Saturday, April 20th, 2019

കണ്ണൂര്‍ : ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ താന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ ശുദ്ധ അസംബന്ധമാണെന്ന് കെ. സുധാകരന്‍ എം.പി കണ്ണൂരില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. പ്രശാന്ത് ബാബു തന്റെ സ്ഥിരം ഡ്രൈവറല്ല. സ്ഥിരം ഡ്രൈവര്‍ അസുഖമായി അവധിയില്‍ പോയപ്പോള്‍ ഒരു മാസത്തേക്ക് താല്‍ക്കാലിക ഡ്രൈവര്‍മാത്രമായിരുന്നു പ്രശാന്ത് ബാബു. തന്റെ സന്തത സഹചാരിയും സ്ഥിരം ഡ്രൈവറുമാണെന്ന വാദം തികച്ചും അസംബന്ധമാണ്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് പ്രശാന്ത് ബാബു ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള … Continue reading "പ്രശാന്ത് ബാബു സി പി എം തടവറയില്‍ : കെ സുധാകരന്‍"

READ MORE
തളിപ്പറമ്പ് : കടന്നല്‍കുത്തേറ്റ് യുവാവ് മരിച്ചു. കാഞ്ഞിരങ്ങാട് മണിയറ മുറ്റം കോളനിയിലെ തകിടില്‍ ബിജു എന്ന കുട്ടന്‍ (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആലക്കോട്ടെ തറവാട്ട് വീട്ടില്‍ പോയപ്പോള്‍ അവിടെ വെച്ചായിരുന്നു കടന്നല്‍ കുത്തേറ്റത്. ഗുരുതരമായ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജു ഇന്നലെ രാത്രി 9 മണിയോടെയാണ് മരിച്ചത്. മിഖായേല്‍-റോസ ദമ്പതികളുടെ മകനാണ്. ഭാര്യ അനിത. മക്കള്‍:യബിന്‍, ബിന്യ. കെട്ടിട നിര്‍മാണ തൊഴിലാളിയാണ്.
പരിയാരം : യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടു. പയ്യന്നൂര്‍- എറണാകുളം റൂട്ടില്‍ ഓടുന്ന അശോക ബസ് ഡ്രൈവര്‍ പാടിച്ചാലിലെ സബാസ്റ്റ്യന്‍ (30) ആണ് മരിച്ചത്. കാലത്ത് ഭാര്യ ചായയുമായി കിടപ്പ് മുറിയില്‍ വന്നപ്പോഴാണ് അബോധാവസ്ഥയില്‍ സബാസ്റ്റ്യനെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണിയങ്കല്‍ ജോസഫിന്റെ മകനാണ്. മൃതദേഹം പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയിലാണുള്ളത്. മൂന്ന് മക്കളുണ്ട്.
തലശ്ശേരി : ടി പി ചന്ദ്രശേഖരന്‍വധക്കേസില്‍ അറസ്റ്റിലായ ടി കെ രജീഷിനെ ചോദ്യംചെയ്യാനായി കോടതി ഒരുദിവസത്തേക്ക് പാനൂര്‍ പോലീസിന് കൈമാറി. 2009 മാര്‍ച്ച് 12ന് വൈകീട്ട് അരയാക്കൂല്‍ കുറിച്ചിക്കരയില്‍ വെച്ച് ബി എം എസ് പ്രവര്‍ത്തകനായ വിനയനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ടി കെ രജീഷ്. ഇതുസംബന്ധിച്ച് കേസന്വേഷണം നടത്തുന്ന പാനൂര്‍ സി ഐ ജയന്‍ ഡൊമനിക്ക് വടകരയിലെത്തി രജീഷിനെ അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് രജീഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് … Continue reading "വിനയന്‍ വധം; ടി കെ രജീഷിനെ ചോദ്യം ചെയ്യാന്‍ പാനൂര്‍ പോലീസിന് കൈമാറി"
കണ്ണൂര്‍ : പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത യുവാവ് മുങ്ങി. കണ്ണൂര്‍ നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയെയാണ് ഒരാഴ്ച മുമ്പ് ഇരിട്ടിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മണിയാണ് തട്ടിക്കൊണ്ടുപോയത്. വിദ്യാര്‍ത്ഥിനിയെ കോയമ്പത്തൂരില്‍ വെച്ച് പോലീസ് കണ്ടെത്തി. കുട്ടിയെ ഇന്ന് കാലത്ത് കണ്ണൂരിലെത്തിച്ചു. ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കി. പെണ്‍കുട്ടിയെ യുവാവ് പലതവണ ബലാല്‍സംഗം ചെയ്തതായി പോലീസിന് സൂചനകിട്ടി. കണ്ണൂര്‍ ടൗണ്‍ സി.ഐയാണ് കേസ് അന്വേഷണം നടത്തുന്നത്.
തലശ്ശേരി : ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ ഒളിവില്‍ താമസിപ്പിക്കവെ പോലീസെത്തിയപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരുടെ ജാമ്യഹരജി ജില്ലാ സെഷന്‍സ് ജഡ്ജ് ഷിര്‍സി തള്ളി. ഇരിട്ടി മുടക്കോഴിയിലെ മുക്കത്തില്‍ ശ്രീജിത്ത്(25)നടുക്കണ്ടി പറമ്പത്ത് എം. സുധീഷ്(25) എന്നിവര്‍ നല്‍കിയ ജാമ്യ ഹരജിയാണ് കോടതി തള്ളിയത്. ഈമാസം 14നാണ് കേസിനാസ്പദമായ സംഭവം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതികളായ കൊടി സുനി,കിര്‍മാനി മനോജ്,മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് ഒളിവില്‍ കഴിയാനാണ് പ്രതികള്‍ സൗകര്യമൊരുക്കിയത്.
കണ്ണൂര്‍ : റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച സി പി എം പ്രവര്‍ത്തകര്‍ക്ക് പിഴ. ഇരിണാവ് സ്വദേശികളായ കെ പി നിസാര്‍ (26), കെ പി സാഹിര്‍ (25) എന്നിവരെയാണ്. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ ടി അനില്‍ 1000 രൂപ പിഴയടക്കാന്‍ ഉത്തരവിട്ടത്. 2009 മെയ് 10നാണ് കേസിനാസ്പദമായ സംഭവം. പാപ്പിനിശ്ശേരി ഇല്ലിപ്പുറം ചേനേക്കിപാലം റോഡില്‍ പ്രതികള്‍ മാര്‍ഗതടസം സൃഷ്ടിച്ചുവെന്നും വളപട്ടണം എസ് ഐ പി എം മനോജിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കൂത്തുപറമ്പ് : പര്‍ദയണിഞ്ഞെത്തിയ സ്ത്രീ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണവളയുമായി കടന്നുകളഞ്ഞ സംഭവത്തില്‍ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. കണ്ണൂര്‍ റോഡില്‍ മസ്‌ക്കറ്റ് ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആഭരണം വാങ്ങാനെന്ന വ്യാജേന പര്‍ദയണിഞ്ഞ് ജ്വല്ലറിയിലെത്തി വളകള്‍ പരിശോധിച്ച് 83,000 രൂപ വിലവരുന്ന 30 ഗ്രാം സ്വര്‍ണവളയുമായി മുങ്ങിയെന്നാണ് കേസ്. പര്‍ദണിയഞ്ഞെത്തിയ സ്ത്രീയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്ത്രീയുടെ ചിത്രം ജ്വല്ലറിയിലെ കമ്പ്യൂട്ടറില്‍ പതിഞ്ഞിട്ടുണ്ട്. ജ്വല്ലറിമാനേജര്‍ വി പി റഫീഖിന്റെ പരാതിപ്രകാരമാണ് കേസ്.

LIVE NEWS - ONLINE

 • 1
  1 hour ago

  കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

 • 2
  3 hours ago

  ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

 • 3
  3 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

 • 4
  4 hours ago

  രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

 • 5
  5 hours ago

  സുപ്രീം കോടതിയില്‍ അസാധാരണ നടപടി

 • 6
  5 hours ago

  അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

 • 7
  5 hours ago

  നീതിന്യായ സംവിധാനം ഭീഷണിയില്‍

 • 8
  5 hours ago

  പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

 • 9
  6 hours ago

  ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും