; ഏഴിമല നാവിക അക്കാദമിയില്‍ സി ബി ഐ റെയ്ഡ്"

LIVE NEWS - ONLINE

 • 1
  32 mins ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  2 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  3 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  4 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  6 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  7 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  11 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  11 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  12 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി