Tuesday, September 18th, 2018
തലശ്ശേരി: ബി ജെ പി പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ച് കടന്ന് വെട്ടി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ആര്‍ എല്‍ ബൈജു വിധിച്ചു. കോടിയേരി ഇല്ലത്ത് താഴെയിലെ ഈങ്ങയില്‍ പീടികയിലെ പാഞ്ചജന്യത്തില്‍ സുരേഷ് ബാബു(40) വിനെയാണ് ആറംഗ സംഘം സി പി എം പ്രവര്‍ത്തകര്‍ മാരകായുധങ്ങളോടെ വീട്ടില്‍ കടന്ന് ഭാര്യ സുമ, സഹോദരി വിജില, ഇളയമ്മ കാര്‍ത്ത്യായനി എന്നിവരുടെ മുന്നില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. … Continue reading "ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍"
എം അബ്ദുള്‍ മുനീര്‍ കണ്ണൂര്‍: മുലയൂട്ടല്‍ സൗന്ദര്യം കുറക്കുമെന്ന ധാരണ തിരുത്തി മുലയൂട്ടല്‍ വാരാഘോഷത്തിന് സമാപനമായി. സൗന്ദര്യം കൂടുമെന്ന് മാത്രമല്ല, കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനും മാനസിക സംതൃപ്തിക്കും മുലയൂട്ടല്‍ അത്യന്താപേക്ഷിതമെന്ന് ശിശുരോഗ ഡോക്ടര്‍മാര്‍ വിശദീകരിച്ചപ്പോള്‍ ചടങ്ങിനെത്തിയ പൂര്‍ണഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും മറ്റും അത് വേറിട്ട അനുഭവമായി. കിംസ്റ്റ് ഹോസ്പിറ്റലില്‍ നടന്ന ലോകമുലയൂട്ടല്‍ വാരാഘോഷത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ ഇത് വിശദീകരിച്ചപ്പോള്‍ അമ്മമാര്‍ക്ക് അത് പുതിയൊരറിവായി. ശിശുരോഗ വിദഗ്ധന്മാരായ എസ് വി അന്‍സാരി, അജിത് സുഭാഷ്, അനിത, നീതി … Continue reading "അമ്മമാര്‍ക്ക് പുത്തനറിവ് നല്‍കി കിംസ്റ്റ് ഹോസ്പിറ്റല്‍"
കണ്ണൂര്‍: സുദിനം പത്രവും നിക്ഷാന്‍ ഇലക്ട്രോണിക്‌സും സംയുക്തമായി നടത്തിയ ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം ഹോട്ടല്‍ സോനയില്‍ നടന്നു. എസ് എം എസ് വഴി ശരിയുത്തരം നല്‍കിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയിക്കാണ് ബംബര്‍ സമ്മാനമായ 43 ഇഞ്ച് എല്‍ ഇ ഡി ടി വി നല്‍കിയത്. പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥയും കുറുമാത്തൂര്‍ സ്വദേശിനിയുമായ അല്‍ഫോന്‍സയാണ് ബംബര്‍ വിജയി. കൂടാതെ കണ്ണൂരിലെ പ്രശസ്ത സംഗീത നൃത്ത-വാദ്യ വിദ്യാലയമായ കലാഗുരുകുലവും പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ ഫ്‌ളൈഹിന്ദും … Continue reading "സുദിനം-നിക്ഷാന്‍ ലോകകപ്പ് വിജയികള്‍ക്ക് സമ്മാനം നല്‍കി"
കണ്ണൂര്‍: ദേശീയപാതയില്‍ വളപട്ടണം പാലത്തിനടുത്ത്് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചുമട്ടുതൊഴിലാളി മരിച്ചു. അഴീക്കോട് കളത്തില്‍ കാവിനടുത്ത നരിക്കുട്ടി ഹൗസില്‍ പരേതനായ നരിക്കുട്ടി പത്മനാഭന്റെ മകന്‍ എന്‍ ബാബു(44)വാണ് ഇന്ന് കാലത്ത് മരണപ്പെട്ടത്. കണ്ണൂര്‍ നഗരത്തിലെ ചുമട്ടുതൊഴിലാളിയായ ബാബു കാലത്ത് ആറരമണിയോടെ ജോലിക്ക് പോകവെയാണ് അപകടം. പോലീസെത്തിയാണ് റോഡരികില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ട ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. എന്നാല്‍ പട്ടി കുറുകെ ചാടിയപ്പോള്‍ നിയന്ത്രണംവിട്ട ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലിടിച്ചാണ് അപകടമുണ്ടായതെന്ന് മരണവിവരമറിഞ്ഞ് ജില്ലാ ആശുപത്രിയിലെ … Continue reading "പട്ടി കുറുകെ ചാടി; നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു"
ഉളിക്കല്‍, കൊട്ടിയൂര്‍, ആറളം, അയ്യംകുന്ന്, പേരട്ട, ആടാംപാറ, ഒന്നാംപാലം, കാപ്പിമല, കാനവയല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്.
ഇന്ന് രാവിലെ 6.15ന് പരിയാരം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം.
കണ്ണൂര്‍: മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ആഹ്വാനം ചെയ്ത 24മണിക്കൂര്‍ വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും. സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യമുന്നയിച്ചാണ് പണിമുടക്ക്. വര്‍ക്ക്ഷാപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും. മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാരും സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ … Continue reading "നാളെ വാഹന പണിമുടക്ക്"

LIVE NEWS - ONLINE

 • 1
  3 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  4 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  5 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  8 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  9 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  11 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  11 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  12 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  12 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍