Saturday, April 20th, 2019

കണ്ണൂര്‍ : സമരത്തിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ സി.പി.എം നേതാക്കള്‍ ബലമായി കടത്തിക്കൊണ്ടു പോയി. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളായ കെ.പി.സഹദേവന്‍, വയക്കാടി ബാലകൃഷ്ണന്‍,യു.പുഷ്പരാജ് എന്നിവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാവിലെ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ നേതാക്കളുടെ താമസ സ്ഥലം റെയ്ഡ് ചെയ്യാനെത്തിയതായാണ് വിവരം. എന്നാല്‍ പോലീസിന് പിടികൊടുക്കാതെ ഇവര്‍ മാറിനിന്നിരിക്കുകയാണത്രെ. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഇന്നലെ എസ്.എഫ്.ഐ സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചിനിടയിലാണ് സംഘര്‍ഷമുണ്ടായത്. പോലീസിനും ജലപീരങ്കിക്കുമെതിരെയാണ് സമരക്കാര്‍ അക്രമം നടത്തിയത്. … Continue reading "സ്റ്റേഷനില്‍ നിന്ന് പ്രതികളെ മോചിപ്പിച്ച സംഭവം : സി പി എം നേതാക്കളുടെ വീടുകളില്‍ റെയ്ഡ്"

READ MORE
കാഞ്ഞങ്ങാട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ടി.കെ രജീഷിനെ പാമ്പില്‍ വിഷം കടത്തിയെന്ന കേസില്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്.
കണ്ണൂര്‍ : ചികിത്സ കഴിഞ്ഞ് ബന്ധുക്കളോടൊപ്പം മടങ്ങുകയായിരുന്ന രോഗി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. പാനൂര്‍ ചെണ്ടയാട്ടെ കുന്നുമ്മല്‍ വണ്ണാന്റവിട ഗോവിന്ദന്‍(75) ആണ് ആത്മഹത്യചെയ്തത്. ഇന്ന് പുലര്‍ച്ചെ നാലരമണിയോടെ പരപ്പനങ്ങാടിക്കടുത്ത് വെച്ചാണ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയത്. കാന്‍സര്‍ രോഗിയായ ഗോവിന്ദന്‍ മകള്‍ പുഷ്പ, മരുമകന്‍ ബാലന്‍ എന്നിവരോടൊപ്പം തിരുവനന്തപുരം കാന്‍സര്‍ സെന്ററില്‍ പോയി തിരിച്ചുവരവെയാണ് കടുംകൈ ചെയ്തത്. തിരുവനന്തപുരം -മംഗലാപുരം മലബാര്‍ എക്‌സ്പ്രസിലെ എസ് 2 കോച്ചിലാണ് ഗോവിന്ദനും ബന്ധുക്കളും യാത്രചെയ്തിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ … Continue reading "ചികിത്സ കഴിഞ്ഞ് മടങ്ങവെ ട്രെയിനില്‍ നിന്ന് ചാടി മരിച്ചു"
കണ്ണൂര്‍ : സ്വാശ്രയ കരാര്‍ ബില്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ കണ്ണൂര്‍ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ കണ്ണൂര്‍ എ എസ് ഐ ആസാദിനും ജീവന്‍ ടി വി കണ്ണൂര്‍ ജില്ലാ ലേഖകന്‍ പുഷ്പരാജടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ച് അക്രമാസക്തമായതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോയില്ല. ഇതേത്തുടര്‍ന്ന് ഗ്രനേഡ് ഉപയോഗിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. … Continue reading "എസ് എഫ് ഐ മാര്‍ച്ചില്‍ സംഘര്‍ഷം : നഗരം യുദ്ധക്കളമായി"
കണ്ണൂര്‍ : രണ്ട് ഗേറ്റുകള്‍ മാത്രമുള്ള കണ്ണൂര്‍ കലക്ടറേറ്റ് രാവിലെ രണ്ടുമണിക്കൂറിനകം അഞ്ച് സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് ടുബാക്കോ വര്‍ക്കേഴ്‌സ് യൂണിയന്‍,ലെന്‍സ് ഫെഡ്, പ്രവാസികള്‍, എന്‍.ജി.ഒ അസോസിയേഷന്‍, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളുടെ സമരമാണ് രണ്ടു മണിക്കൂറിനകം നടന്നത്. സമര വേലിയേറ്റത്തില്‍ പൊതുജനം ഏറെ കഷ്ടപ്പെട്ടു. കലക്ടറേറ്റ് പരിസരം സമരക്കാര്‍ കയ്യടക്കിയതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ട്രാഫിക് പോലീസ് വാഹന ഗതാഗതം മറ്റ് വഴികളിലൂടെ തിരിച്ചു വിട്ടു.സമരം അക്രമാസക്തമാവുകയാണെങ്കില്‍ നേരിടാന്‍ ജലപീരങ്കി ‘വരുണ്‍’ … Continue reading "സമരത്തില്‍ മുങ്ങി കലക്ടറേറ്റ് പരിസരം"
കണ്ണൂര്‍ : ക്യാബിനറ്റ് തീരുമാനം ലംഘിച്ച് വിദ്യാഭ്യാസ കച്ചവടത്തിന് കൂട്ടുനില്‍ക്കുന്ന വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സിക്രട്ടറി സി.എന്‍ ചന്ദ്രന്‍ പ്രസ്താവിച്ചു. തെറ്റായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടറാഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനമാണോ മുഖ്യമന്ത്രിയുടെ തീരുമാനമാണോ ഏതാണ് ശരിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ജില്ലാ പ്രസിഡന്റ് കെ.എസ് ശരണ്‍ അധ്യക്ഷതവഹിച്ചു. എ. പ്രദീപന്‍, സി.പി. ഷൈജന്‍, കെ.ആര്‍ ചന്ദ്രകാന്ത് സംസാരിച്ചു.
കണ്ണൂര്‍ : നഗരസഭയില്‍ നിന്നും കാണാതായ മിനുട്‌സ് വൈസ് ചെയര്‍മാന്റെ മുറിയില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചെയര്‍മാന്‍ നഗരസഭാ ചെയര്‍പേഴ്‌സണ് കത്ത് നല്‍കി. ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിനായി നാളെ ഉച്ചക്ക് 12മണിക്ക് ഉദ്യോഗസ്ഥന്മാരുടെയും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരുടെയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മിനുട്‌സ് കാണാതായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മിനുട്‌സ് വൈസ് ചെയര്‍മാന്റെ മുറിയില്‍ കണ്ടെത്തിയത്. ഇതില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്ന സംശയം ഉയരുകയാണ്. കേസ് ആവശ്യത്തിന് ഹാജരാക്കേണ്ട കാണാതായ മിനുട്‌സ് വൈസ് ചെയര്‍മാന്റെ മുറിയില്‍ … Continue reading "നഗരസഭാ മിനുട്‌സ് കാണാതായത് അന്വേഷിക്കണമെന്ന് വൈസ് ചെയര്‍മാന്‍"
കണ്ണൂര്‍ : ആര്‍ എസ് എസ് പ്രവര്‍ത്തകനായ തോട്ടടയിലെ സൂരജിനെ വധിച്ച കേസ് പുനരന്വേഷണം നടത്താന്‍ കണ്ണൂര്‍ ഡിവൈഎസ്പി സുകുമാരന്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കി. 2005 ആഗസ്റ്റ് ഏഴിന് കാലത്ത് 8.40നാണ് മുഴപ്പിലങ്ങാട് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനടുത്ത് വെച്ച് എളമ്പിലായി സൂരജ് (32)കൊല്ലപ്പെട്ടത്. സി പി എം പ്രവര്‍ത്തകരായ ഷംസുദ്ദീന്‍, സജീവന്‍, പ്രഭാകരന്‍ മാസ്റ്റര്‍, പത്മനാഭന്‍, രാധാകൃഷ്ണന്‍ പ്രകാശന്‍, യോഗേഷ്, സംജിത്ത്, പ്രദീപന്‍, രവീന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് എടക്കാട് പോലീസ് കുറ്റപത്രം നല്‍കിയത്. മുഴപ്പിലങ്ങാട്ടെ ടൈലര്‍ സത്യന്റെ പരാതി … Continue reading "സൂരജ് വധം : പുനരരന്വേഷണത്തിന് പോലീസ് ഹരജി നല്‍കി"

LIVE NEWS - ONLINE

 • 1
  1 hour ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 2
  3 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 3
  3 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 4
  5 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 5
  5 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 6
  5 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

 • 7
  5 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍

 • 8
  6 hours ago

  പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

 • 9
  6 hours ago

  ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും